പോയ വർഷം ഐഎംഎ നടത്തിയ ഒരു പഠനത്തിൽ ഇന്ത്യയിലെ ഡോക്ടർസിന്റെ stress levels 82% ആണ്!
82!!
ഒരു normalcy യിലേക്ക് 82 ൽ നിന്നും നാം ഇനി എത്ര ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു എന്നൊന്ന് ചിന്തിച്ചു നോക്കൂ!!
ഞാനെന്താടോ വാര്യരെ നന്നാവാത്തെ എന്നു ചോദിച്ചതുപോലെ ..കോർപ്പറേറ്റ് കമ്പനികൾ പോലും employee satisfaction നും work life balance ഉം improve ചെയ്ത് productivity കൂട്ടാൻ ശ്രമിക്കുമ്പോൾ ഇന്നും നേരം വെളുത്തിട്ടില്ലാത്ത നമ്മുടെ നാട്ടിൽ സേവനമനോഭാവം കെട്ടി ഏല്പിച്ചാണ് വണ്ടിക്കാളകളെ പോലെ എറിവരുന്ന ജോലിഭാരം ഒറ്റയ്ക്ക് വലിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
നാട്ടുകാരെയോ സിസ്റ്റത്തിനെയോ മാത്രം പറഞ്ഞിട്ടും കാര്യമില്ല, employee- welfare focus ചെയ്യുന്നതരം work വാല്യൂസ് നു പ്രാധാന്യം കൊടുക്കാത്ത കമ്പനികളിൽ ജീവനക്കാരുടെ ഇടയിൽ സഹികെട്ട് അവനവന്റെ മാനസികവും ശാരീരികവും ആയ ആരോഗ്യം മുൻനിർത്തി quiet ക്വിറ്റിങ് ഉം lazy girl jobs ഉം ഒക്കെ trending ആയി വരുന്ന കാലത്തും നമ്മൾ നമ്മുടെ ഇടയിൽ വില നൽകുന്നതും വാഴ്ത്തി പാടുന്നതും ബാഹുബലിയെ പോലെ "വിരൽ നാല്, തള്ളവിരൽ മടക്കി നേരെ തിരിച്ച്" എന്നു പറഞ്ഞു 893 പേരെ സിറിഞ്ച് എറിഞ്ഞു കുത്തുന്ന സിസ്റ്ററിനെയും 'അർഹതപ്പെട്ട ലീവ് പോലും' എടുക്കാതെ 48 മണിക്കൂർ തുടർച്ചയായി സർജറി ചെയ്ത ശേഷം trolley ഇൽ ചാരി ഇരുന്നു ഉറങ്ങുന്ന / മൂത്രം ഒഴിക്കാൻ പോലും OP യിൽ നിന്നും എണീറ്റു പോകാത്ത ഡോക്ടറെയും ഒക്കെയാണ്.
(ഇത്തരക്കാരെ നാം ഡോക്ടർസ് ഡേയ്ക്കും നഴ്സസ് ഡേയ്ക്കും ഒക്കെ നമ്മൾ പൊന്നാട അണിയിക്കുകയും ബാക്കി ദിവസം വെള്ളമടിച്ചു ഹോസ്പിറ്റലിൽ കയറി തല തല്ലി പൊളിക്കുകയും ചെയ്യുമെന്നുള്ളത് വേറെ ).
Toxic working atmosphere ഉം hustle culture ഉം ഒക്കെ ലോകം മുഴുവൻ പുനവിചിന്തനത്തിന് വിധേയമാക്കികൊണ്ടിരിക്കന്ന കാലമാണ്. വീടിന്റെയും കാറിന്റെയും കിട്ടുന്ന ശമ്പളപ്പൊതിയുടെയും വലിപ്പത്തേക്കാളും വീട്ടിൽ താമസിക്കുന്ന ആളുകളുടെ മാനസികാരോഗ്യത്തിനും അവനവനായി ചെലവഴിക്കാൻ കിട്ടുന്ന സമയത്തിനും ഒക്കെ മുൻതൂക്കം കൊടുക്കാൻ ആളുകൾ പഠിച്ചു വരികയാണ് എല്ലാ മേഖലകളിലും.
അപ്പോഴാണ് ഒരു extra incentive ഉം ഇല്ലാതെ വെറും കയറിന്റെ അറ്റത്തു ക്യാരറ്റ് കെട്ടി തൂക്കി കഴുതയെ നടത്തിക്കുന്നത് പോലെ നാട്ടുകാരുടെ പത്തു പൈസയുടെ വിലയില്ലാത്ത ഗുഡ് ഡോക്ടർ സർട്ടിഫിക്കറ്റിനു വേണ്ടി നമ്മളെ നടത്തിക്കുന്നത്. By nature insecurity ടെയും people pleasing ന്റെയും external validation ന്റെയും ഉസ്താദുമാരായതു കൊണ്ട് തന്നെ നമ്മൾ സ്വപ്നത്തിലെ ക്യാരറ്റ് കണ്ട് വെള്ളമിറക്കി എത്ര വേണേലും പണിയെടുക്കുകയും ചെയ്തോളുമല്ലോ.
നിങ്ങളെന്താണ് ഡോക്ടർ പ്രൊഫഷൻ തിരഞ്ഞെടുക്കാൻ കാരണം?
ജോബ് സെക്യൂരിറ്റി, സ്റ്റബിലിറ്റി എന്നൊക്കെ പറഞ്ഞു വേണമെങ്കിൽ പ്രാക്ടിക്കൽ ആകാം..
I have always wanted to help people എന്നു വേണേൽ പറഞ്ഞു മണ്ടൻ ആകാം..( ആൾക്കാരെ ഹെൽപ്പ് ചെയ്യണമെങ്കിൽ അതൊരു മുഴുവൻ സമയജോലിയായി ഏറ്റെടുക്കേണ്ട കാര്യമില്ലല്ലോ ).
Grey's Anatomy ഉം House ഉം white coat ന്റെയും steth ന്റെയും ഗ്ലാമർ കണ്ടിട്ടാകം. നമ്മളെയെല്ലാം ഈ പ്രൊഫഷനിലേക്ക് ഹoദാകർഷിച്ച കുറേ കാര്യങ്ങൾ കാണും ഇങ്ങനെ. അതിൽ തന്നെ വലിയൊരു പങ്ക് വഹിക്കുന്ന ചില psychological reasons ഉം ഉണ്ട് - ഡോക്ടർ പ്രൊഫഷൻ തിരഞ്ഞെടുക്കുന്നവരിൽ കാണാറുള്ള ചില common personality traits- നാട്ടുകാരുടെയും വീട്ടുകാരുടെയും good books ഇൽ കയറിപ്പറ്റാനുള്ള അദമ്യമായ ആഗ്രഹം (എല്ലാ എൻട്രൻസ് കോച്ചിങ് സെന്ററുകളിലും പുട്ടിനു പീര പോലെ ഇട്ടു തരാറുള്ള "You are the creamy layer of the society.. നിങ്ങൾ ആനയാണ് ചേനയാണ്, നിങ്ങളാണ് ലോകത്തെ താങ്ങി നിർത്തുന്ന അച്ചുതണ്ട്, അതുകൊണ്ട് നിങ്ങളുടെ ഒരു അടി പോലും ഇനി പതറാൻ പാടില്ല, കാൽ മാർക്ക് പോലും പോകാൻ പാടില്ല, ഒരു കൈയബദ്ധം പോലും ഉണ്ടാകാൻ പാടില്ല..!!!! ഒക്കെ കേട്ട് ധൃതങ്കപുളകിതരായ ആ കാലം ഓർമ്മയുണ്ടോ?
അച്ഛന്റെയും അമ്മയുടെയും അമ്മൂമ്മയുടെയും കുഞ്ഞമ്മയുടെ മോന്റെയും അപ്പുറത്തെ വീട്ടിലെ ചേച്ചിയുടെ നാത്തൂന്റെയും ഒക്കെ hard working -നല്ല കുട്ടി -expectations meet ചെയ്ത്, അവനെ അല്ലെങ്കിൽ അവളെ കണ്ടു പഠിക്കെടാ എന്നവരുടെ പിള്ളാർക്കും പണികൊടുത്തു ഇനിയും മതിയായില്ലേ ; ക്ഷീണിച്ചില്ലേ?അന്ന് തുടങ്ങിയതാണ് നിങ്ങളുടെ നാശം!!
Empathy+ perfectionism oru dangerous; deadly combination ആണ്, sometimes it comes with an inbuilt self terminate button, i feel. 11 പേരെയാണ് നമ്മുടെ കൂട്ടത്തിൽ നിന്നും കഴിഞ്ഞ വർഷം ആത്മഹത്യയ്ക്ക് നമുക്ക് നഷ്ടമായത്!
എന്തുകൊണ്ട്?!
ഞങ്ങളെ ദൈവങ്ങളായി കാണണ്ട വെറും മനുഷ്യരായി കണ്ടാൽ മതി എന്ന് മറ്റുള്ളവരോട് പറയുന്നതിനു മുമ്പ് സ്വയം അങ്ങനെ കണ്ടു തുടങ്ങാൻ നാം ഇനിയും എത്ര ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു..?
893 ആളുകളെ എറിഞ്ഞു കുത്തേണ്ടിവരുന്നതും 400 പേരെ മൂത്രമൊഴിക്കാൻ എണീക്കാതെ ഒറ്റയടിക്ക് OPയിലിരുന്ന് നോക്കേണ്ടി വരുന്നതും ഒക്കെ എന്തുകൊണ്ടാണ് എന്ന് ചിന്തിക്കാറുണ്ടോ ? നമ്മുടെ നാട്ടിൽ ആവശ്യത്തിന് മെഡിക്കൽ കോളജുകളും നഴ്സിംഗ് കോളേജിലും ഇല്ലാത്തതും അവിടുന്ന് വർഷാവർഷം പഠിച്ചിറങ്ങുന്ന ആൾക്കാരുടെ എണ്ണം വളരെ കുറവായതും ആണോ കാരണം?
സിസ്റ്റത്തിന്റെ പുഴുക്കുത്തകളെ മറച്ചു പിടിക്കാൻ, ബലക്ഷയത്തെ ഏച്ചു കെട്ടി നിലനിർത്താൻ നിങ്ങൾ ഒരാൾ 10 പേരുടെ ജോലി ചെയ്യുന്നതിൽ വലിയ മഹത്വം ഒന്നുമില്ല മണ്ടത്തരമേ ഉള്ളൂ, നിങ്ങളോടും ഇനി വരുന്ന ഡോക്ടർ തലമുറകളോടും ചെയ്യുന്ന മണ്ടത്തരം.
സിസ്റ്റത്തിൽ totalitarian ആയ മാറ്റങ്ങൾ വരുത്താൻ ബുദ്ധിപരമായ മാർഗങ്ങൾ ആവിഷ്കരിക്കുക എന്നുള്ളത് അതിന്റെ തലപ്പത്തിരിക്കുന്നവരുടെ ജോലിയാണ്, അത് വ്യക്തിയുടെ മുത്തുകത്ത് വീണ്ടും വച്ചു കെട്ടേണ്ട വിഴുപ്പ് അല്ല.
അല്ലെങ്കിൽ അതിനുള്ള ക്രിയാത്മകമായ ആശയങ്ങൾ കൈവശമുള്ള ആളാണ് നിങ്ങളെങ്കിൽ അത് നടപ്പിലാക്കാൻ സാധിക്കുന്ന ഒരു സ്ഥാനത്ത് പോയിരുന്നുകൊണ്ട് മാറ്റങ്ങൾ സൃഷ്ടിക്കുക, അതാണ് smartness!
നിങ്ങളുടെ ജോലിക്ക് നിങ്ങൾ എന്നത് എത്ര അവിഭാജ്യഘടകം ആണ് എന്ന് ബോധ്യപ്പെടണമെങ്കിൽ ജസ്റ്റ് ഒന്നു മരിച്ചു നോക്കൂ ; പുക അടങ്ങുന്നതിന് പിറ്റേന്ന് തൊട്ട് നിങ്ങളുടെ കസേര ഒഴിഞ്ഞു കിടക്കുന്നില്ല എങ്കിൽ irreplaceable അല്ല നിങ്ങൾ നിങ്ങളുടെ ജോലിയിൽ -എന്നു മനസ്സിലാക്കാം. ക്ളീഷേ ആണെങ്കിലും പറയാതെ വയ്യ, നിങ്ങൾ irreplaceable ആയ മറ്റു ചില ഇടങ്ങൾ ഉണ്ട് - നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ ഇടയിൽ- കുടുംബം, സുഹൃത്തുക്കൾ - അതിലും ഒക്കെ ഉപരി നിങ്ങൾ എന്ന വ്യക്തിയിൽ- that is the one place you are truly irreplaceable.
So look after yourself first; your mental and physical health. ജോലി ജീവിക്കാനാണ് ജീവിക്കാൻ വേണ്ടി അല്ല ജോലി ചെയ്യുന്നത്. അസുഖം വന്നാൽ ലീവ് എടുക്കുക. കുറുന്തോട്ടിക്കും വാതമാകാം. അശോകനും ക്ഷീണം ആവാം .
Empathy യും perfectionism ഉം workaholism ഉം ഒക്കെ തലയ്ക്ക് പിടിച്ച് വീണ്ടും പായാൻ തുടങ്ങുമ്പോൾ, നിങ്ങൾ ഇപ്പൊ ചെയ്യാൻ ഓടുന്നത് 'meaningless busy work' ആണോ അതോ meaningful work that truly matters to you- ആണോ എന്ന് ഒരു നിമിഷം ചിന്തിക്കുക .
വീട്ടിൽ ബോറടിച്ചിരിക്കുന്നത് കൊണ്ട് മാത്രം cheapest form of entertainment ആയ 5 രൂപയുടെ casualty ടിക്കറ്റ് എടുത്ത് വന്നിരുന്ന് തിരക്ക് കൂട്ടി യഥാർത്ഥത്തിൽ അസുഖമുള്ള ജനങ്ങളെയും അവരെ ചികിൽസിക്കാൻ ആവശ്യമായ പരിമിതമായ സ്റ്റാഫിനെയും ഒരു മര്യാദയും ഇല്ലാതെ മിനക്കെടുത്തുന്ന വല്യപ്പൻ ഗുണം 400 -പേരെ ശ്വാസം പിടിച്ചിരുന്നു പരിശോധിച്ച് തള്ളുന്നത് meaningless busy work ആയിട്ട് വരും.
അതേസമയം പെട്ടെന്ന് കണ്ണിൽ പെടാൻ സാധ്യതയില്ലാത്ത oru leukemia -ഒരു young patient ഇൽ - നിങ്ങൾ ഹൈ suspicion ഉം presence of mind ഉം പഠിപ്പിൽ നിന്നും കിട്ടിയ clinical acumen ഉം ഉപയോഗിച്ച് നേരത്തെ കണ്ടുപിടിച്ചു രക്ഷപ്പെടുത്തി എടുക്കുന്നത് truly meaningful work ആണ്.
OP കസേരയിലിരുന്ന് പേന
ചലിപ്പിക്കുക എന്ന ഒരേ പ്രവർത്തി തന്നെ സാഹചര്യം / ചെയ്യുന്ന ജോലിയുടെ സ്വഭാവം അനുസരിച്ച് നിങ്ങളെ പതിയെ life satisfaction ലേക്കാണോ burnout ലേക്കും moral injury ലേക്കും ആണോ നയിക്കുന്നത് എന്ന് ദിവസവും നിങ്ങൾ ചെയ്യുന്ന ജോലിയുടെ pattern ഒന്നു assess ചെയ്താൽ മനസിലാകുന്നതേയുള്ളു.
ഈ പുതുവർഷം കുറച്ചു സമയം നിങ്ങളുടെ ഉള്ളിലേക്ക് തന്നെ ഒന്ന് നോക്കുക.
നിങ്ങൾ യഥാർത്ഥത്തിൽ ആരാണ്?
18 വയസ്സിൽ പേരിനു മുമ്പായി വെൽഡ് ചെയ്ത് ചേർക്കപ്പെട്ട ഡോക്ടർ എന്ന ഐഡന്റിറ്റിയിൽ ഉപരി എന്തൊക്കെയാണ് നിങ്ങൾ?
എന്താണ് നിങ്ങൾക്ക് വേണ്ടത്? ഈ ജീവിതത്തിൽ നിന്നും ആത്യന്തികമായി നിങ്ങൾ ആഗ്രഹിക്കുന്നത് എന്താണ്?
OP ടിക്കറ്റ് ഉം പേനയും മുന്നിലിരിക്കുന്ന പേഷ്യന്റിനും അപ്പുറം വലിയ വിശാലമായ ഒരു ലോകമുണ്ട്!
ചിന്തിക്കുക!!
Explore ചെയ്യുക!!!
Wishing you fulfilling year of self actualization ahead. May 2024 be gentle to you.
Love,
Dr Indu CG, MD
Psychiatrist
നിപ്പ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടതെന്തെല്ലാം?
ലേഖകൻ:
ഡോ. കൃഷ്ണ മോഹൻ ആർ.
Chairperson
National Allergy Chapter IAP
Recent research conducted by a collaborative team including Professor Hyung Joon Cha from the Department of Chemical Engineering and the School of Convergence Science and Technology.
Recent research conducted by the University of Bristol Medical School and published in the British Journal of Surgery has determined that there is no discernible variance in recovery time and complication rates between standard and keyhole surgical techniques for treating esophageal cancer.
Dr Indu CG, MD
Psychiatrist
We have various options to advertise with us including Events, Advertorials, Banners, Mailers, etc.