ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌തത്. മുപ്പത് വയസ്സുകാരിയായ ഡോക്ടർ താൻ ജോലി ചെയ്യുന്ന ലോക് നായക് ജയ് പ്രകാശ് (എൽ. എൻ. ജെ. പി) ആശുപത്രിയിൽ പോകുന്നതിനിടെ ആയിരുന്നു ആക്രമണം ഉണ്ടായത്. ഡോക്ടർ റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ തുഷാർ ഡോക്ടറുടെ തലയിൽ അടിക്കുകയും ശേഷം മൊബൈൽ ഫോണും മറ്റു ഡോക്യൂമെന്റുകളും അടങ്ങിയ ഡോക്ടറുടെ ബാഗ് ഇയാൾ തട്ടിപ്പറിക്കുകയായിരുന്നു. സംഭവസ്ഥലത്ത് ഉണ്ടായിരുന്ന മുഹമ്മദ് ഉമർ അവിടെ നിന്നും തുഷാറിനെ രക്ഷപ്പെടാൻ സഹായിക്കുകയും ചെയ്‌തു. എന്നാൽ ഇവർ തട്ടിയെടുത്ത ഡോക്ടറുടെ ഫോൺ ട്രേസ് ചെയ്‌ത് അധികം വൈകാതെ തന്നെ പോലീസ് ഇരുവരെയും പിടികൂടി. പ്രതികൾ പുതിയ ഒരു സിമ്മും ഫോണിൽ ഇട്ടിരുന്നെന്ന് പോലീസ് പറഞ്ഞു. തുഷാർ മയക്കുമരുന്ന് സ്ഥിരമായി ഉപയോഗിക്കുന്ന ഒരു വ്യക്തിയാണ്. ഒപ്പം മുൻപ് ഒരു മോഷണക്കേസിലും പ്രതിയായിരുന്നു ഇയാൾ. മുഹമ്മദ് ഉമർ ഒരു ഇ- റിക്ഷ ഡ്രൈവറും ആണ്.
ഭുബനേശ്വർ: ഒഡീഷയിലെ ബരിപാഡ ടൗണിലെ പണ്ഡിറ്റ് രഘുനാഥ് മുർമു മെഡിക്കൽ കോളേജ് ആശുപത്രിയിലെ അവസാന വർഷ എം.ബി.ബി.എസ് വിദ്യാർഥിയെ (ഹൗസ് സർജൻ) ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
Dr. Vilas Dangre: The Healer Behind PM Modi’s Voice Wins Padma Shri
Telangana Woman Loses Twins After Doctor's Video Call Treatment; Investigation Underway
Doctors Arrested in Amritsar for Smuggling Banned Drugs
PM Modi Hails Doctors as “Protectors of Health and Pillars of Humanity” on National Doctors’ Day
We have various options to advertise with us including Events, Advertorials, Banners, Mailers, etc.