വർഷങ്ങളുടെ പ്രവർത്തിപരിചയമുള്ള സത്യസന്ധനായ ഡോക്ടർ ആണ് ഹാരിസ് ചിറക്കൽ. ഇദ്ദേഹം വാർത്തകളിൽ നിറയാൻ തുടങ്ങിയിട്ട് ഏകദേശം ഒരു മാസത്തോളം ആയി. കൃത്യമായി സർക്കാർ ആശുപത്രികളിലെ പ്രശ്നം ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ഹാരിസ് ചിറക്കൽ വാർത്തകളിൽ നിറയാൻ തുടങ്ങിയത്. പക്ഷേ സർക്കാർ സംവിധാനത്തിനെതിരെ അദ്ദേഹം സംസാരിച്ചത് കൊണ്ട് തന്നെ പല ആളുകളും അദ്ദേഹത്തിനെതിരെ തിരിഞ്ഞു. പക്ഷേ കൃത്യമായ പരിശോധനയിൽ മനസ്സിലായി ഹാരിസ് ചിറക്കൽ പറഞ്ഞ കാര്യം സത്യവും വ്യക്തവും ആണ് എന്ന്.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഉപകരണക്ഷാമത്തെക്കുറിച്ച് നേരത്തെ അധികാരികളെ അറിയിച്ചിരുന്നു എന്നാണ് ഹാരിസ് ചിറക്കൽ പറയുന്നത്. ഏകദേശം ഒരു മാസത്തിനു മുൻപേ ഇദ്ദേഹം സർക്കാർ ആശുപത്രിയിൽ വേണ്ടവിധത്തിലുള്ള ഉപകരണങ്ങൾ ഇല്ല എന്ന് അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ ഇദ്ദേഹം പറഞ്ഞ വാദം തെറ്റാണ് എന്നാണ് ഇപ്പോൾ സൂപ്രണ്ടിന്റേത് എന്ന് പറഞ്ഞു പുറത്തുവന്നു റിപ്പോർട്ട് പറയുന്നത്. ഇപ്പോൾ മാധ്യമങ്ങൾക്ക് മുമ്പിൽ കണ്ണുകൾ നിറഞ്ഞതാണ് ഹാരിസ് ചിറക്കൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വേണ്ടവിധത്തിലുള്ള ഉപകരണങ്ങൾ ഇല്ല എന്നുള്ള കാര്യവും ഈ പ്രശ്നം മാധ്യമങ്ങൾക്ക് മുമ്പിൽ പറയുന്നതിനു മുമ്പേതന്നെ അധികാരികളെ അറിയിച്ചിരുന്നു എന്നുള്ള കാര്യവും പറയുന്നത്.
ഹാരിസ് ചിറക്കൽ നമ്മുടെ സർക്കാർ ആശുപത്രികളിലെ പ്രശ്നം ചൂണ്ടിക്കാണിച്ച ശേഷം നടന്ന പരിശോധനയും മാധ്യമ വാർത്തയും അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കുന്നതായിരുന്നു. അദ്ദേഹം പറഞ്ഞ ശേഷം ബാത്റൂം ചോർന്നൊലിക്കുന്നതും വേണ്ടവിധത്തിലുള്ള ചികിത്സ സംവിധാനങ്ങൾ ഇല്ലാത്തതുമായ നിരവധി കേസുകളാണ് കേരളത്തിൽ സർക്കാർ ആശുപത്രികളിൽ മാത്രം അങ്ങോളമിങ്ങോളം റിപ്പോർട്ട് ചെയ്തത്. ഇതിനുപുറമേ കോട്ടയം മെഡിക്കൽ കോളേജിൽ ഉപയോഗശൂന്യമാണ് എന്ന് പറയപ്പെടുന്ന ഒരു കെട്ടിടം തകർന്ന് ഒരു സ്ത്രീ മരിക്കുകയും ചെയ്തിരുന്നു. തലശ്ശേരി സർക്കാർ ആശുപത്രിയിൽ ചോർച്ച കാരണം കുട്ടികളുടെ ഐസിയു ഉൾപ്പെടെ പ്രവർത്തിക്കുന്നില്ല എന്നുള്ള കാര്യവും പുറത്തുവന്നു.
എന്തെങ്കിലും പ്രശ്നം മെഡിക്കൽ കോളേജിൽ ഉണ്ടാകുകയാണ് എങ്കിൽ അപ്പോൾ തന്നെ റിപ്പോർട്ട് ചെയ്യുന്നതാണ്. ഇപ്പോൾ സൂപ്രണ്ട് എന്ത് റിപ്പോർട്ടാണ് നൽകിയിരിക്കുന്നത് എന്ന് കൃത്യമായി അറിയില്ല എന്നും അപ്പപ്പോൾ പ്രശ്നങ്ങൾ താൻ റിപ്പോർട്ട് ചെയ്യുന്നുണ്ട് എന്നും ഡോക്ടർ ഹാരിസ് പറയുന്നു. മുൻപ് മാധ്യമങ്ങൾക്ക് നൽകിയ പ്രതികരണത്തിൽ തനിക്കെതിരെ ചിലപ്പോൾ നിയമ നടപടി സ്വീകരിച്ചേക്കാം എന്ത് നിയമം നടപടി സ്വീകരിച്ചാലും അത് സ്വീകരിക്കാൻ എന്നുള്ള സ്റ്റേറ്റ്മെന്റ് ഇദ്ദേഹം നൽകിയിരുന്നു. എത്രത്തോളം സത്യസന്ധരായ ഡോക്ടർ ആണ് ഇദ്ദേഹം എന്ന് തെളിയിക്കുന്നതാണ് അത്തരത്തിൽ വന്ന സ്റ്റേറ്റ്മെന്റ്.
മാര്‍ച്ച് മാസത്തിലും ജൂണ്‍ മാസത്തിലും ഉപകരണങ്ങള്‍ ആവശ്യപ്പെട്ട് സൂപ്രണ്ടിന് നല്‍കിയ കത്താണ് ഇപ്പോൾ പുറത്തുവിട്ടത്. നോട്ടീസിന് മറുപടി നല്‍കാനുള്ള കത്ത് അടിക്കാനുള്ള പേപ്പര്‍ പോലും മെഡിക്കൽ കോളേജിൽ ഇല്ല എന്നും ഹാരിസ് പ്രതികരിച്ചു.നോട്ടീസിന്‍റെ പകര്‍പ്പ് ഇതുവരെ ലഭിച്ചിട്ടില്ല. ആ കമ്മിറ്റിയില്‍ ഉള്ള നാലുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. എന്നെപ്പറ്റി മോശമായി എഴുതുന്നവരല്ല അവര്‍. ഏത് ഘട്ടത്തിലാണ് എന്നെപ്പറ്റി മോശമായി എഴുതാന്‍ അവര്‍ നിര്‍ബന്ധിതരായത് എന്ന് തനിക്കറിയില്ലെന്നും ഡോ.ഹാരിസ് പറഞ്ഞു.
ഡോക്ടർ ഹാരിസ് തന്റെ ആദ്യ പ്രതികരണം നടത്തിയ ശേഷം പലയാളുകളും അദ്ദേഹത്തിന് എതിരെ പരസ്യമായി രംഗത്ത് എത്തിയിരുന്നു. എന്നാൽ കൃത്യമായ ഉപകരണങ്ങൾ ഇല്ലാതെ തിരുവനന്തപുരവും മെഡിക്കൽ കോളേജിൽ തന്നെ അദ്ദേഹം പറഞ്ഞ കാര്യത്തെ സാധൂകരിക്കുന്ന രീതിയിൽ ചികിത്സ നിഷേധിക്കുന്ന സംഭവവും ഉണ്ടായി. 500 ഓളം പേപ്പർ താൻ വാങ്ങിച്ചു മുറിയിൽ വച്ചിട്ടുണ്ട് എന്നാണ് സൂപ്രണ്ടിന്റെ റിപ്പോർട്ട് പുറത്തുവന്നപ്പോൾ ഹാരിസ് പറഞ്ഞ കാര്യം. കൃത്യമായി മെഡിക്കൽ കോളേജിൽ യാതൊരു സൗകര്യവും ഇല്ല എന്നുള്ള കാര്യം ഹാരിസിന്റെ ഈ വാക്കുകളിൽ നിന്നു തന്നെ വ്യക്തം
എല്ലാ ബഡ്ജറ്റിലും ആരോഗ്യ മേഖലയ്ക്കായി വലിയൊരു തുകയാണ് നമ്മുടെ സർക്കാർ വകയിരുത്തുന്നത്. എന്നിട്ടും കൃത്യമായ സൗകര്യംപോലെ മെഡിക്കൽ കോളേജിൽ ഇല്ല എന്നത് തീർത്തും ദുഃഖകരമാണ്. സാധാരണക്കാരുടെ ആശ്രയമാണ് സർക്കാർ ആശുപത്രികളും മെഡിക്കൽ കോളേജുകളും. എന്നാൽ ഒരു രോഗം വന്നു കഴിഞ്ഞാൽ ഇപ്പോൾ സാധാരണക്കാർ മെഡിക്കൽ കോളേജിൽ പോകുന്നുണ്ടോ എന്നുള്ള കാര്യം സർക്കാർ തന്നെ അന്വേഷിക്കേണ്ടതാണ്. ഹാരിസ് ചിറക്കൽ പറഞ്ഞ കാര്യത്തെ കുറ്റപ്പെടുത്തി ഇല്ലാതാക്കുന്നതിനു പകരം കൃത്യമായി എന്തൊക്കെ സൗകര്യം വേണമെന്ന് മനസ്സിലാക്കി അത് ചെയ്യുകയാണ് വേണ്ടത്
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി
Fire Scare at Kozhikode Medical College Sparks Statewide Hospital Safety Review
Three Doctors Accused of Misusing Maharashtra CM's Medical Aid Fund
India Mobilizes Hospitals Nationwide Amid Escalating Border Tensions with Pakistan
ലുധിയാന: ലുധിയാനയിലെ ഷഹീദ് ഭഗത് സിംഗ് നഗറിലെ ഡോക്ടർ ദമ്പതികളുടെ വീട്ടിൽ കൊള്ള നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. 3.51 കോടി രൂപയും 271 ഗ്രാം സ്വർണവും 88 ഗ്രാം വെള്ളി ആഭരണങ്ങളുമാണ് ഇവർ ഡോക്ടർ ദമ്പതിമാരുടെ വീട്ടിൽ നിന്നും കൊള്ളയടിച്ചത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.