Top Stories
ഡൽഹി രാജ്ഘട്ടിൽ മാർച്ച് നടത്തി ഡോക്ടർമാർ.
2023-10-31 17:00:32
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹി: ആശുപത്രികൾക്ക് വീട്ടുനികുതി ക്രമീകരണം, മെഡിക്കൽ ഉദ്യോഗസ്ഥർക്ക് മെച്ചപ്പെട്ട ജോലി സാഹചര്യം തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഡൽഹി മെഡിക്കൽ അസോസിയേഷൻ്റെ  ബാനറിൽ നൂറു കണക്കിന് ഡോക്ടർമാർ ഞായറാഴ്ച രാവിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ നിന്ന് ഡൽഹി രാജ്ഘട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. ഡോക്‌ടർമാരുടെ ദീർഘകാലമായുള്ള ആവശ്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ പെടുത്താനാണ് ഡൽഹിയിലെ ആരോഗ്യ പ്രവർത്തകർ മൗലാന ആസാദ് മെഡിക്കൽ കോളജിൽ നിന്ന് രാജ്ഘട്ടിലേക്ക് സമാധാനപരമായ മാർച്ച് നടത്തിയതെന്ന് ഡൽഹി മെഡിക്കൽ അസോസിയേഷൻ ചീഫ് കോർഡിനേറ്റർ ഡോ. അരുൺ ഗുപ്ത പറഞ്ഞു. മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർ വളരെക്കാലമായി സമൂഹത്തിൽ നിന്ന് അന്യായമായ പെരുമാറ്റത്തിന് വിധേയരായിട്ടുണ്ടെന്നും ഈ പ്രശ്നം അധികാരികൾ അഭിസംബോധന ചെയ്യണമെന്നും പരിഹാരം കാണണമെന്നും ഡോക്ടർ ഗുപ്ത പറഞ്ഞു.


velby
More from this section
2023-08-04 17:23:30

ഭുബനേശ്വർ: കടുത്ത പോരാട്ടത്തിനൊടുവിൽ ജനന സമയത്ത് വെറും 560 ഗ്രാം മാത്രം ഭാരമുള്ള ഒരു ആൺകുഞ്ഞിൻറെ ജീവൻ രക്ഷിച്ച് മെഡിക്കൽ ലോകത്തിന് അഭിമാനം ആയിരിക്കുകയാണ് ഒഡിഷ സം ഹോസ്പിറ്റലിലെ ഡോക്ടർമാർ.

2025-10-06 16:44:18

Andhra Pradesh restores 20 % in-service quota for PHC doctors

2025-01-18 11:30:02

West Bengal CM Suspends 12 Doctors Following Pregnant Woman's Death Due to Alleged Medical Negligence

 

2023-08-09 17:15:04

പുതുച്ചേരി: ഗുരുതരാവസ്ഥയിൽ ഉള്ള പതിനൊന്ന് വയസ്സുകാരൻറെ ചില ബന്ധുക്കൾ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടർമാരെ ആക്രമിച്ചെന്ന് പുതുച്ചേരിയിലെ ജിപ്മെർ (ജവാഹർലാൽ ഇന്സ്ടിട്യൂട് ഓഫ് പോസ്റ്റ് ഗ്രാജ്യുവേറ്റ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്) ആശുപത്രി അധികൃതർ.

2023-12-08 15:56:56

റായ് ബറേലി (ഉത്തർ പ്രദേശ്): ഉത്തർപ്രദേശിലെ റായ്ബറേലിയിൽ ഒരു ഡോക്ടർ തന്റെ ഭാര്യയെയും രണ്ട് കുട്ടികളെയും കൊലപ്പെടുത്തിയതിന് ശേഷം ആത്മഹത്യ ചെയ്തു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.