Top Stories
യൂ പി ഡോക്ടർമാർ ജോലി സ്ഥലങ്ങളിൽ രാത്രിയിലും തുടരണം: യോഗി ആദിത്യനാഥ്.
2023-08-15 17:26:15
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ജോലി ചെയ്യുന്ന ഉത്തർ പ്രദേശിൽ ഉള്ള എല്ലാ ഡോക്ടർമാരും അവരുടെ ജോലി സ്ഥലങ്ങളിൽ രാത്രിയിലും തുടരണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഡോക്ടർമാരുടെ രാത്രി ഷിഫ്റ്റ് അവരുടെ നിയുക്ത സ്ഥലങ്ങളിൽ നിരീക്ഷിക്കുകയും സർക്കാരിന് റിപ്പോർട്ട് നൽകുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. "ജനങ്ങളുടെ ആരോഗ്യം സർക്കാരിൻറെ മുൻ‌ഗണനയാണ്. ഈ വിഷയത്തിൽ ഒരു തരത്തിലുള്ള അനാസ്ഥയും വെച്ചുപൊറുപ്പിക്കില്ല. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും നിയമിച്ചിട്ടുള്ള ഡോക്ടർമാർ രാത്രി അവിടെ താമസിച്ച് രോഗികളെ പരിചരിക്കണം,” ആദിത്യനാഥ് പറഞ്ഞു. ഗോരഖ്പൂർ-ബസ്തി മേഖലയിലെ ജാപ്പനീസ് എൻസെഫലൈറ്റിസ് , അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്നിവയുൾപ്പെടെയുള്ള പകരുന്ന രോഗങ്ങൾക്കുള്ള പ്രതിരോധ നടപടികളുടെയും ആരോഗ്യ സംരക്ഷണ സൗകര്യങ്ങളുടെയും സ്ഥിതിഗതികൾ ഇവിടെയുള്ള സർക്യൂട്ട് ഹൗസിൽ നിന്ന് വീഡിയോ കോൺഫറൻസിങ് വഴി അവലോകനം ചെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രി ഈ നിർദേശങ്ങൾ നൽകിയത്. ജാപ്പനീസ് എൻസെഫലൈറ്റിസ് , അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്നിവ നിയന്ത്രിക്കുന്നതിൽ ആരോഗ്യവകുപ്പ് ഉൾപ്പെടെയുള്ള വിവിധ വകുപ്പുകളുടെ പരിശ്രമത്തെ ആദിത്യനാഥ് പ്രശംസിച്ചു. ആശാ പ്രവർത്തകരെ ഉൾപ്പെടുത്തി ഈ രോഗങ്ങൾ പടരുന്നത് തടയാൻ ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്തണമെന്നും രോഗം വന്നാൽ രോഗികൾക്ക് വേഗത്തിലുള്ള ആരോഗ്യ സംരക്ഷണ സൗകര്യങ്ങൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. രോഗികളെ ആശുപത്രികളിലേക്ക് സുഗമമായി എത്തിക്കുന്നതിന് 102, 108 ആംബുലൻസ് സേവനങ്ങളുടെ നിരീക്ഷണം ആവശ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആദിത്യനാഥ് ഇപ്പോൾ നടക്കുന്ന ക്ഷയരോഗം, ഫൈലേറിയ എന്നിവയുടെ നിയന്ത്രണ ക്യാമ്പയിനുകളും അവലോകനം ചെയ്തു. സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത അദ്ദേഹം എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ചീഫ് മെഡിക്കൽ ഓഫീസർമാരോടും എല്ലാ ബ്ലഡ് ബാങ്കുകളുമായും സമ്പർക്കം പുലർത്താൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ഡെങ്കിപ്പനി പടരുന്നത് സംബന്ധിച്ച് ചർച്ച ചെയ്ത അദ്ദേഹം എല്ലാ ജില്ലാ മജിസ്‌ട്രേറ്റുമാരോടും ചീഫ് മെഡിക്കൽ ഓഫീസർമാരോടും എല്ലാ ബ്ലഡ് ബാങ്കുകളുമായും സമ്പർക്കം പുലർത്താൻ ആവശ്യപ്പെട്ടു. ബ്ലഡ് ബാങ്കുകളിൽ നിന്ന് പ്ലേറ്റ്‌ലെറ്റ് ബ്ലാക്ക് മാർക്കറ്റ് ചെയ്യുന്നതായി പരാതി ഉയർന്നാൽ കർശന നിയമനടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററുകളിലും പ്രൈമറി ഹെൽത്ത് സെന്ററുകളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തത്  ആദിത്യനാഥ് ശ്രദ്ധയിൽപ്പെടുത്തി. ഡോക്ടർമാരുടെ കുറവ് ഉള്ള സ്ഥലങ്ങളിൽ ഒക്കെ കരാർ അടിസ്ഥാനത്തിൽ ഡിഎം, സിഎംഒമാർ എന്നിവർ ഡോക്ടർമാരെ വിന്യസിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഒരു കാരണവശാലും ആരോഗ്യ സൗകര്യങ്ങളുടെ ലഭ്യത ആവശ്യത്തിന് ഇല്ലാത്ത അവസ്ഥ ഉണ്ടാകരുതെന്നും  മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു. പുതിയ ഹെൽത്ത് സെന്ററുകൾ നിർമ്മിച്ചിടത്തെല്ലാം ആവശ്യത്തിന് റിസോഴ്സുകളും  ജീവനക്കാരും ഉപയോഗിച്ച് അവ വേഗത്തിൽ പ്രവർത്തനക്ഷമമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


velby
More from this section
2023-08-28 07:59:18

വിജയവാഡ: ഐ.എം.എയുടെ ദേശീയ കായികമേളയായ ‘ഡോക്ടേഴ്സ് ഒളിമ്പ്യാഡ് 2023’ നവംബർ 22 മുതൽ നവംബർ 26 വരെ വിജയവാഡയിൽ നടക്കുമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ പ്രസിഡന്റ് ഡോ. ശരദ് കുമാർ അഗർവാൾ അറിയിച്ചു.

2024-03-21 12:13:45

New Delhi: In Delhi, a group of doctors successfully performed a complex Aortic Surgery, rescuing a 55-year-old Indian national. While on vacation in Bali, Indonesia, the patient was diagnosed with NSTEMI (non-ST-elevation myocardial infarction), acute renal failure, and Stanford Type A Aortic Dissection.

2025-11-17 11:43:41

Kolkata’s Dirty Air Raises Alarm as Doctors Warn of Carbon Build-Up in Lungs

2024-03-07 10:55:22

Seoul (South Korea): On Friday, South Korean police conducted a raid on the offices of the Korean Medical Association, according to an officer speaking to AFP. This action comes amidst the government's efforts to address a doctors' strike, which has resulted in widespread disruption in hospitals.

2024-01-05 16:13:30

സുൽത്താൻപൂർ (ഉത്തർ പ്രദേശ്): ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച പുർവാഞ്ചൽ എക്‌സ്‌പ്രസ്‌വേയിൽ വെച്ച് ഡോക്ടർ ദമ്പതിമാരുടെ കാറിൽ തീപിടിത്തം. ഇവർ അത്ഭുതകരമായി രക്ഷപ്പെട്ടു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.