സ്‌ട്രെപ്റ്റൊകൊക്കസ് കുടുംബാംഗത്തിൽ പെടുന്ന ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു തരം അസുഖമാണ് സ്കാർലെറ്റ് പനി.
രോഗലക്ഷണങ്ങൾ
സ്കാർലറ്റ് പനി പ്രായഭേദമെന്യേ കാണപ്പെടുന്ന ഒരു അസുഖമാണ്. ഒരു രോഗിയുമായി അടുത്ത സമ്പർക്കം പുലർത്തിയാൽ പെട്ടെന്ന് പകരുന്ന രോഗമായതു കൊണ്ട് സ്കൂളുകളിലും ഡേ കെയർ സെന്ററുകളിലും കൂടുതലായി കാണാറുണ്ട്.
അതുകൊണ്ട് തന്നെ അഞ്ചു മുതൽ പതിനഞ്ചു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഇത് എറ്റവും കാണാറുള്ളത്. അമ്മയിൽ നിന്നു പകർന്നു ലഭിക്കുന്ന പ്രതിരോധ ശേഷിയുള്ളത് കൊണ്ട് നവജാത ശിശുക്കൾക്ക് ഈ സ്കാർലറ്റ് പനി ഉണ്ടാവാറില്ല.
രോഗാണു അകത്തു കടന്നു 2-5 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമാകും. കടുത്ത പനിയും തൊണ്ടവേദനയും ആണ് അതിൽ ഏറ്റവും പ്രധാനം.ഒന്ന് രണ്ടു ദിവസം കഴിയുമ്പോഴേക്കും കഴുത്തിനു ചുറ്റും മണൽത്തരികൾ പോലുള്ള കുരുക്കൾ പ്രത്യക്ഷപ്പെടുന്നു, ക്രമേണ ദേഹമാസകലം ഇത്തരം കുരുക്കൾ പടർന്നുകാണാം. ചിലർക്കെങ്കിലും കടുത്ത ക്ഷീണം, ഛർദി എന്നിവ അനുഭവപ്പെടാറുണ്ട്.
ലക്ഷണങ്ങൾ തുടങ്ങി 4-5 ദിവസമാകുമ്പോഴക്കും ഉള്ളങ്കയ്യിലും കാൽപാദത്തിനടിയിലുമൊക്കെയായി പതിയെ തൊലിയിളകി പോവുകയും ചെയ്യും. ഇതേ പ്രക്രിയയുടെ ഭാഗമായി നാവു കടുംചുവപ്പു നിറത്തിൽ (സ്ട്രോബറി ടങ് ) കാണപ്പെടുകയും നാവിൽ തരികൾ രൂപപ്പെടുകയും ചെയ്യുന്നത് കൊണ്ടാണ് ഈ അസുഖത്തിന് സ്കാർലറ്റ് പനി എന്ന നാമകരണം ലഭിച്ചത് .
സ്‌ട്രെപ്റ്റൊകൊക്കസ് ഉണ്ടാക്കുന്ന മറ്റു അസുഖങ്ങൾ?
തൊലിപ്പുറത്തുള്ള ചൊറിചിരങ്ങുകൾ, രക്തത്തിലെ അണുബാധ, അസ്ഥികളുടെ പഴുപ്പ്, സന്ധികളിൽ നീരും വേദനയും ഒക്കെ ഉണ്ടാക്കാം.
രോഗനിർണയം എങ്ങനെ?
ലക്ഷണങ്ങളുണ്ടാക്കുന്നത് ബാക്ടീരിയയാണോ വൈറസാണോ എന്ന് നിർണയിക്കലാണ് ആദ്യ പടി. അസുഖമുള്ള കുട്ടിയെ നേരിൽ കണ്ടു പരിശോധിച്ചു കഴിയുമ്പോൾ ഇതേ കുറിച്ച് ഡോക്ടർക്ക് കൃത്യമായ ഒരു ധാരണ ലഭിക്കും.
രക്തപരിശോധന കൊണ്ട് അതിനുള്ള സാദ്ധ്യതകൾ കൂടുതൽ ഉറപ്പിക്കുകയും ചെയ്യാം.തൊണ്ടയിൽ നിന്നു സ്രവമെടുത്ത് പരിശോധന നടത്തിയാൽ സ്‌ട്രെപ്റ്റൊകൊക്കസി നെ കൃത്യമായി (90-95% വരെ )കണ്ടുപിടിക്കാൻ സാധിക്കും.
രോഗനിർണയം നടത്തി ഡോക്ടർ കുറിച്ചു തരുന്ന മരുന്നുകൾ നിർദേശിച്ചിരിക്കുന്ന കോഴ്സ് പൂർത്തിയാക്കുന്ന വിധത്തിൽ ഒട്ടും മുടങ്ങാതെ കഴിക്കണം. രോഗിയെ കണ്ടു പരിശോധിച്ചതിനു ശേഷം ആന്റിബയോട്ടിക്കുകളും ആവശ്യമായി വന്നേക്കാം. ഡോക്ടറുടെ നിർദേശ പ്രകാരമല്ലാതെ എല്ലാ തൊണ്ടവേദനക്കും സ്വന്തമായി ആന്റിബയോട്ടിക്കുകൾ കഴിക്കുന്നത് ഗുണത്തെക്കളേറെ ദോഷങ്ങൾക്ക് ഹേതുവാകാം.
രോഗി വൈദ്യസഹായം തേടി കൃത്യമായി ചികിത്സ തുടങ്ങിയാൽ പെട്ടെന്ന് രോഗശമനം ലഭിക്കാനും 24 മണിക്കൂറിനകം അസുഖം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കാനും സഹായകമാകും.
കൃത്യമായി ചികിൽസിച്ച് സ്‌ട്രെപ്റ്റൊകൊക്കസിനെ പുറം തള്ളിയില്ലെങ്കിൽ ഭാവിയിൽ മറ്റു സങ്കീർണതകളുമുണ്ടാക്കാം.സന്ധികളെയും ഹൃദയത്തെയും തലച്ചോറിനെയും ബാധിക്കുന്ന റുമാറ്റിക് ഫീവർ തടയാൻ ഡോക്ടർ നിർദേശിക്കുന്ന ചികിത്സാക്രമം പാലിക്കൽ നിർബന്ധമാണ്. വൃക്കകളെ ബാധിച്ച് മൂത്രത്തിനു നിറവ്യത്യാസം, ശരീരത്തിൽ നീർക്കെട്ട്, ഉയർന്ന രക്തസമ്മർദ്ദം എന്നിവയ്ക്ക് കാരണമാകുന്ന പോസ്റ്റ് സ്‌ട്രെപ്ടോകോക്കൽ
ഗ്ലോമറുലോ നെഫ്രിറ്റിസ് എന്ന സങ്കീർണതയുമൊഴിവാക്കാം.
കൃത്യമായ രോഗനിർണയം ആവശ്യമാണോ? ഇത് വെറും ഒരു തൊണ്ടവേദനയല്ലേ?
കൃത്യമായ രോഗ നിർണയം ആവശ്യമാണ്.
യഥാവിധം ചികിത്സ എടുത്താൽ സങ്കീർണതകൾ ഒഴിവാക്കുകയും ചെയ്യാം.. അതായത് സ്കാർലറ്റ് പനി വെറുമൊരു നത്തോലി അല്ല.
എല്ലാ തൊണ്ടവേദനയേയും വീട്ടിലിരുന്നു ഉപ്പുവെള്ളം കവിളിലാക്കി ചികിൽസിച്ചാൽ പോരെന്നു ചുരുക്കം!!
രോഗസംക്രമണം എങ്ങനെ തടയാം
രോഗനിർണയം നടത്തി
ചികിത്സ തുടങ്ങിയാൽ പെട്ടെന്ന് രോഗശമനം ലഭിക്കാനും 24 മണിക്കൂറിനകം അസുഖം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത കുറയ്ക്കാനും സഹായകമാകും. രോഗബാധിതരോട് വീട്ടിൽ മാസ്ക് ധരിക്കാനും ആവശ്യപ്പെടാം. അസുഖമുള്ള കുട്ടികളെ സ്കൂളിൽ വിടാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം . ടീച്ചർമാർക്ക് ഈ അസുഖത്തെ കുറിച്ചു അവബോധം ഉണ്ടാകുകയും ചെയ്യുക ആണെങ്കിൽ സ്കൂൾ വഴി ഉള്ള രോഗസംക്രമണം തടയുകയും ചെയ്യാം.
ഡോ.സജ്‌ന സഈദ്
ശിശു രോഗ വിദഗ്ധ
കോഴിക്കോട്
ഈ മാസം 31-ാം തീയതി ഞാൻ മെഡിക്കൽ കോളേജിൽനിന്ന് പടിയിറങ്ങുകയാണ്.
മാമേ...എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആറര വർഷം ഞാൻ ജീവിച്ച, പഠിച്ച, എന്നെ ഒരു ഡോക്ടറാക്കി മാറ്റിയ ഈ സ്ഥാപനത്തോട് ഞാൻ യാത്ര പറയുന്നു.
Dr Jamal
Aster hospital, Ibri, oman.
Dr Indu CG, MD
Psychiatrist
നിപ്പ വൈറസിനെ പ്രതിരോധിക്കാൻ ചെയ്യേണ്ടതെന്തെല്ലാം?
INTERNATIONAL CONGRESS ON KERALA STUDIES
ദ്വിദിന സെമിനാർ
കേരളത്തിലെ ആരോഗ്യമേഖല
2023 സെപ്റ്റംബർ 9 - 10
സി.എം.എസ്. കോളേജ് കോട്ടയം
We have various options to advertise with us including Events, Advertorials, Banners, Mailers, etc.