മസ്തിഷ്‌ക മരണം സംഭവിച്ചതായി പ്രഖ്യാപിച്ച രോഗിക്ക് പന്നിയിൽ നിന്ന് വൃക്ക വിജയകരമായി മാറ്റിവെച്ചതായി ന്യൂയോർക്ക് സിറ്റിയിലെ എൻവൈയു ലാങ്കോൺ ഹെൽത്ത് ബുധനാഴ്ച അറിയിച്ചു. ഭാവിയിൽ കൂടുതൽ മൃഗ-മനുഷ്യ ട്രാൻസ്പ്ലാൻറുകളിലേക്ക് ഇത് നയിച്ചേക്കുമെന്നും ഡോക്ടർമാർ പറഞ്ഞു. ന്യൂറോളജിക്കൽ മാനദണ്ഡങ്ങളാൽ മരിച്ചതായി പ്രഖ്യാപിച്ച ഒരു വ്യക്തിയിൽ ആണ് ഡോക്ടർമാർ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ട്രാൻസ്‌പ്ലാന്റ് ചെയ്തത്. ഈ ശസ്ത്രക്രിയ കഴിഞ്ഞു 32 ദിവസം കഴിഞ്ഞും ഈ കിഡ്നി നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് എൻവൈയു ലാങ്കോൺ ഹെൽത്ത് വൃത്തങ്ങൾ അറിയിച്ചു. ഇക്കഴിഞ്ഞ ജൂലൈ 14-ന് എൻവൈയു ലാങ്കോൺ ട്രാൻസ്‌പ്ലാന്റ് ഇന്സ്ടിട്യൂട്ടിലെ ഡയറക്ടറായ ഡോ.മോണ്ട്ഗോമറിയുടെ നേതൃത്വത്തിലായിരുന്നു സർജറി നടന്നത്. ഒരു മാസം വൃക്ക നല്ല രീതിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്നും രണ്ടു മാസത്തേക്ക് കൂടി രോഗിയെ നിരീക്ഷിക്കുമെന്നും ഈ വാർത്തയുമായി ബന്ധപ്പെട്ടു നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. "മനുഷ്യ വൃക്ക കൈകാര്യം ചെയ്യുന്ന എല്ലാ പ്രധാന ജോലികളും പന്നിയുടെ വൃക്ക ചെയ്യുന്നുണ്ടെന്നാണ് കരുതുന്നത്. " പത്രസമ്മേളനത്തിൽ ഡോ.മോണ്ട്ഗോമറി പറഞ്ഞു. "തൈമസ് കൂടി ട്രാൻസ്‌പ്ലാന്റ് ചെയ്തിട്ടുണ്ട്. വൃക്കയുടെ പുറം പാളിക്ക് താഴെ ആണ് ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്. വൃക്ക ഹ്യൂമൺ ഇമ്മ്യൂൺ സിസ്റ്റത്താൽ ആക്രമിക്കപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇത് ചെയ്തത്." എൻവൈയു ലാങ്കോൺ ഹെൽത്തിലെ ട്രാൻസ്പ്ലാൻറ് സർജനായ ഡോ ആദം ഗ്രീസ്മെർ പത്രസമ്മേളനത്തിൽ പറഞ്ഞു. നമ്മുടെ ശരീരത്തിലെ പ്രോട്ടീനുകളെ തിരിച്ചറിയാൻ പഠിക്കുകയും നമ്മുടെ ശരീരത്തിന്റെ ഭാഗമല്ലാത്ത പ്രോട്ടീനുകളെ നിരസിക്കാൻ പഠിക്കുകയും ചെയ്യുന്ന നമ്മുടെ കഴുത്തിലെയും നെഞ്ചിലെയും ടിഷ്യുവാണ് തൈമസ് ഗ്രന്ഥി. അതിനാൽ, പന്നിയിൽ നിന്ന് തൈമസ് ട്രാൻസ്പ്ലാൻറ് ചെയ്യുന്നത് സ്വീകർത്താവിന്റെ ശരീരത്തിലെ പുതിയ വികസ്വര കോശങ്ങളെ പന്നിയുടെ ആന്റിജനുകൾ തങ്ങളുടേതാണെന്ന് തിരിച്ചറിയാൻ അനുവദിക്കുന്നു." അദ്ദേഹം വിശദീകരിച്ചു. 57-കാരനായ മൗറിസ് മില്ലറിലാണ് സർജറി ചെയ്തത്. മില്ലറുടെ സഹോദരിയായ മേരി മില്ലർ ഡഫ് അതീവ സന്തോഷവതിയാണ്. ഈ ചരിത്ര സർജറിയുടെ ഭാഗം ആകാൻ കഴിഞ്ഞതിൽ തനിക്കും തൻ്റെ സഹോദരനും അഭിമാനമുണ്ടെന്ന് അവർ പറഞ്ഞു.
Experts Suggest New Ways to Measure Obesity, Say BMI Is Not Enough
കാഠ്‌മണ്ഡു (നേപ്പാൾ): ലോക ഹൃദയ ദിനത്തിൽ ഹൃദ്രാരോഗ്യത്തെക്കുറിച്ച് തത്സമയ ബോധവൽക്കരണ പരിപാടി തൻ്റെ ഫേസ്ബുക്ക് പേജിലൂടെ നടത്തിയ നേപ്പാളി ഡോക്ടറായ ഡോ. ഓം മൂർത്തി അനിലിന് (44) ഗിന്നസ് അവാർഡ്. ഫേസ്ബുക് ലൈവ് സ്ട്രീമിൽ 11, 212 പേരാണ് ഇത് കണ്ടത്.
ന്യൂയോർക്ക്: ഫ്ലോറിഡ സർവകലാശാലയിലെയും എൻ.വി.ഐ.ഡി.ഐ.എ-ലെയും ഗവേഷകർ സൃഷ്ടിച്ച ഒരു പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) കമ്പ്യൂട്ടർ പ്രോഗ്രാമിന് ഡോക്ടർമാരുടെ കുറിപ്പുകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് റിപ്പോർട്ട്.
സാധാരണ മനുഷ്യരുടെ തലമുടികളിൽ ആണ് പേനുകൾ ജീവിക്കുന്നതും മുട്ട ഇടുന്നതുമൊക്കെ. എന്നാൽ ചൈനയിൽ അപൂർവ്വമായ ഒരു കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്. ഒരു മൂന്ന് വയസ്സുകാരൻറെ കൺപീലികളിൽ പേൻ മുട്ടകളെയും ചില പേനുകളെയും കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഡോക്ടർമാർ.
UAE Introduces Unified Medical Licence for Seamless Nationwide Practice
We have various options to advertise with us including Events, Advertorials, Banners, Mailers, etc.