
കിഷൻഗഞ്ജ് (ബീഹാർ): സിലിഗുരിയിൽ നിന്നുള്ള ഡോ. കൗശിക് ഭട്ടാചാര്യക്ക് ദേശീയ മികച്ച മെഡിക്കൽ അധ്യാപകനുള്ള പുരസ്‌കാരം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ). ന്യൂ ഡൽഹിയിലെ ഐ.എം.എ ഹെഡ്ക്വാർട്ടേഴ്സിൽ വെച്ച് ഡോക്ടർ അവാർഡ് സ്വീകരിച്ചു. ബീഹാറിലെ മാതാ ഗുജ്രി മെമ്മോറിയൽ മെഡിക്കൽ കോളേജിൽ സർജറി വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസറാണ് ഡോ. കൗശിക് ഭട്ടാചാര്യ. ഇവിടുത്തെ പി.ജി വിദ്യാർത്ഥികൾക്കാണ് ഇദ്ദേഹം പ്രധാനമായും ക്ലാസ്സുകൾ എടുക്കുന്നത്. ഇന്ത്യൻ ജേണൽ ഓഫ് സർജറിയുടെ എഡിറ്റോറിയൽ ബോർഡ് അംഗം കൂടിയായ അദ്ദേഹത്തിന് വിവിധ അന്താരാഷ്ട്ര, ദേശീയ മെഡിക്കൽ ജേണലുകളിലായി 170-ലധികം ഗവേഷണ പ്രസിദ്ധീകരണങ്ങളുണ്ട്. 2022-ൽ ഇന്ത്യൻ അസോസിയേഷൻ ഓഫ് ഗ്യാസ്ട്രോഇന്റസ്റ്റൈനൽ എൻഡോസർജൻസിൻ്റെ മികച്ച ഗവേഷകനുള്ള അവാർഡ് അദ്ദേഹത്തിന് ലഭിച്ചിരുന്നു. കൊവിഡ് 19 കാലത്ത്, കോവിഡുമായി ബന്ധപ്പെട്ട രോഗികളുടെ ശസ്ത്രക്രിയാ ചികിത്സയെക്കുറിച്ച് അദ്ദേഹം വിപുലമായി തന്നെ എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ അദ്ദേഹത്തിൻ്റെ എട്ട് പ്രസിദ്ധീകരണങ്ങൾ ആഗോള സാഹിത്യമായി കണക്കാക്കുകയും ലോകാരോഗ്യ സംഘടനയുടെ വെബ്‌സൈറ്റിലും എടുത്ത് കാണിക്കുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ സിലിഗുരിയുടെ പ്രാദേശിക ബ്രാഞ്ച്, വടക്കൻ ബംഗാളിൽ നിന്നുള്ള ഒരു ഡോക്ടർക്ക് ഈ അവാർഡ് നൽകിയതിൽ സന്തോഷം പ്രകടിപ്പിച്ചു. സിലിഗുരിയിലെ മെഡിക്കൽ വിഭാഗത്തിന് ഇത് ഒരു വലിയ നേട്ടമാണെന്ന് ഇവിടുത്തെ ഐ.എം.എ പ്രസിഡണ്ടായ ഡോ. മോളോയ് ചക്രവർത്തിയും സെക്രട്ടറിയായ ഡോ. രാധേശ്യാം മഹാതോയും പറഞ്ഞു.
Orissa High Court Fines Doctor ₹10,000 for False Padma Shri Claim
Nearly 80% of Bhubaneswar Residents Self-Medicate Without Consulting Doctors
Bengaluru: A woman in her fifties experienced a cardiac arrest while at a polling booth located in the city's Jumbo Savari Dinne, JP Nagar, 8th Phase, on Friday.
New Delhi: A tragic incident unfolded on Saturday evening in Sector 55 of Faridabad, resulting in the death of 24-year-old optometrist Izma Saifi. While on her way home from work at a local hospital, her scooter was struck from behind by a tractor.
Saudi Arabia Unveils World's First AI-Powered Doctor Clinic
We have various options to advertise with us including Events, Advertorials, Banners, Mailers, etc.