
സതാര: മഹാരാഷ്ട്രയിലെ സതാരയിൽ ഡോക്ടറുടെ വീട്ടിൽ മോഷണം. മുഖംമൂടി ധരിച്ചെത്തിയ കുറച്ച് പേർ ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തെ ഭീഷണിപ്പെടുത്തി മോഷണം നടത്തുകയും ആണ് ചെയ്തത്. 19 ലക്ഷത്തോളം വില വരുന്ന സ്വർണ്ണം, വെള്ളി ആഭരണങ്ങളും 15 ലക്ഷത്തോളം രൂപയുമാണ് മോഷ്ട്ടാക്കൾ കവർന്നത്. ഡോക്ടർ എംപി ഷിൻഡെയുടെ വീട്ടിൽ ആണ് മോഷണം നടന്നത്. ഡോക്ടർ എംപി ഷിൻഡെ സതാര ജില്ലയിലെ കാരാട് സ്വദേശിയാണ്. സംഭവത്തെ കുറിച്ച് കാരാട് പോലീസ് വ്യക്തമായ അന്വേഷണം നടത്തി. "മുഖംമൂടി ധരിച്ചെത്തിയ ഏഴോളം പേർ വരുന്ന സംഘം ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കയറുകയും അദ്ദേഹത്തിൻ്റെ വീട്ടുകാർക്ക് നേരെ വധഭീഷണി ഉയർത്തുകയും ചെയ്തു. മോഷണത്തിന് ശേഷം സംഘം കടന്നു കളഞ്ഞു. എന്തായാലും പോലീസ് ശക്തമായ അന്വേഷണം നടത്തി മിക്കവാറും 48 മണിക്കൂറിനുള്ളിൽ ഈ കേസ് സോൾവ് ചെയ്യും." പോലീസ് ഡെപ്യൂട്ടി സൂപ്പറിൻറെൻഡൻറ് അമോൽ താക്കൂർ പറഞ്ഞു. ഏകദേശം രണ്ട് ദിവസം മുൻപായിരുന്നു സംഭവം. ഇത് പോലെ സമാനമായ സംഭവം മാസങ്ങൾക്ക് മുൻപ് തമിഴ് നാട്ടിൽ നടന്നിരുന്നു. അന്ന് മോഷണത്തിന് ഇരയായത് അന്ന നഗറിലെ ഒരു ഡോക്ടറായിരുന്നു. അന്ന് ഡോക്ടറുടെ വീട്ടിൽ അതിക്രമിച്ച് കയറിയ മൂവർ സംഘം ഇദ്ദേഹത്തെ കെട്ടിയിട്ടതിന് ശേഷം മോഷ്ടിക്കുകയായിരുന്നു. 24 ലക്ഷത്തോളം രൂപയും 50 പവൻ സ്വർണ്ണവും ആണ് അന്ന് മോഷ്ട്ടാക്കൾ കവർന്നത്. നിർഭാഗ്യവശാൽ അന്ന് ഡോക്ടർ വീട്ടിൽ ഒറ്റക്കുമായിരുന്നു. ഇത്തരം സംഭവങ്ങൾ കൂടി വരുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതുണ്ട്.
New Delhi: The Federation of Resident Doctors Association (FORDA) has penned a letter to Union Health Minister Dr. Mansukh Mandaviya concerning the NEET MDS -2024 Exam and the eligibility concerns of aspirants.
വിജയവാഡ: ഐ.എം.എയുടെ ദേശീയ കായികമേളയായ ‘ഡോക്ടേഴ്സ് ഒളിമ്പ്യാഡ് 2023’ നവംബർ 22 മുതൽ നവംബർ 26 വരെ വിജയവാഡയിൽ നടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ശരദ് കുമാർ അഗർവാൾ അറിയിച്ചു.
Coimbatore doctors remove 7.5 kg tumour from woman’s abdomen
കൊൽഹാപ്പൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു ഡോക്ടറെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു വൃക്ഷത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
Doctor Arrested Again: From Porsche Case to Kidney Racket
We have various options to advertise with us including Events, Advertorials, Banners, Mailers, etc.