Top Stories
കന്നഡ സൂപ്പർ താരത്തിൻ്റെ വളർത്തു നായ്ക്കൾ ആക്രമിച്ചു: പരാതിയുമായി ലേഡി ഡോക്ടർ.
2023-11-02 12:42:03
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ബംഗളൂരു: കന്നഡ സൂപ്പർ താരം ദർശൻ്റെ മൂന്ന് വളർത്തു നായ്ക്കൾ ആക്രമിച്ചെന്നാരോപിച്ച് ഒരു ലേഡി ഡോക്ടർ പോലീസിൽ പരാതി നൽകി. ആർ.ആർ നഗർ പൊലീസ് സ്റ്റേഷനിൽ ഡോക്ടർ അമിതയാണ് ദർശനെതിരെ പരാതി കൊടുത്തത്. കേസിൽ ദർശൻ രണ്ടാം പ്രതിയാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 28-നായിരുന്നു സംഭവം നടന്നത്. അന്ന് ബംഗളൂരുവിലെ സ്പർശ് ഹോസ്പിറ്റലിൽ ലോക സ്ട്രോക്ക് ദിനവുമായി ബന്ധപ്പെട്ട ഒരു ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഡോ. അമിത. സൂപ്പർ താരത്തിൻ്റെ വസതിക്ക് സമീപമുള്ള ആളൊഴിഞ്ഞ ഒരു സ്ഥലത്തായിരുന്നു ഡോക്ടർ തൻ്റെ കാർ പാർക്ക് ചെയ്‌തത്‌. പരിപാടി കഴിഞ്ഞു കാർ എടുക്കാൻ എത്തിയ ഡോക്ടർ തൻ്റെ കാറിന് സമീപം മൂന്ന് നായ്ക്കൾ നിൽക്കുന്നത് കണ്ടു. നായ്ക്കളെ മാറ്റാൻ ദർശൻ്റെ വസതിയിലെ ജീവനക്കാരോട് ഡോക്ടർ ആവശ്യപ്പെട്ടു. എന്നാൽ അവിടെ വാഹനം പാർക്ക് ചെയ്യാൻ കഴിയില്ലെന്ന് ജീവനക്കാർ ഡോക്ടറോട് പറയുകയും ഇവർ തമ്മിൽ ഒരു തർക്കം നടക്കുകയും ചെയ്‌തു. തർക്കത്തിനിടെ നായ്ക്കൾ പല തവണ ഡോക്ടറെ ആക്രമിക്കുകയും കടിക്കുകയും ചെയ്‌തു. ഇതിൻ്റെ ഫലമായി ഡോക്ടറുടെ വയറിലും കൈകളിലും പരിക്കേറ്റിട്ടുണ്ട്. പിന്നീട് ഡോ. അമിത പോലീസിൽ പരാതി നൽകുകയായിരുന്നു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.