Top Stories
സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസ് വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
2023-08-09 17:32:24
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ നൽകുന്ന സേവനങ്ങൾക്കുള്ള ഫീസ് 50 ശതമാനം മുതൽ 100 ശതമാനം വരെ ഉയർത്തി. ഇതിനു പുറമെ നികുതിയും നൽകണം. മുൻപ് സ്വാശ്രയ മേഖലയിൽ പുതിയ കോളേജ് ആരംഭിക്കുന്നതിനുള്ള പരിശോധനാ ഫീസ് 28,750 രൂപയായിരുന്നു.  എന്നാൽ പുതിയ നിയമപ്രകാരം ഇത് 37,500 രൂപയായി ഉയർത്തി. മുൻപ് പുതിയ കോളേജിനുള്ള എൻ.ഒ.സി/ ഇ.സി എന്നിവക്കായി 50,000 രൂപ അടച്ചാൽ മതിയായിരുന്നു. എന്നാൽ ഇത് നിലവിൽ 75,000 രൂപയായി ഉയർത്തി. ഇനി മുതൽ പുതിയ കോഴ്‌സ് തുടങ്ങുന്നതിനുള്ള എൻ.ഒ.സി, ഇ.സി എന്നിവക്ക് 37,500 രൂപ അടക്കണം. മുൻപ് ഇതിൻറെ ഫീസ് 25,000 രൂപയായിരുന്നു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.