Top Stories
ബെസ്റ്റ് ഡോക്ടേഴ്സ് അവാർഡ് തിങ്കളാഴ്ച നാല് ഡോക്ടർമാർക്ക് സമ്മാനിക്കും.
2024-07-01 16:24:51
Posted By :  

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡോക്ടർസ് ദിനത്തിന്റെ ഭാഗമായി മികച്ച ഡോക്ടർമാരെ ആദരിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് മികച്ച ഡോക്ടർമാരെ ആദരിക്കുന്നത്. കോഴിക്കോട് നഗരത്തിലെ നാലു ഡോക്ടർമാരെയാണ് ആദരിക്കുന്നത്. ജൂലൈ ഒന്നിന് ഡോക്ടർ ബിദൻ ചന്ദ്ര റോയിയോടുള്ള ആദരസൂചകമായാണ് ഡോക്ടർസ് ദിനം കൊണ്ടാടുന്നത്.

 വയനാട് മുൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ വി പി ബാലസുബ്രഹ്മണ്യൻ, കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് മുൻ പീഡിയാട്രിക് വിഭാഗം തലവൻ  ഡോക്ടർ എ റിയാസ്, കോഴിക്കോട് രാജേന്ദ്ര ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ വിജയറാം രാജേന്ദ്രൻ, കോഴിക്കോട് ഗവൺമെന്റ് ജനറൽ ഹോസ്പിറ്റൽ സൂപ്രണ്ട് ഡോക്ടർ ആശാ ദേവി എന്നിവരെയാണ് ബെസ്റ്റ് ഡോക്ടർസ് അവാർഡ് നൽകി ആദരിക്കുന്നത്. ഡോക്ടർ എന്ന രീതിയിലുള്ള മികച്ച പ്രവർത്തനമാണ് നാലു പേരെയും അവാർഡിന് അർഹരാക്കിയത്.

 കോഴിക്കോട് ഐ എം എ ഹാളിൽ വെച്ച് തിങ്കളാഴ്ച (01/07/2024)  വൈകുന്നേരം 7 30നാണ് ചടങ്ങ് നടക്കുക. ചടങ്ങിൽ എല്ലാവർക്കും പ്രവേശനം ഉണ്ടാകും. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ കോഴിക്കോട് ബ്രാഞ്ച് ആണ് ചടങ്ങ് നടത്തുന്നത്. ചടങ്ങിൽ കോഴിക്കോട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ ജി സജിത് കുമാർ ഉദ്ഘാടനം നിർവഹിക്കുമെന്ന് ബ്രാഞ്ച് പ്രസിഡന്റ് ഡോക്ടർ സി രാജു ബലറാം, സെക്രട്ടറി ടി പി അഷറഫ് എന്നിവർ അറിയിച്ചു. ചടങ്ങിൽ കലാപരിപാടികളും തുടർന്ന് ഡിന്നറും ഉണ്ടാകും.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.