Top Stories
മഹാരാഷ്ട്രയിൽ ഡോക്ടറെ വൃക്ഷത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
2023-12-18 12:53:11
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കൊൽഹാപ്പൂർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ ഒരു ഡോക്ടറെ ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ച ഒരു വൃക്ഷത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സാംഗ്ലി ജില്ലയിലെ കാവത്തേ-മഹങ്കൽ തഹസിലിലെ ദുർഗൺ സ്വദേശിയായ സന്തോഷ് ജഗ്‌നാഥ് ധോലെ (41) ആണ് മരിച്ചതെന്ന് പോലീസ് അറിയിച്ചു. ഇദ്ദേഹം ഇസ്ലാംപൂരിലെ ധന്വന്തരി ഹെൽത്ത് കെയർ സെന്ററിൽ ജോലി ചെയ്യുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇദ്ദേഹത്തിന്റെ  പോക്കറ്റിൽ നിന്ന് ആശുപത്രിയുടെ ഐ കാർഡ് കണ്ടെത്തി. സംഭവം ആത്മഹത്യ തന്നെയാണോ അതോ എന്തെങ്കിലും അട്ടിമറി നടന്നിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.


velby
More from this section
2023-09-04 17:51:26

മംഗളൂരു: മംഗലാപുരത്തെ സോമേശ്വർ ബീച്ചിൽ യുവ ഡോക്ടർ (30) മുങ്ങി മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം സോമേശ്വറിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും പോലീസിന് ലഭിച്ചു. മംഗലാപുരത്തെ എ.ജെ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അഷീക് ഗൗഡ ആണ് മരണപ്പെട്ടത്.

2023-08-21 17:31:01

ഷില്ലോങ്: നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ (NEIGRIHMS) ഡോക്ടർമാർ, സംസ്ഥാനത്തും ഒരുപക്ഷേ നോർത്ത് ഈസ്റ്റ് മേഖലയിലും ആദ്യമായി, വളരെ അപൂർവമായ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ഒരു രോഗിയിൽ അപൂർവമായ ഒരു സർജറി നടത്തി.

2025-11-26 10:31:27

Telangana doctors in remote colleges demand long-overdue hardship pay

2023-09-08 14:31:34

റായ്ച്ചൂർ: കർണാടകയിൽ ഗൈനക്കോളജിസ്റ്റ് ഡോക്ടർക്ക് നേരെ വെടിയുതിർത്ത് മാസ്‌ക് ധരിച്ച രണ്ടു പേർ. ഭാഗ്യം കൊണ്ട് മാത്രം ഡോക്ടർ രക്ഷപ്പെടുകയായിരുന്നു. ഡോ. ജയപ്രകാശ് പാട്ടിൽ ബെട്ടദൂർ ആണ് ആക്രമണത്തിന് ഇരയായത്.

2023-11-20 18:29:17

കട്ടക്ക് (ഒഡീഷ): പ്രശസ്ത കാർഡിയോളജിസ്റ്റും (ഹൃദ്രോഗ വിദഗ്ധൻ) ചിത്രകാരനുമായ പ്രൊഫ. ജദുനാഥ് പ്രസാദ് ദാസ് (92) ഞായറാഴ്ച വൈകുന്നേരം ഭുവനേശ്വറിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.