Top Stories
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india
  • EXPERIENCE SHARING
  • EDITORIAL
  • AWARDS & RECOGNITIONS
2023-03-23 12:55:04

ഞാൻ ആലപ്പുഴ മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുന്ന കാലം. സർജറി വിഭാഗത്തിൽ കാഷ്വൽറ്റി ഡ്യൂട്ടി എടുക്കുന്ന  ഒരു ദിവസം. പുതിയ ഡ്യൂട്ടി എംഒ  ആണ് വരുന്നത് എന്ന് കേട്ടു. പേര് അരുൺ(ഒറിജിനൽ പേര് അല്ല) എന്നാണെന്നു ആരോ പറഞ്ഞു. ഞങ്ങൾ കാഷ്വൽറ്റിയിൽ ഡ്യൂട്ടി തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഒരു 30 വയസ്സ് പ്രായമുള്ള വ്യക്തി കാഷ്വൽറ്റിയിലൂടെ നടക്കുന്നു. നമ്മുടെ പിറകിലത്തെ മേശയിൽ ഇരിക്കുന്നു. ഷർട്ടിന്റെ മുകളിലത്തെ രണ്ടു ബട്ടൺ അഴിച്ചിട്ടിട്ടുണ്ട്. ടക്ക് ഇൻ ചെയ്തിട്ടില്ല. സാധാ ചെരുപ്പ്. കണ്ടാൽ ഏതോ ലോക്കൽ ആണെന്നുറപ്പ്. ഞാൻ എഴുന്നേറ്റു ചെന്ന് ചോദിച്ചു. "അല്ല ആരാ ?ഇവിടെന്താ ഇരിക്കാൻ?"

“അനിയാ ഞാൻ ആണ് ഇന്നത്തെ ഡ്യൂട്ടി ഡോക്ടർ” അദ്ദേഹം മറുപടി പറഞ്ഞു.

“അയ്യോ കണ്ടിട്ട് തോന്നിയില്ല സർ” എന്നാദ്യം പറഞ്ഞിട്ടാണ് അമളി പറ്റിയത് ഓർത്തത്. “അയ്യോ  സാറിനെ കണ്ടാൽ ഒരു ഡോക്ടറിന്റെ ലുക്ക് ഇല്ലെന്നല്ല ഞാൻ ഉദ്ദേശിച്ചത്”

“അനിയാ ഞാൻ ഉദ്ദേശിക്കുന്നത് അത് തന്നെ ആണ്. കണ്ടാൽ ഡോകട്ർ ആണെന്ന് തോന്നരുത്.  ഞാൻ ഇവിടെ പുതിയ ആളാ. ഇവിടെ കാഷ്വൽറ്റിയിൽ ഇടയ്ക്കു തല്ലുണ്ടാകുമെന്നു കേട്ടിട്ടുണ്ട്. ഈ സെക്യൂരിറ്റികൾ ഒന്നും മിണ്ടാതെ നിൽക്കുമെന്നും കേട്ട്. നമ്മുടെ തടി നമ്മള് നോക്കണം. അവന്മാർക്ക് നമ്മളെ കണ്ടാൽ ഒരു കാരണവശാലും തോന്നരുത് നമ്മളാണ് ഡ്യൂട്ടി ഡോക്ടറെന്നു”

എനിക്ക് അത് അത്രയ്ക്ക് മനസ്സിലായില്ല.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.