
കോഴിക്കോട്: ഹോൺ മുഴക്കിയതിന്റെ പേരിൽ ഡോക്ടർക്ക് നേരെ ക്രൂര മർദ്ദനം. കോഴിക്കോട് പി ടി ഉഷ റോഡ് ജംഗ്ഷനിൽ വെച്ചായിരുന്നു സംഭവം. വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നുമായിരുന്നു പ്രശ്നത്തിന്റെ തുടക്കം. സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞു ഡോക്ടർ വൈകീട്ട് വീട്ടിലേക്ക് പോവുകയായിരുന്നു. സരോവരം ഭാഗത്ത് നിന്ന് ഡോക്ടർ വയനാട് ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ എത്തുകയായിരുന്നു. ക്രിസ്ത്യൻ കോളേജ് സിഗ്നൽ ജംഗ്ഷനിൽ നിന്നും ഡോക്ടർക്ക് ഇടത്തോട്ടേക്കായിരുന്നു പോകേണ്ടിയിരുന്നത്. ഇത് ഫ്രീ ടേൺ ആയിരുന്നിട്ട് കൂടി മുൻപിൽ ഒരു കാർ ഗതാഗത തടസ്സം സൃഷ്ടിക്കുകയും ഇതിൻറെ ഫലമായി ഡോക്ടർ പല തവണ ഹോൺ മുഴക്കുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിച്ച കാറിൽ നിന്നും ഒരു യുവാവ് ഇറങ്ങി വരികയും ഡോക്ടറുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു. ശേഷം ഡോക്ടർ കാർ നിർത്താതെ ഇയാളുടെ കാറിനെ മറികടന്ന് മുൻപോട്ട് പോയി. പക്ഷേ ഇയാളുടെ കലി ഇത് കൊണ്ടൊന്നും തീർന്നില്ല. ഇയാൾ തൻ്റെ കാറുമായി ഡോക്ടറെ പിന്തുടർന്നു. ഒടുവിൽ പി ടി ഉഷ റോഡ് ജംഗ്ഷനിൽ എത്തിയപ്പോൾ ഡോക്ടറുടെ കാറിനെ മറികടന്ന ഇയാൾ ഡോക്ടറെ കാറിൽ നിന്നും വലിച്ച് പുറത്തിട്ട് ക്രൂരമായി മർദ്ധിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ നാട്ടുകാർ ഇടപെട്ട് ആശുപത്രിയിൽ എത്തിച്ചു. സംഭവ സ്ഥലത്ത് നിന്നും ഡോക്ടറെ ആക്രമിച്ച യുവാവ് രക്ഷപ്പെട്ടെങ്കിലും പിന്നീട് സി സി ടി വി ദൃശ്യങ്ങൾ വെച്ച് പോലീസ് ഇയാളെ പിടികൂടി. പേരാമ്പ്ര പൈതോത്ത് ജിദാത്ത് (25) ആണ് അറസ്റ്റിൽ ആയത്. ഇയാൾക്കെതിരെ പോലീസ് വധശ്രമത്തിന് കേസ് എടുത്തു.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്‌പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
മേയ്ത്ര ഹോസ്പിറ്റലിൽ കാർ-ടി സെൽ തെറാപ്പിയിലൂടെ രക്താർബുദ ചികിത്സയിൽ പുതിയ നാഴികക്കല്ല്
Three Doctors Accused of Misusing Maharashtra CM's Medical Aid Fund
ഇനിയും ഇങ്ങനെ തുടരണോ ? - വൈറലായി ഡോക്ടറുടെ കുറിപ്പ്
ജോലിക്ക് കയറാതെ അനധികൃതമായി നടക്കുന്ന 56 ഡോക്ടർമാരെ പിരിച്ചുവിടാൻ ഒരുങ്ങുകയാണ് ആരോഗ്യവകുപ്പ്. ജോലിയിലേക്ക് തിരികെ പ്രവേശിക്കാൻ ആരോഗ്യവകുപ്പ് സമയം കൊടുത്തു എങ്കിലും തിരികെ പ്രവേശിക്കാതെ നടക്കുന്ന ഡോക്ടർമാർക്കെതിരെയാണ് നടപടി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.