
ഹൈദരാബാദ്: ബസവതാരകം ഇൻഡോ അമേരിക്കൻ കാൻസർ ഹോസ്പിറ്റൽ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ സി.ഇ.ഒ ആയി ഡോക്ടർ കുരപതി കൃഷ്ണയ്യയെ നിയമിച്ചു. "40 വർഷത്തിലേറെ പരിചയമുള്ള ഒരു വിശിഷ്ട ഓർത്തോപീഡിക് സർജനാണ് ഡോ. കൃഷ്ണയ്യ. സി.ഇ.ഒ റോളിൽ അദ്ദേഹം ഒരുപാട് വൈവിധ്യങ്ങൾ കൊണ്ടുവരുമെന്നുറപ്പ്. മുൻപ് മെഡിസിറ്റി ഹോസ്പിറ്റലിന്റെ സി.ഇ.ഒ ആയി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുമുണ്ട്. അദ്ദേഹത്തിന്റെ നിയമനം അസാധാരണമായ ആരോഗ്യ സംരക്ഷണത്തിനും ക്യാൻസറിനെതിരായ പോരാട്ടത്തിൽ നിർണായക പങ്ക് വഹിക്കാനുമുണ്ട്." ഒരു പത്രക്കുറിപ്പിൽ പറയുന്നു. ചെയർമാൻ നന്ദമുരി ബാലകൃഷ്ണയും ബസവതാരകം ആശുപത്രി ട്രസ്റ്റിമാരും ഡോ. കൃഷ്ണയ്യയെ സ്വാഗതം ചെയ്തു.
ഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ പോകുന്നതിനിടെ ഹൃദയാഘാതം മൂലം എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് (25) ദാരുണാന്ത്യം.
Gurugram: Doctors at Marengo Asia Hospital in Gurugram successfully treated a 30-year-old German man suffering from refractory post-traumatic stress disorder (PTSD) and dyscognitive epilepsy through a rare keyhole surgery.
കാൺപൂർ (ഉത്തർ പ്രദേശ്): കാൺപൂരിലെ ജി.എസ്.വി.എം മെഡിക്കൽ കോളേജിലെ ഒരു ഡോക്ടറെ മൂന്ന് പേർ ചേർന്ന് മർദ്ധിച്ചു. ഡോ. പീയുഷ് ഗാങ്വരാണ് ആക്രമണത്തിന് ഇരയായത്.
കെങ്കേരി (കർണ്ണാടക): ദക്ഷിണേന്ത്യയിൽ ആരോഗ്യ സംരക്ഷണം പുരോഗമിക്കുന്നതിനായുള്ള ഒരു മഹത്തായ മുന്നേറ്റത്തിൽ, കെങ്കേരിയിലെ ഗ്ലെൻഈഗിൾസ് ഹോസ്പിറ്റൽ അഭിമാനപൂർവ്വം റെക്കോ എസ്.എം.എ ലേസർ സാങ്കേതികവിദ്യ അവതരിപ്പിച്ചു.
കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.