വേനൽചൂടിന് ആശ്വാസമാണ് പിന്നീട് എത്തുന്ന മഴ. എന്നാൽ മഴക്കാലം വന്നു കഴിഞ്ഞാൽ മഴക്കാല രോഗങ്ങളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്. മലേറിയ മുതൽ കോളറ വരെ, ഡെങ്കിപ്പനി മുതൽ ചിക്കുൻഗുനിയ വരെ, നിരവധി രോഗങ്ങൾ മഴക്കാലത്ത് നിങ്ങളെ തേടിയെത്തിയേക്കാം. അതിൽ ചില രോഗങ്ങൾ മാരകമാണ്.
മഴക്കാലമായാൽ ഏറെ ശ്രദ്ധിക്കേണ്ട കൊതുകുകളെയാണ്. കൊതുകുകൾ മുട്ടയിടാൻ ഉണ്ടാകുന്ന എല്ലാ സാഹചര്യങ്ങളിലും തടയേണ്ടതില്ല. മഴക്കാലത്ത് ഏറെ ശ്രദ്ധ ചെലുത്തേണ്ട രോഗങ്ങളെ കുറിച്ച് ചുവടെ കൊടുക്കുന്നു.
10 മഴക്കാല രോഗങ്ങൾ ഇതാ:
1.മലമ്പനി:
മലമ്പനി അഥവാ മലേറിയ. പടരുന്നതിന് പിന്നിലെ പ്രധാന കാരണം അനോഫിലിസ് എന്ന ജെനുസിൽ പെടുന്ന കൊതുകാണ്. മഴക്കാലമായി കഴിഞ്ഞാൽ ഈ കൊതുക് പെറ്റുപെരുകുന്നു. വെള്ളക്കെട്ട് മൂലമാണ് മലമ്പനി ഉണ്ടാകുന്നത്. ഏറ്റവും കൂടുതൽ കൊതുകുകൾ പെരുകുന്നത് തോടുകളിലും ജലാശയങ്ങളിലുമാണ്. മലേറിയ ഒരു മഴക്കാല രോഗമാണ്. ഇത് കഠിനമായ പനിക്ക് കാരണമാകും, 105 ഡിഗ്രി സെൽഷ്യസ് വരെ ഉയരുകയും ഒന്നിലധികം ദിവസങ്ങൾ നീണ്ടുനിൽക്കുകയും ചെയ്യും. ശരീരത്തിൻ്റെ വിറയൽ, അസ്വസ്ഥത, കടുത്ത പനി എന്നിവയാണ് ചില പ്രധാന ലക്ഷണങ്ങൾ.
മലേറിയ കൊതുകുകളെ അകറ്റി നിർത്താനുള്ള എളുപ്പവഴി വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കുക എന്നതാണ്. ഒരു സ്ഥലത്തും വെള്ളം കെട്ടി നിൽക്കാൻ അനുവദിക്കാതിരിക്കുക. ഇത് മലേറിയ കൊതുകുകൾ പെരുകുന്നത് തടയുക.
2.ഡെങ്കിപ്പനി:
മഴക്കാലത്ത് ശ്രദ്ധിക്കേണ്ട മറ്റൊരു രോഗം ഡെങ്കിപ്പനിയാണ്. എയിഡിഡ് ഈജിപ്ടി ആണ് ഡെങ്കിപ്പനി പരത്തുന്നത്. ഡെങ്കിപ്പനിയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങൾ ഉയർന്ന പനി, ഹൈപ്പർസെൻസിറ്റിവിറ്റി, പേശികളിലും സന്ധികളിലും ഉണ്ടാകുന്ന കടുത്ത വേദന, പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം കുറയുക എന്നിവയാണ്.
വീടിനും പരിസരപ്രദേശത്തും കൊതുകുകൾ ഉണ്ടാവാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ കീടനാശിനി പ്രയോഗിക്കുക. കൊതുക് കൂടുതലുള്ള പ്രദേശമാണ് എങ്കിൽ ഉറങ്ങാൻ പോകുമ്പോൾ എപ്പോഴും കൊതുകുവല ഉപയോഗിക്കുക. ഡെങ്കിപ്പനി പടർന്നാൽ പുറത്തിറങ്ങാതെ വീടിനുള്ളിൽ തന്നെ കഴിയുക.
3.ചിക്കുൻഗുനിയ:
ഫ്രിഡ്ജ്, എസി, പാത്രങ്ങൾ, ചെടിച്ചട്ടികൾ എന്നിവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ വിരിയുന്ന കൊതുകുകളാണ് ചിക്കുൻഗുനിയ പരത്തുന്നത്. ഈഡിസ് അൽബോപിക്റ്റസ് എന്ന കൊതുകാണ് ചിക്കൻഗുനിയ പടർത്തുന്നത്. രാവിലെയും രാത്രിയും എന്നില്ലാതെ എപ്പോൾ വേണമെങ്കിലും ഈ കൊതുക് കടിക്കും. സന്ധിവേദനയും പനിയും വന്നാൽ ഡോക്ടറെ കാണിക്കേണ്ടത് പ്രധാനമാണ്. ഇത്തരം കൊതുകുകടി തടയാൻ, കെട്ടിക്കിടക്കുന്ന വെള്ളം മറിച്ചു കളയുക.
4.ടൈഫോയ്ഡ്:
ജലത്തിലൂടെ പകരുന്ന രോഗമായി അറിയപ്പെടുന്ന ഒന്നാണിത്. സാൽമൊണല്ല ടൈഫി ബാക്ടീരിയയാണ് ടൈഫോയിഡിന് കാരണമാകുന്നത്. വൃത്തി ഇല്ലായ്മ കാരണവും കേടായ ഭക്ഷണം കഴിക്കുന്നതിലൂടെയോ മലിനമായ വെള്ളം കുടിക്കുന്നതിലൂടെയോ ഇത് വ്യാപിക്കുന്നു. ടൈഫോയ്ഡ് പനി മഴക്കാലത്ത് ഉണ്ടാവുന്ന ഒരു പകർച്ചവ്യാധിയാണ്.
രോഗം ബാധിക്കാൻ ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങൾ ഒന്നു മലിനമായ ജലവും ഭക്ഷണവും ആണ്. അതിനാൽ അത്തരം മലിനമായ ഭക്ഷണങ്ങൾ കഴിക്കുന്നതും മലിനമായ ജലം കുടിക്കുന്നതും ഒഴിവാക്കിയാൽ ഒരു പരിധിവരെ ഈ രോഗം വരുന്നത് തടയുവാൻ കഴിയും. മലബന്ധം, വയറുവേദന, ദീർഘനാൾ നീണ്ടു നിൽക്കുന്ന പനി, തലവേദന, തൊണ്ടവേദന, സന്ധി വേദന, ഛർദ്ദി എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.
5.കോളറ:
മഴക്കാലത്ത് കാണപ്പെടുന്ന മറ്റൊരു പ്രധാനപ്പെട്ട രോഗമാണ് കോളറ. മലിനമായ ഭക്ഷണവും വെള്ളവും കഴിക്കുകയാണെങ്കിൽ, പ്രത്യേകിച്ച് മഴക്കാലത്ത് കോളറ ബാധിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ശുചിത്വമി ഇല്ലായ്മ തന്നെയാണ് ഈ രോഗത്തിന്റെയും കാരണം. കൊതുക് ഈ രോഗം പടർത്തുന്നു.
മണിക്കൂറുകൾക്കുള്ളിൽ കോളറ മരണത്തിന് കാരണമാകുമെന്നതിനാൽ രോഗം ബാധിക്കുന്ന ആളുകൾ അടിയന്തര ചികിത്സ നേടേണ്ടത് അത്യാവശ്യമാണ് . ഇത്തരമൊരു പ്രശ്‌നം തടയാൻ, കൊതുകുകളെ അകറ്റാൻ ഒഡോമോസ്, കൊതുകിനെ അകറ്റുന്ന കൊതുകുതിരി സ്പ്രേ അല്ലെങ്കിൽ റിപ്പല്ലൻ്റ് ക്രീം ഉപയോഗിക്കാം.
ദാഹം, കുറഞ്ഞ രക്തസമ്മർദ്ദം, പേശിവലിവ്, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവയാണ് ചില ലക്ഷണങ്ങൾ.
6.വൈറൽ പനി:
വർഷം മുഴുവനും വളരെ സാധാരണമായ ഒരു രോഗമാണെങ്കിലും, മഴക്കാലത്ത് ഇത് വളരെ വ്യാപകമാണ്. ക്ഷീണം, പനി, തലകറക്കം, ശരീര വിറയൽ, ബലഹീനത, സന്ധികളിലും പേശികളിലും ഉണ്ടാവുന്ന കടുത്ത വേദന എന്നിവയാണ് പ്രധാനമായി കാണുന്ന ചില ലക്ഷണങ്ങൾ.
വൈറൽ പനി ഒഴിവാക്കാൻ പ്രയാസമാണ്, എന്നാൽ മഴ നനയാതിരിക്കാൻ ശ്രമിക്കുക. അഥവാ നനഞ്ഞാൽ തോർത്ത് ഉപയോഗിച്ച് തല ഉണക്കുക. രോഗം ബാധിച്ചാൽ ഡോക്ടറെ കാണിക്കേണ്ടത് അത്യാവശ്യമാണ്. ചിലയാളുകൾ പനിയല്ലേ എന്ന് കരുതി വളരെ ലാഘവത്തോടെ കാണുന്ന രോഗമാണ് വൈറൽ പനി. പക്ഷേ കൃത്യമായ രീതിയിൽ ഡോക്ടറെ കാണിച്ച് മരുന്നു കഴിക്കേണ്ടതുണ്ട്.
7.വയറിളക്കം:
മഴക്കാലത്തെ ഏറ്റവും സാധാരണമായ മറ്റൊരു രോഗമാണ് വയറിളക്കം . കൃത്യമായ ശ്രദ്ധ ചെലുത്തിയില്ലെങ്കിൽ ജീവൻ വരെ നഷ്ടപ്പെടാൻ സാധ്യതയുള്ള ഒന്നാണിത്. വൃത്തിഹീനമായ ഭക്ഷണവും വെള്ളവും കഴിക്കുന്നതാണ് വയറിളക്കത്തിന് പിന്നിലെ ചില കാരണങ്ങളാണ്.
ചില സാധാരണ ലക്ഷണങ്ങൾ അയഞ്ഞ വയറിളക്കം, പനി, വയറുവേദന, ഓക്കാനം എന്നിവയാണ്. മഴക്കാല രോഗത്തെ അകറ്റി നിർത്തണമെങ്കിൽ വൃത്തിഹീനമായ ഭക്ഷണ സാധനങ്ങൾ കഴിക്കുന്നത് ഒഴിവാക്കുക.
8. ഇൻഫ്ലുവൻസ:
കാലാവസ്ഥയിലും താപനിലയിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുമ്പോഴെല്ലാം ഇൻഫ്ലുവൻസ ബാധിച്ചേക്കാം. വളരെ വേഗത്തിൽ വൈറൽ അണുബാധയായി മാറാൻ സാധ്യതയുള്ളതിനാൽ സ്വയം പരിരക്ഷിക്കേണ്ടത് നിർബന്ധമാണ്. ഇൻഫ്ലുവൻസ ഒരു വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എളുപ്പത്തിൽ പകരാം. അതിനാൽ, സ്വയം വസ്ത്രങ്ങൾ കൊണ്ട് മൂടുക, മഴവെള്ളം നനയുന്നത് തടയുക എന്നിവയാണ് ഇൻഫ്ലുവൻസയിൽ നിന്ന് സ്വയം പരിരക്ഷിക്കാനുള്ള ചില വഴികൾ.
ചില പ്രധാന ലക്ഷണങ്ങൾ പനി, അമിത വിയർപ്പ്, പേശി വേദന, മൂക്കടപ്പ്, തൊണ്ടവേദന, വായ വരളുന്ന അവസ്ഥ , നിരന്തരമായ ചുമ. അസ്വസ്ഥത തോന്നുന്നുണ്ടെങ്കിൽ ഡോക്ടറെ കാണിക്കേണ്ടത് നിർബന്ധമാണ്.
9. എലിപ്പനി:
മൃഗങ്ങളിൽ നിന്ന് മനുഷ്യരിലേക്ക് പകരുന്ന ഒരു പ്രാഥമിക ബാക്ടീരിയ മൂലം ഉണ്ടാവുന്ന അണുബാധയാണിത്. നിങ്ങൾക്ക് മുറിവുകളോ ചതവുകളോ ഉണ്ടെങ്കിൽ, ഈ രോഗം വരാതിരിക്കാൻ പുറത്തിറങ്ങുമ്പോൾ മുറിവ് ഉണ്ടങ്കിൽ ബാധിക്കപ്പെട്ട സ്ഥലം കെട്ടിവെച്ചിട്ടിറങ്ങണം.
മഴക്കാലം അതിന്റെ മൂർദ്ധ്യത്തിൽ എത്തുന്ന സമയത്ത്, നിങ്ങളുടെ ചർമ്മത്തിൽ വെള്ളം കെട്ടിനിൽക്കാൻ സാധ്യതയുണ്ടെങ്കിൽ ഈ രോഗം ബാധിച്ചേക്കാം. കടുത്ത പനി, പേശീവേദന, തലവേദന, ചുവന്ന കണ്ണ്, തിണർപ്പ്, വയറുവേദന, വയറിളക്കം എന്നിവയാണ് ചില സാധാരണ ലക്ഷണങ്ങൾ. ഡോക്ടറെ കാണിക്കേണ്ടത് വളരെ അത്യാവശ്യമാണ്.
10. വയറ്റിലെ അണുബാധ:
വൃത്തിഹീനമായ ഭക്ഷണ പദാർത്ഥങ്ങളും ദ്രാവകങ്ങളും കഴിക്കുമ്പോഴെല്ലാം, വയറ്റിൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. മഴക്കാലത്ത് ഏറ്റവും സാധാരണമായ വയറ്റിലെ അണുബാധകളിൽ ഒന്നാണ് ഗ്യാസ്ട്രോഎൻറൈറ്റിസ്.
ഈ സമയത്ത് തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും വീട്ടിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുന്നതും വയറിലെ അണുബാധകളിൽ നിന്ന് നിങ്ങളെ അകറ്റി നിർത്താനുള്ള ചില പരിഹാരങ്ങളാണ്. പനി, ഓക്കാനം, ഛർദ്ദി എന്നിവ വയറ്റിൽ ഏൽക്കുന്ന അണുബാധയുടെ പ്രധാനപ്പെട്ട ലക്ഷണങ്ങളാണ്.
ചെയ്യേണ്ടതെന്തൊക്കെ?
മഴക്കാലത്ത് ഏതെങ്കിലും രോഗമുണ്ടെന്ന് സംശയിക്കുന്നുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്. സ്വയം ഡോക്ടർ ആവാൻ നിൽക്കുന്നത് വലിയ അപകടം വിളിച്ചു വരുത്തിയേക്കാം. പനി, ചുമ,തലവേദന, വയറുവേദന, തൊണ്ടവേദന, വയറിളക്കം തുടങ്ങി എന്തെങ്കിലും രോഗമോ രോഗലക്ഷണങ്ങളോ കണ്ടാൽ ഡോക്ടറെ കാണണം. വീട്ടിൽ മറ്റ് ആർക്കെങ്കിലും പനിയുണ്ടെന്നു കരുതി അവർ കഴിക്കുന്ന മരുന്ന് എടുത്തു കഴിക്കാൻ നിൽക്കാതെ ഡോക്ടറെ കാണിച്ച് ഡോക്ടർ പറയുന്ന മരുന്ന് മാത്രം കഴിക്കുക. വ്യക്തികളെ അനുസരിച്ച് മരുന്നിന്റെ ഡോസും ഉപയോഗിക്കുന്ന മരുന്നുകളും മാറിയേക്കാം. സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറെ കാണേണ്ടത് മഴക്കാലത്ത് അത്യാവശ്യമാണ്. ചിലപ്പോൾ ചെറിയ പനി പോലും വലിയ രോഗത്തിന്റെ ലക്ഷണമായിക്കാം, ചിലപ്പോൾ നേരെ തിരിച്ചു. എന്താണ് രോഗം എന്ന് മനസ്സിലാക്കി മാത്രം മരുന്നു കഴിക്കുക.
The study, published in Eco-Environment & Health on 4 March 2024 (DOI: 10.1016/j.eehl.2024.02.004), has highlighted the significant cardiotoxic effects of 2,6-DHNPs on zebrafish embryos, which serve as a model for potential human health risks.
— The old days of drug nomenclature were simpler
Tiny Nair, MD, DM
ഡോ ശങ്കർ മഹാദേവൻ
ഡോ. സജ്ന സഈദ്
കോഴിക്കോട്
വേനൽചൂടിന് ആശ്വാസമാണ് പിന്നീട് എത്തുന്ന മഴ. എന്നാൽ മഴക്കാലം വന്നു കഴിഞ്ഞാൽ മഴക്കാല രോഗങ്ങളെ കുറിച്ച് ജാഗ്രത പാലിക്കേണ്ടതുണ്ട്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.