Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
മികച്ച ഓറൽ അവതരണം: ഡോക്ടർ അവിനാഷ് താക്കറെക്ക്‌ അവാർഡ്.
2024-01-09 16:21:41
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഭോപ്പാൽ (മധ്യ പ്രദേശ്): മികച്ച ഓറൽ അവതരണത്തിനുള്ള അവാർഡ് കരസ്ഥമാക്കി എയിംസ് ഭോപ്പാലിലെ പ്രഗത്ഭ അഡീഷണൽ പ്രൊഫസറായ ഡോ. അവിനാഷ് താക്കറെ. നാലാമത് ഇന്റർനാഷണൽ ബേസിക് മെഡിക്കൽ സയൻസസ് ഇ-കോൺഫറൻസിൽ (BMSeCON-2023) ആണ് ഇദ്ദേഹം അവാർഡ് സ്വന്തമാക്കിയത്. പുതുച്ചേരി എ.വി.എം.സി മെഡിക്കൽ കോളേജിൽ വെച്ച് നടന്ന സമ്മേളനത്തിൽ ലോകമെമ്പാടുമുള്ള പ്രമുഖ മെഡിക്കൽ ശാസ്ത്രജ്ഞർ പങ്കെടുത്തു. "ആരോഗ്യമുള്ള യുവാക്കൾക്കിടയിൽ മൂന്ന് വ്യത്യസ്ത ശരീര സ്ഥാനങ്ങളിൽ പാരാസ്റ്റേണൽ പേശികളുടെ ഉപരിതല ഇ.എം.ജി  പാരാമീറ്ററുകൾ ഉപയോഗിച്ച് ന്യൂറൽ റെസ്പിറേറ്ററി ഡ്രൈവിൻ്റെ വിലയിരുത്തൽ" എന്ന തലക്കെട്ടിലുള്ള ഡോ. താക്കറെയുടെ ഗവേഷണം മെഡിക്കൽ രംഗത്തെ ഒരു മികച്ച മുന്നേറ്റവും നാഴികക്കല്ലുമാണ്. ഡോ. സന്തോഷ് വാകോട്, ഡോ. രാജയ് ഭർശങ്കർ, ഡോ. സന്ദീപ് ഹൽക്കെ, ഡോ. വരുൺ മൽഹോത്ര, ഡോ. രേഖ ജിവാനെ എന്നീ എയിംസ് ഭോപ്പാലിലെ ഫിസിയോളജി വിഭാഗത്തിൽ നിന്നുള്ള ഡോക്ടർമാരും ഡോ. അവിനാഷ് താക്കറെക്കൊപ്പം ഈ ഗവേഷണത്തിൽ ഉൾപ്പെടുന്നു. രണ്ടാമത്തെ ഇന്റർകോസ്റ്റൽ സ്പേസ് പാരാസ്റ്റേണൽ ഉപരിതല ഇലക്ട്രോമിയോഗ്രാഫിയുടെ (എസ്.ഇ.എം.ജി) പ്രവർത്തനത്തിലൂടെ ന്യൂറൽ റെസ്പിറേറ്ററി ഡ്രൈവ് (എൻ.ആർ.ഡി) കണക്കാക്കുന്നതിനുള്ള സമീപനത്തിൽ ഈ ഗവേഷണം ഏറെ മികച്ചതാണ്. ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സി‌.ഒ‌.പി‌.ഡി), ആസ്ത്മ, ഇന്റർ‌സ്റ്റീഷ്യൽ ശ്വാസകോശ രോഗങ്ങൾ തുടങ്ങിയ വിവിധ ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് ഒരു പരിഹാരം കൊണ്ട് വരാൻ ഈ രീതിക്ക് സാധിച്ചേക്കും. എയിംസ് ഭോപ്പാലിലെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫസർ ഡോ. അജയ് സിംഗ്, ഡോ. താക്കറെയുടെ പ്രവർത്തനങ്ങളെയും മെഡിക്കൽ സയൻസ് മേഖലയിൽ ടീമിൻ്റെ സംഭാവനകളെയും അഭിനന്ദിച്ചു. ആഗോള ശാസ്ത്ര സമൂഹത്തിന് മികച്ച സംഭാവനകൾ നൽകിക്കൊണ്ട് ഗവേഷണം തുടരാൻ അദ്ദേഹം താക്കറെയെയും ടീമിനെയും പ്രോത്സാഹിപ്പിച്ചു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.