ജറുസലേം: മരണം ഏറെക്കുറെ ഉറപ്പിച്ച പന്ത്രണ്ട് വയസ്സുകാരനെ അത്ഭുതകരമായി രക്ഷപ്പെടുത്തി ഇസ്രായേലിലെ ഡോക്ടർമാർ. കഴിഞ്ഞ ജൂൺ മാസത്തിൽ ആയിരുന്നു സംഭവം നടന്നതെങ്കിലും ഈ വാർത്ത ഇപ്പോഴാണ് ഇസ്രായേലിൽ നിന്നും റിപ്പോർട്ട് ചെയ്തത്. പാലസ്തീൻകാരനായ സുലൈമാൻ ഹസ്സൻ എന്ന പന്ത്രണ്ട് വയസ്സുകാരനെയാണ് ഡോക്ടർമാർ ഏറെ പ്രയത്നിച്ച് ജീവതത്തിലേക്ക് തിരികെ കൊണ്ട് വന്നത്. ഒരു കാറുമായി കുട്ടിയുടെ സൈക്കിൾ അതിശക്തമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ കുട്ടിക്ക് സാരമായി പരിക്കേൽക്കുകയും കുട്ടിയുടെ തല ശരീരത്തിൽ നിന്നും ഏതാണ്ട് വേർപെടുകയും ചെയ്തു. ഉടൻ തന്നെ സുലൈമാനെ ജെറുസലേമിലെ ഹദസ്സ മെഡിക്കൽ സെന്റെറിൽ എത്തിക്കുകയും അടിയന്തര ശസ്ത്രക്രിയ ചെയ്യാൻ പ്രവേശിപ്പിക്കുകയും ചെയ്തു. ഹദസ്സ മെഡിക്കൽ സെന്റെറിലെ ഓർത്തോപീഡിക് സർജനായ ഡോ.ഒഹാദ് ഐനാവും ടീമും ആയിരുന്നു ഹസ്സനെ പരിശോധിച്ചത്. കുട്ടിയുടെ തലയോട്ടി നട്ടെല്ലിൻറെ മുകളിലെ കശേരുക്കളിൽ നിന്നും വേർപ്പെട്ടിരുന്നു. "ബൈലാറ്ററൽ അറ്റ്ലാന്റോ ഓക്‌സിപിറ്റൽ ജോയിൻറ് ഡിസ്‌ലോക്കേഷൻ" എന്നാണ് ഈ അവസ്ഥയെ വിളിക്കുന്നത്. ഇതേത്തുടർന്ന് കുട്ടിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള സാധ്യത വെറും 50% മാത്രമായിരുന്നു. എന്നിട്ടും ആ 50 ശതമാനത്തിന് വേണ്ടി ഡോ.ഒഹാദ് ഐനവും ടീമും തങ്ങളാൽ കഴിയും വിധം കുട്ടിയുടെ ജീവൻ രക്ഷിക്കാൻ വേണ്ടി പൊരുതി. ഈ പ്രയത്നം ഫലം കണ്ടു. സുലൈമാൻ അത്ഭുതകരമായി മരണത്തിന്റെ കരങ്ങളിൽ നിന്നും രക്ഷപ്പെട്ടു. "കുട്ടിയെ രക്ഷിച്ചതിൽ ഞങ്ങളുടെ അറിവിനും ഓപ്പറേഷൻ റൂമിലെ നൂതനമായ സാങ്കേതിക വിദ്യകൾക്കും വലിയ നന്ദി അറിയിച്ചു കൊള്ളുന്നു. ഞങ്ങളുടെ ടീം മുഴുവൻ ആ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ പരമാവധി പൊരുതി. ഇത് ഒരു സാധാരണ സർജറി അല്ല, പ്രത്യേകിച്ച് കുട്ടികളിലും കൗമാരക്കാരിലും. ഇത്തരത്തിലുള്ള ബുദ്ദിമുട്ടേറിയ സർജറി ചെയ്യാൻ ഒരു സർജന് അറിവും അനുഭവവും അത്യാവശ്യമാണ്. പിന്നെ ഇത്തരത്തിലുള്ള ഒരു സർജറിക്ക് ശേഷവും ആ കുട്ടിക്ക് നാഡീസംബന്ധമായ കുറവുകളോ സെൻസറി അല്ലെങ്കിൽ മോട്ടോർ പ്രവർത്തനങ്ങളുടെ തകരാറുകളോ ഇല്ലെന്നതും കുട്ടി ആരുടെയും സഹായമില്ലാതെ നടക്കുന്നതും ഒട്ടും ചെറിയ കാര്യമല്ല." ടൈംസ് ഓഫ് ജെറുസലേമിന് അഭിമുഖം കൊടുത്ത ഡോ.ഒഹാദ് ഐനവിന്റെ വാക്കുകൾ. ഈ അടുത്താണ് സുലൈമാനെ ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. കുട്ടിയുടെ പുരോഗതി കൃത്യമായി മോണിറ്റർ ചെയ്യുമെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. ജീവിതത്തിലേക്ക് തിരികെ വരാൻ വെറും 50% സാധ്യത മാത്രം ഉണ്ടായിരുന്ന തങ്ങളുടെ മകന്റെ ജീവൻ തിരിച്ചു കിട്ടിയതിൽ അതീവ സന്തോഷത്തിലാണ് ഹസ്സന്റെ മാതാപിതാക്കൾ. തൻ്റെ ഏക മകനെ രക്ഷിച്ചതിൽ ആശുപത്രി അധികൃതരോടും ഡോ.ഒഹാദ് ഐനോവിനോടും ടീമിനോടും ഒക്കെ ഹസ്സന്റെ പിതാവ് നന്ദി അറിയിച്ചു. "നിങ്ങൾക് നന്ദി. എൻ്റെ മകൻ രക്ഷപ്പെടാനുള്ള സാധ്യത വളരെ കുറവായിരുന്നു. എന്നിട്ടും നിങ്ങൾ അവനെ രക്ഷിച്ചു. അവനെ രക്ഷിച്ചത് പ്രൊഫഷണലിസവും സാങ്കേതികവിദ്യയും ട്രോമ ആൻഡ് ഓർത്തോപീഡിക് ടീമിന്റെ പെട്ടെന്നുള്ള തീരുമാനങ്ങളുമാണ്. എനിക്ക് പറയാൻ കഴിയുന്നത് ഒരു വലിയ നന്ദി മാത്രമാണ്." ഹസ്സന്റെ പിതാവിൻറെ വാക്കുകൾ. എന്തായാലും ഈ സംഭവം ഒരിക്കൽക്കൂടി മെഡിക്കൽ ലോകത്തിൻറെ യശ്ശസ്സുയർത്തി. ലോകം മുഴുവൻ പ്രതിഭകളായ ഈ ഇസ്രായേലി ഡോക്ടർമാർക്ക് വേണ്ടി കയ്യടിക്കുകയാണ്.
ചൈന: ചൈനയിലെ ഡോക്ടർമാർ ഒരു ഓപ്പറേഷൻ ചെയ്യുന്നതിനിടെ ഒരു സ്ത്രീയുടെ കണ്ണുകളിൽ നിന്ന് 60 ലധികം ജീവനുള്ള വിരകളെ പുറത്തെടുത്തു.
Seoul: Prime Minister Han Duck-soo stated that the government remains adaptable regarding its plan to raise the medical school admissions quota next year amidst an ongoing strike by trainee doctors opposing the proposal.
വാഷിംഗ്‌ടൺ (യു.എസ്): ന്യൂജേഴ്‌സിയിൽ വെച്ച് നടന്ന വേൾഡ് വൈഡ് പേജന്റ് വാർഷിക മത്സരത്തിൽ മിഷിഗണിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ മെഡിക്കൽ വിദ്യാർത്ഥിനിയായ റിജുൽ മൈനി മിസ് ഇന്ത്യ യു.എസ്.എ 2023 ആയി തിരഞ്ഞെടുക്കപ്പെട്ടു.
US Doctors Remove Spinal Tumor Through Patient's Eye Socket in Rare Surgery
US Doctors Perform Groundbreaking Spinal Tumor Removal Through Eye Socket, First time in world History
We have various options to advertise with us including Events, Advertorials, Banners, Mailers, etc.