
ചാണ്ഡിഗർ (പഞ്ചാബ്): പഞ്ചാബ് കായിക മന്ത്രി ഗുർമീത് സിംഗ് (33) ഇക്കഴിഞ്ഞ നവംബർ ഏഴിന് വിവാഹിതനായി. നവംബർ എട്ടിന് ദേരാ ബസ്സിയിലാണ് റിസപ്ഷൻ നടന്നത്. ഭഗവന്ത് മാൻ സർക്കാരിലെ ക്യാബിനറ്റ് മന്ത്രിയും ബർണാലയിൽ നിന്ന് രണ്ട് തവണ എം.എൽ.എയുമായ ഗുർമീത്, ജലവിഭവങ്ങൾ, മണ്ണ്-ജല സംരക്ഷണം, ഖനികൾ, ഭൂമിശാസ്ത്രം, ശാസ്ത്രം, സാങ്കേതികവിദ്യ, പരിസ്ഥിതി എന്നിവയുടെ വകുപ്പുകളും കൈകാര്യം ചെയ്യുന്നു. ഡോക്ടറായ ഗുർവീൻ കൗറിനെയാണ് ഗുർമീത് വിവാഹം ചെയ്‌തത്. റേഡിയോളജിസ്റ്റായ ഡോ.ഗുർവീൺ കൗർ ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്. വിഭജനത്തിന് ശേഷം അവരുടെ കുടുംബം പഞ്ചാബിൽ നിന്ന് ഉത്തർപ്രദേശിലെ മീററ്റിലേക്ക് മാറുകയായിരുന്നു. ഡോക്ടറുടെ അച്ഛൻ ഭൂപേന്ദർ സിംഗ് ബജ്‌വ ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ്റെ ഭാരവാഹിയാണ്. അടുത്തിടെ നടന്ന ഹാങ്‌ഷൗ ഏഷ്യൻ ഗെയിമുകളുടെ രാജ്യത്തിൻ്റെ "ഷെഫ് ഡി മിഷൻ" ആയിരുന്നു ഭൂപേന്ദർ സിംഗ്. വുഷു അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡണ്ട് കൂടിയാണ് ഇദ്ദേഹം.
ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
സതാര: മഹാരാഷ്ട്രയിലെ സതാരയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയ കുറച്ച് പേർ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മോഷണം നടത്തുകയും ആണ് ചെയ്‌തത്. 19 ലക്ഷത്തോളം വില വരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളും 15 ലക്ഷത്തോളം രൂപയുമാണ് മോഷ്ട്ടാക്കൾ കവർന്നത്.
Mumbai hospital performs medical miracle on crushed hand
ഷാംലി (ഉത്തർ പ്രദേശ്): രണ്ട് നവജാത ശിശുക്കൾ മരിച്ചതിന് പുറമെ ഉത്തർ പ്രദേശിലെ ഷാംലിയിൽ ഒരു വ്യാജ ഡോക്ടറെ അറസ്റ്റ് ചെയ്‌തു. ഇവരുടെ ക്ലിനിക്കിലെ എയർ കണ്ടിഷണറിൽ നിന്നുമുണ്ടായ തണുപ്പ് താങ്ങാൻ പറ്റാതെയാണ് കുഞ്ഞുങ്ങൾ മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
മാൽഡ: പാമ്പു കടിയേറ്റ് രോഗി മരണപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചു ജൂനിയർ ഡോക്ടർമാരെ 20 പേരടങ്ങുന്ന സംഘം ആക്രമിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ ആണ് സംഭവം നടന്നത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.