Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ചൈനയിൽ സ്ത്രീയുടെ കണ്ണുകളിൽ നിന്ന് 60-ലധികം ജീവനുള്ള വിരകളെ നീക്കം ചെയ്ത് ഡോക്ടർമാർ.
2023-12-12 17:15:32
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ചൈന: ചൈനയിലെ ഡോക്ടർമാർ ഒരു ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ കണ്ണുകളിൽ നിന്ന് 60 ലധികം ജീവനുള്ള വിരകളെ പുറത്തെടുത്തു. കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെട്ടതിനെത്തുടർന്ന് ഈ സ്ത്രീ കണ്ണുകൾ ചൊറിഞ്ഞപ്പോൾ ഒരു വിര കണ്ണിൽ നിന്നും പുറത്ത് ചാടി. ഭയന്നു വിറച്ച ഇവരെ കുമ്മിംഗിലെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. തുടർന്ന്, ഇവരുടെ വലത് കണ്ണിൽ നിന്നും ഏതാണ്ട് 40  വിരകളെയും ഇടത് കണ്ണിൽ നിന്നും 10 വിരകളെയും ഡോക്ടർമാർ നീക്കം ചെയ്തു. അങ്ങനെ മൊത്തം 60 -ലധികം  വിരകളെയാണ് ഈ സ്ത്രീയുടെ കണ്ണുകളിൽ നിന്നും നീക്കം ചെയ്തത്. ഇതൊരു അപൂർവ്വമായ കേസ് ആണെന്ന് 
ശസ്ത്രക്രിയ നടത്തിയ ഡോക്ടർ ഗുവാൻ പറഞ്ഞു. ഫിലാരിയോഡിയ ഇനത്തിൽപ്പെട്ട വൃത്താകൃതിയിലുള്ള വിരകളാണ് ഇവർക്ക് ബാധിച്ചതെന്ന് ഡോക്ടർമാർ വിശ്വസിക്കുന്നു. ചില തരത്തിലുള്ള ഫ്ളൈസിന്റെ കടിയിലൂടെയാണ് അണുബാധ സാധാരണയായി പകരുന്നത്. എന്നിരുന്നാലും, രോഗകാരിയായ ലാർവകളെ ശരീരത്തിൽ വഹിക്കുന്ന നായകളിൽ നിന്നോ പൂച്ചകളിൽ നിന്നോ ആവാം തനിക്ക് ഇത് ലഭിച്ചതെന്ന് ഈ സ്ത്രീ കരുതുന്നു. ഈ മൃഗങ്ങളെ സ്പർശിച്ചതിന് ശേഷം താൻ കണ്ണുകൾ തിരുമ്മിയിട്ടുണ്ടാവാം എന്നാണ് ഇവർ കരുതുന്നത്. ചില വൃത്താകൃതിയിലുള്ള വിരകൾ കണ്ണിന്റെ കൺജങ്ക്റ്റിവയ്ക്ക് ചുറ്റും സ്ഥിരതാമസമാക്കുന്നതിൽ ഏറെ പ്രശസ്തമാണ്. സാധാരണഗതിയിൽ, ചൈനയിൽ നിന്ന് വ്യത്യസ്തമായി ആഫ്രിക്കയിലാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഇത്തരത്തിലുള്ള വിരകൾ കണ്ണുകളിൽ വീക്കം ഉണ്ടാക്കുന്നു. ചില ഘട്ടങ്ങളിൽ ഇത് അന്ധതയിലേക്ക് വരെ നയിച്ചേക്കാം.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.