Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
വിമാനത്തിൽ കുഴഞ്ഞുവീണ വനിതയ്ക്ക് രക്ഷകനായി മലപ്പുറത്തെ ഡോക്ടർ അനീസ് മുഹമ്മദ്
2025-08-08 08:28:15
Posted By :  

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

വിമാനത്തിൽ ആളുകൾക്ക് മെഡിക്കൽ എമർജൻസി ഉണ്ടാകുന്നത് സ്ഥിരം കാര്യമാണ്. എന്നാൽ പലപ്പോഴും വിമാനത്തിൽ ഡോക്ടറുടെ അഭാവം ഉണ്ടാകുന്നത് അപകടങ്ങൾക്ക് കാരണമായേക്കാം. എന്നാൽ മലപ്പുറത്തെ അനീസ് മുഹമ്മദ് എന്ന ഡോക്ടർ കാരണം വിമാനത്തിൽ വച്ച് ഒരു സ്ത്രീക്ക് പുതുജീവൻ ലഭിച്ചു. വിമാനത്തിൽ യാത്ര ചെയ്യുക അപ്രതീക്ഷിതമായി വിമാനം ഡൽഹിയിൽ എത്തുന്നതിനുമുമ്പ് വിമാനത്തിലെ യാത്രക്കാരനായ ഡോക്ടർ മുഹമ്മദ് അനീസിനെ തേടി വിമാനത്തിൽ ഡോക്ടർ ഉണ്ടോ എന്നുള്ള അനൗൺസ്മെന്റ് എത്തി.

 

  ഉസ്ബെക്കിസ്ഥാനിലെ താഷ്കൻ്റ് മെഡിക്കൽ അക്കാദമിയിൽ ഇൻ്റെൺഷിപ്പ് കഴിഞ്ഞ തിരികെയുള്ള യാത്രയിലായിരുന്നു മലപ്പുറം ജില്ലയിലെ തിരൂർ പുറത്തൂർ സ്വദേശി ഡോക്ടർ അനീസ് മുഹമ്മദ്. 48 വയസ്സുള്ള ഉസ്ബെക്കിസ്ഥാൻ സ്വദേശിനി വിമാനത്തിൽ ഹൃദ് രോഗം കാരണം കുഴഞ്ഞു വീണിരിക്കുന്നു. രോഗിയെ കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് വേണ്ടി യാത്രക്കാരിയുടെ ബാഗിൽ നിന്ന് കുറച്ചു രേഖകൾ പരിശോധിച്ചപ്പോൾ അവർക്ക് സുപ്രാവെൻ ട്രക്കർ ടാക്കി കാർഡിയ എന്ന അവസ്ഥയുണ്ടെന്ന് മനസ്സിലാക്കിയ അനീസ് കാരോട്ടിക് മസാജ് ചെയ്തു അല്പസമയം കഴിഞ്ഞതോടെ യാത്രക്കാരിക്ക് സുഖം പ്രാപിച്ചു .

 

 കൃത്യമായ രീതിയിൽ ഒരു രോഗിയുടെ രോഗാവസ്ഥ തിരിച്ചറിഞ്ഞുള്ള എമർജൻസി റിക്വയർമെന്റ്സ് ആണ് ഡോക്ടർ അനീസ് വിമാനത്തിൽ ചെയ്തത്. ഒരു നിമിഷം അങ്ങോട്ട് ഇങ്ങോട്ടോ മാറിയിരുന്നെങ്കിൽ രോഗിക്ക് ജീവൻ പോലും നഷ്ടപ്പെടുമായിരുന്നു അവസ്ഥ. ഡോക്ടർ അനീസിന്റെ മനസ്സാന്നിധ്യം കൊണ്ട് ഒരു ആ സ്ത്രീയുടെ ജീവൻ രക്ഷപ്പെടുത്തി. വിമാനത്തിൽ നിന്ന് ഇറക്കിയ ശേഷം രോഗിയ ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കിക്ക് ബോക്സിങ്ങ് ട്രെയിനർ കൂടിയായ ഡോ:അനീസ് തിരൂർ പുറത്തുർ ശാന്തിനഗറിലെ പാടശ്ശേരി ഹുസൈന്റെയും, ടി.എ.റഹ്മത്തിന്റെയും മകനാണ്.

 


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.