
മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച് മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്‌ടീസ് ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു.
ഈ ഒരു സിസ്റ്റത്തെ കാറ്റിൽ പറത്തി കോഴിക്കോട് ജില്ലയിലെ ചില ആശുപത്രികളിലും ക്ലിനിക്കുകളിലും രാത്രി സേവനം നടത്തുന്നത് വ്യാജ ഡോക്ടർ ആണെന്ന് General Practitioners Association (GPA) ക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ GPA QUACK CELL Doctors അന്വേഷണം നടത്തുകയും ജില്ലയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ രാത്രി സേവനം നടത്തിയിരുന്നത് സ്വാശ്രയ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥി ആണെന്നുള്ളത് തെളിയുകയും, ശേഖരിച്ച തെളിവുകളും മറ്റു കാര്യങ്ങളും ബാലുശ്ശേരി SHOക്ക് കൈമാറുകയും ചെയ്തു.
GPA QUACK Cell രൂപീകരിക്കപ്പെട്ടത് മെഡിക്കൽ കോളേജിന്റെ പടി പോലും കാണാതെ ഡോക്ടർ എന്ന മേൽവിലാസത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന വ്യാജൻമാരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ ആണ്. പെർമെനന്റ് രെജിസ്ട്രേഷൻ ഇല്ലാത്ത ഏതൊരാളെയും വ്യാജൻ എന്ന് തന്നെയാണ് നമ്മുടെ നാട്ടിലെ നിയമം പരിചയപ്പെടുത്തുന്നത്.
നാളെയുടെ വാഗ്ദാനം ആയ ഒരു ഡോക്ടർ പോലും ‘വ്യാജൻ’ എന്ന് മുദ്രകുത്തപ്പെടുന്നതിനോട് GPAക്ക് യോജിപ്പില്ല എന്നും ആയതിനാൽ വിദ്യാർത്ഥികളുടെ പരിപൂർണ സഹകരണം ഈ വിഷയത്തിൽ പ്രതീക്ഷിക്കുന്നുവെന്നും GPA ഇറക്കിയ കുറിപ്പിൽ പറയുന്നു.
നിരവധി തവണ GPA വിദ്യാർഥികൾക്ക് ഈ വിഷയത്തിൽ മുന്നറിയിപ്പുകൾ നൽകിയിട്ടും തുടർന്ന് പോരുന്ന ഈ പ്രവണത വിദ്യാർത്ഥികളുടെ ഭാവി ജീവിതം താറുമാറാക്കും എന്ന് GPA ഒരിക്കൽ കൂടെ ഓർമിപ്പിക്കുന്നു.
വിദ്യാർത്ഥികൾക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ എന്തൊക്കെയാണ്
അഞ്ചര വർഷം പഠനം പൂർത്തിയാക്കി കഴിഞ്ഞുള്ള രെജിസ്ട്രേഷൻ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ട്, രെജിസ്ട്രേഷൻ ഇല്ലാതെ പിടിക്കപ്പെട്ടു വല്ല സ്വാധീനങ്ങൾ ചെലുത്തി രക്ഷപെട്ടാൽ തന്നെ PLAB, MOH, DHA ലൈസൻസുകൾക്ക് ശ്രമിക്കുമ്പോൾ നേരിടേണ്ട ബുദ്ധിമുട്ടുകൾ, PG കോഴ്സുകൾക്ക് ചേരുമ്പോൾ ഉള്ള ബുദ്ധിമുട്ടുകൾ എല്ലാം തന്നെ വിദ്യാർത്ഥികൾ മനസിലാക്കണം എന്ന് GPA അറിയിച്ചു.
Dont-allow-medical-students-to-become-fake-doctors
Plucky Doctors and Locals Save Life with Roadside Surgery in Kerala
Kochi: Next week, 7,000 doctors will be arriving in Kochi from various parts of the country. In addition to them, there will be 3,000 individuals representing their families and various company delegates.
തിരുവനന്തപുരം: പല തരം ആവശ്യങ്ങൾക്കായി സ്വാശ്രയ മെഡിക്കൽ കോളേജുകൾ സർക്കാരിലേക്ക് അടക്കേണ്ട ഫീസുകൾ വർദ്ധിപ്പിച്ച് ആരോഗ്യവകുപ്പ്.
കണ്ണൂരുകാരുടെ സ്വന്തം രണ്ടു രൂപ ഡോക്ടർ ഇനി ഇല്ല; വിടവാങ്ങുന്നത് കണ്ണൂരുകാരുടെ പ്രിയപ്പെട്ട ഡോക്ടർ
കണ്ണൂർ ജില്ലാ ആശുപത്രി സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്ക് ഉദ്ഘാടന സജ്ജമായി
We have various options to advertise with us including Events, Advertorials, Banners, Mailers, etc.