Top Stories
തമിഴ് നാട്ടിൽ എം.ബി.ബി.എസ് സീറ്റുകൾ ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു: ഈ സീറ്റുകൾ സംസ്ഥാനത്തിന് വിട്ടു നൽകാൻ ആരോഗ്യ മന്ത്രി.
2023-10-17 17:39:17
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചെന്നൈ: സംസ്ഥാന സർക്കാർ,  എയിംസ്-മധുര, സ്വാശ്രയ  സർവകലാശാലകൾ, മാനേജ്‌മെന്റ് ക്വാട്ട എന്നിവയിൽ  86 എം.ബി.ബി.എസ് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്ന്ണ്ടെന്ന് തമിഴ് നാട് ആരോഗ്യ മന്ത്രി എം.സുബ്രമണ്യൻ അറിയിച്ചു. ഇത് ചൂണ്ടിക്കാട്ടി ഈ സീറ്റുകൾ സംസ്ഥാനത്തിന് വിട്ടു നൽകാൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യയ്ക്ക് എം.സുബ്രമണ്യൻ കത്തയച്ചു. കൗൺസിലിംഗിലൂടെ ഈ സീറ്റുകൾ ഫിൽ ചെയ്യാനാണ് തമിഴ് നാട് സർക്കാരിന്റെ പദ്ധതി. 2023-24 അധ്യായന വർഷത്തേക്കുള്ള നാല് റൗണ്ട് കൗൺസിലിംഗ് സെപ്റ്റംബർ 30-ന് തന്നെ സംസ്ഥാനത്ത് പൂർത്തിയായിരുന്നു. സർക്കാരിന്റെ സംസ്ഥാന ക്വോട്ടയിൽ ഉള്ള സീറ്റുകളും സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സീറ്റുകളും ഈ കാലയളവിൽ തന്നെ ഫിൽ ആയെങ്കിലും സർക്കാർ മെഡിക്കൽ കോളേജിലേക്കുള്ള ഓൾ ഇന്ത്യയുടെ 16 സീറ്റുകളും എയിംസ് മധുരയിലെ 3 സീറ്റുകളും ഡീംഡ് സർവകലാശാലകളിലെ 50 സീറ്റുകളും  സ്വകാര്യ മെഡിക്കൽ കോളേജുകളിലെ മാനേജ്‌മന്റ് ക്വോട്ടയിൽ വരുന്ന 17 സീറ്റുകളും ഇപ്പോഴും ഫിൽ ആയിട്ടില്ല. ഈ സാഹചര്യത്തിലാണ് എം.സുബ്രമണ്യൻ ഒഴിഞ്ഞു കിടക്കുന്ന സീറ്റുകൾ സർക്കാരിന് നൽകാൻ ആവശ്യപ്പെട്ടത്. എം.ബി.ബി.എസ് സീറ്റുകൾ ഏറെ വിലപ്പെട്ടതാണെന്നും അതിനു ആവശ്യക്കാർ ഒരുപാടുണ്ടെന്നും ഈ സീറ്റുകൾ സർക്കാരിന് നൽകിയാൽ ഒഴിവുകൾ നികത്താൻ പറ്റുമെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം നാഷണൽ മെഡിക്കൽ കമ്മീഷൻ പ്രവേശനത്തിനുള്ള സമയപരിധി നീട്ടണമെന്നും കൂടുതൽ കൗൺസിലിംഗ് റൗണ്ടുകൾ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. എം.ബി.ബി.എസ്, ബി.ഡി.എസ് കോഴ്സുകളുടെ ക്ലാസുകൾ ആരംഭിച്ചെങ്കിലും പുതിയ  വിദ്യാർത്ഥികൾക്ക് സ്പെഷ്യൽ ക്ലാസുകളിലൂടെ നഷ്ട്ടപ്പെട്ട ക്ലാസുകൾ  നികത്താമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.