വഡോദര (ഗുജറാത്ത്): വഡോദരയിലെ റായ്പൂർ ഗ്രാമത്തിൽ 20 വർഷമായി പ്രാക്റ്റീസ് ചെയ്യുകയായിരുന്ന വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിന് ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയ അധികാരികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. വെസ്റ്റ് ബംഗാൾ സ്വദേശിയായ ഇദ്ദേഹത്തിന് ഔദ്യോഗികമായ മെഡിക്കൽ വിദ്യാഭ്യാസം പോലുമില്ലെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞു. ഏറ്റവും അത്ഭുതപ്പെടുത്തുന്ന കാര്യം ഇദ്ദേഹത്തിൻ്റെ യഥാർത്ഥ വിദ്യാഭ്യാസ യോഗ്യതയാണ്. പത്താം ക്ലാസ് വരെ മാത്രമാണ് ഇയാൾ പഠിച്ചത്. ആന്ധ്ര പ്രദേശിലെ വിജയവാഡയിൽ ആയിരുന്നു പഠനം. ഈ ഒരു വിദ്യാഭ്യാസ യോഗ്യത വെച്ച് 20 വർഷം പോലീസിനെയും ഭരണകൂടത്തെയും പൊതുജനങ്ങളെയും ഇദ്ദേഹം കബളിപ്പിച്ചത് അത്ഭുതപ്പെടുത്തുന്ന കാര്യമാണ്. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിൽ നിന്നും മരുന്നുകളും പണവുമെല്ലാം പോലീസ് പിടിച്ചെടുത്തു. 2021-ൽ ഗുജറാത്ത് ഡി.ജി.പി വ്യാജ ഡോക്ടർമാരെ പിടികൂടാൻ ശക്തമായ ഓർഡർ പുറപ്പെടുവിച്ചിരുന്നു. ഇതിൻ്റെ ഫലമായി എസ്.എസ് സാഹേബ്, എസ്. ബിശ്വാസ് എന്നീ രണ്ട് വ്യാജ ഡോക്ടർമാരെ അതേ വർഷം തന്നെ പോലീസ് പിടിച്ചിരുന്നു. എം.ബി.ബി.എസ് ഡിഗ്രി ഇല്ലാതെ ഇവർ രണ്ടു പേരും ദബോയിൽ പ്രാക്റ്റീസ് ചെയ്യുകയായിരുന്നു. വ്യാജ ഡോക്ടർമാരെ പിടികൂടാൻ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്
മംഗളൂരു: ഐ.എം.എ മംഗളൂരു വിഭാഗം പുതിയ പ്രെസിഡന്റായി ഡോ. രഞ്ജൻ രാമകൃഷ്ണനെ തെരെഞ്ഞെടുത്തു. മംഗളൂരു കസ്തൂർബാ മെഡിക്കൽ കോളേജിലെ (കെ.എം.സി) അനസ്തേശ്യ വിഭാഗത്തിലെ അസ്സോസിയേറ്റ് പ്രൊഫസർ ആണ് ഡോ. രഞ്ജൻ.
ന്യൂ ഡൽഹി: കഴിഞ്ഞ വർഷത്തെ വാസ്ക്കുലാർ സർജൻ ഓഫ് ദി ഇയർ അവാർഡ് സ്വന്തമാക്കി ഡോ. രാവുൽ ജിൻഡാൽ. ദി ഗ്ലോബൽ ഇന്ത്യൻസ് കോൺക്ലേവ് ആൻഡ് അവാർഡ്സ് (ജി.ഐ.സി.എ) ആണ് ഈ വിശിഷ്ട പുരസ്കാരം ഡോ. രാവുലിന് നൽകിയത്.
ന്യൂ ഡൽഹി: ന്യൂ ഡൽഹിയിലെ സഫ്ദർജംഗ് ആശുപത്രിയിൽ ആദ്യ മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ഇവിടുത്തെ ഡോക്ടർമാർ. 45-കാരിയായ രോഗിയെ ഓഗസ്റ്റ് 1 ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച്, ഓഗസ്റ്റ് 5 ന് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയതായി ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ബംഗളൂരു: കന്നഡ സൂപ്പർ താരം ദർശൻ്റെ മൂന്ന് വളർത്തു നായ്ക്കൾ ആക്രമിച്ചെന്നാരോപിച്ച് ഒരു ലേഡി ഡോക്ടർ പോലീസിൽ പരാതി നൽകി. ആർ.ആർ നഗർ പൊലീസ് സ്റ്റേഷനിൽ ഡോക്ടർ അമിതയാണ് ദർശനെതിരെ പരാതി കൊടുത്തത്.
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.