
ഭുബനേശ്വർ (ഒഡീഷ): എ.ഐ.ഐ.എം.എസ് ഭുവനേശ്വറിന് മൂന്ന് പുതിയ വകുപ്പുകൾ കൂടി ലഭിക്കുമെന്ന് ആശുപത്രിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയ അശുതോഷ് ബിശ്വാസ് പറഞ്ഞു. പകർച്ചവ്യാധികളുടെ വകുപ്പ്, ബയോ ഇൻഫോർമാറ്റിക്‌സ് വകുപ്പ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് എന്നിവയാണ് പുതിയ മൂന്ന് വകുപ്പുകൾ. ഈ വകുപ്പുകൾ തുടങ്ങാനുള്ള അനുമതി ഇതിനോടകം തന്നെ ലഭിച്ചതായും അശുതോഷ് ബിശ്വാസ് അറിയിച്ചു. "പീഡിയാട്രിക് സർജറിയിൽ ആറ് വർഷത്തെ എം.സി.എച്ച്, പീഡിയാട്രിക് പൾമണോളജി ആൻഡ് ഇന്റൻസീവ് കെയറിൽ ഡി.എം, നെഫ്രോളജിയിൽ ഡി.എം, പീഡിയാട്രിക് പകർച്ചവ്യാധികളിൽ പ്രത്യേക പ്രോഗ്രാമുകൾ തുടങ്ങി നിരവധി പുതിയ അക്കാദമിക് പ്രോഗ്രാമുകൾ ഭുവനേശ്വർ ആരംഭിച്ചിട്ടുണ്ട്. ഈ അക്കാദമിക് പ്രോഗ്രാമുകൾക്കൊപ്പം പുതിയ വകുപ്പുകൾ രോഗികളുടെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും മെഡിക്കൽ അറിവിൻ്റെ പുരോഗതിക്കും ഗണ്യമായ സംഭാവന നൽകും." ബിശ്വാസ് പറഞ്ഞു
Saudi Arabia Unveils World's First AI-Powered Doctor Clinic
മിസോറാമിൽ ഹീറോ ആയി മാറിയിരിക്കുകയാണ് എം.എൽ.എ ആയ ഡോ. Z.R തിയംസംഗ. ഗൈനക്കോളജിസ്റ്റ് കൂടിയായ എം.എൽ.എ രണ്ടു സ്ത്രീകളിൽ സിസേറിയൻ നടത്തുകയായിരുന്നു. തൻ്റെ ചമ്പൈ നോർത്ത് മണ്ഡലത്തിൽ പര്യടനം നടത്തുകയായിരുന്നു തിയംസംഗ. അപ്പോഴാണ് ചമ്പൈ ജില്ലാ ആശുപത്രുയിൽ നിന്നും ഇദ്ദേഹത്തിന് ഒരു കോൾ വരുന്നത്.
ന്യൂ ഡൽഹി: അഞ്ചു വയസ്സുകാരിയിൽ "അവേക്ക്" ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ ചെയ്ത് ചരിത്രം കുറിച്ചിരിക്കുകയാണ് ഡൽഹി എയിംസിലെ ഡോക്ടർമാർ.
Andhra Pradesh restores 20 % in-service quota for PHC doctors
തിരുപ്പതി (ആന്ധ്ര പ്രദേശ്): അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യ നൽകുന്ന യംഗ് സർജൻ ഓഫ് ഇന്ത്യ പുരസ്കാരം ശ്രീനിവാസ ബാലാജി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജിയിലെ ഓങ്കോളജി സ്പെഷ്യലിസ്റ്റും ഒ.എസ്.ഡിയുമായ ഡോ.എം ജയചന്ദ്ര റെഡ്ഡി കരസ്ഥമാക്കി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.