
ജയ്‌പൂർ: കഴിഞ്ഞ ആഴ്ച്ച ജയ്‌പൂരിലെ സവായ് മാൻസിംഗ് (എസ്.എം.എസ്) മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ഡ്യൂട്ടിക്കിടെ അനസ്തേഷ്യ കുത്തി വെച്ച് ലേഡി ഡോക്ടർ ആത്മഹത്യ ചെയ്‌ത സംഭവത്തിൻ്റെ ഞെട്ടൽ മാറുന്നതിന് മുൻപ് ജയ്‌പൂർ നഗരത്തെ നടുക്കിക്കൊണ്ട് മറ്റൊരു ലേഡി ഡോക്ടർ (29) കൂടി ആത്മഹത്യക്ക് ശ്രമിച്ചു. ഡോക്ടർ നിലവിൽ ഐ.സി.യുവിൽ ആണ്. ഉറക്ക ഗുളിക കഴിച്ചാണ് ഡോക്ടർ ആത്മഹത്യക്ക് ശ്രമിച്ചത്. എസ്.എം.എസ് മെഡിക്കൽ കോളേജിൽ ന്യൂറോസർജറിയിൽ ഒന്നാം വർഷ പി.ജി വിദ്യാർത്ഥിനിയാണ് ഡോക്ടർ. മുംബൈ സ്വദേശിനിയായ ഡോക്ടർ, ജയ്‌പൂരിലുള്ള തൻ്റെ ഭർത്താവിൻ്റെ ഒരു ബന്ധു വീട്ടിൽ ആണ് താമസം. കഴിഞ്ഞ ഞായറാഴ്ച്ച രാത്രി ഉറക്കഗുളിക കഴിച്ചതിന് ശേഷം ഉറങ്ങിയ ഡോക്ടർ പിറ്റേ ദിവസം രാവിലെ ആയിട്ട് പോലും എഴുന്നേറ്റില്ല. സംശയം തോന്നിയ ബന്ധുക്കൾ ഡോക്ടറുടെ മുറിയിൽ കയറി പരിശോധിച്ചപ്പോൾ അവിടെ ബോധരഹിതയായി കെടക്കുന്ന ഡോക്ടറെയാണ് ഇവർക്ക് കാണാൻ സാധിച്ചത്. ഒപ്പം ഉറക്ക ഗുളികയുടെ പാക്കെറ്റുകൾ കൂടി അവിടെ നിന്ന് ലഭിച്ചതോടെ ബന്ധുക്കൾ ഡോക്ടറെ ഉടൻ തന്നെ എസ്.എം.എസ് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. ശേഷം ഡോക്ടറെ ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്‌തു. ആത്മഹത്യക്ക് ശ്രമിക്കാനുള്ള കാരണം എന്താണെന്ന് ഇപ്പോഴും വ്യക്തമല്ല. സംഭവം നടന്നതിൻ്റെ തൊട്ട് മുൻപുള്ള ദിവസം പോലും ഡോക്ടർക്ക് യാതൊരു വിധത്തിലുള്ള കുഴപ്പവും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ അറിയിച്ചു. സംഭവവും ആയി ബന്ധപ്പെട്ട് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Hospitals in Lucknow, the capital of Uttar Pradesh, are preparing for an anticipated surge in patients during the Holi festival.
Future doctors shun scalpel: Surge in demand for non-surgical fields in NEET PG
Bengaluru Doctors Warn of Seasonal Rise in Respiratory Illnesses
Nearly 80% of Bhubaneswar Residents Self-Medicate Without Consulting Doctors
ന്യൂ ഡൽഹി: ഇന്ത്യയിലെ പ്രമുഖ സെൻട്രൽ ടെർഷ്യറി കെയർ ആശുപത്രിയായ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിട്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) അതിൻ്റെ 68 വർഷത്തെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.