Top Stories
ഡൽഹി മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഹൃദയാഘാതം: എം.ബി.ബി.എസ് വിദ്യാർത്ഥി മരണപ്പെട്ടു.
2023-12-13 16:30:47
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഡൽഹി: ഡൽഹി മെട്രോ ട്രെയിനിൽ പോകുന്നതിനിടെ ഹൃദയാഘാതം മൂലം എം.ബി.ബി.എസ് വിദ്യാർത്ഥിക്ക് (25) ദാരുണാന്ത്യം. ഡിസംബർ 9 ശനിയാഴ്ച ജവഹർലാൽ നെഹ്‌റു മെട്രോ സ്‌റ്റേഷനു സമീപമായിരുന്നു സംഭവം. മായങ്ക് ഗാർഗ് എന്ന എംബിബിഎസ് വിദ്യാർത്ഥിയാണ് മരണപ്പെട്ടത്. ബല്ലഭ്ഗഡ് മെട്രോ സ്‌റ്റേഷനിൽ നിന്ന് ഐ.എസ്‌.ബി.ടി.യിലേക്ക് പോകുകയായിരുന്ന അദ്ദേഹത്തിന് ജവഹർലാൽ നെഹ്‌റു മെട്രോ സ്‌റ്റേഷനു സമീപം ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് മൂൽചന്ദ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മഹാരാഷ്ട്രയിലെ വാർധയിൽ നിന്നുമാണ് മായങ്ക് എംബിബിഎസ് ചെയ്തത്. മരിച്ച 
ദിവസം അദ്ദേഹം പഞ്ച്കുളയിൽ നടക്കാനിരുന്ന ഒരു പരീക്ഷ എഴുതാൻ പോവുകയായിരുന്നു. പൽവാളിൽ നിന്ന് മെട്രോയിൽ യാത്ര ചെയ്യാൻ തുടങ്ങിയെങ്കിലും നിർഭാഗ്യവശാൽ ഐ.എസ്‌.ബി.ടിയിൽ എത്തുന്നതിന് മുമ്പ് ഹൃദയാഘാതം മൂലം മരിച്ചു. മായങ്കിന് രണ്ട് സഹോദരിമാരും ഒരു ജ്യേഷ്ഠനും ഉണ്ട്. ഇദ്ദേഹത്തിന് ഒരു രീതിയിലുമുള്ള ആരോഗ്യപ്രശ്നങ്ങളും  ഉണ്ടായിരുന്നില്ല.  ഫിറോസ്പൂർ ജിർക്ക ജില്ലയിലെ നുഹ് (ഹരിയാന) സ്വദേശിയാണ് മായങ്ക്. യുവാക്കൾക്കിടയിലെ ഹൃദയസംബന്ധമായ കേസുകൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി വർധിച്ചിട്ടുണ്ട്. സെപ്തംബറിൽ, ലഖ്‌നൗ സ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥി ക്ലാസ് മുറിയിൽ ഹൃദയാഘാതം മൂലം കുഴഞ്ഞു വീഴുകയും പിന്നീട് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെടുകയും ചെയ്തിരുന്നു. ഇത് പോലെ യുവാക്കൾക്കിടയിൽ ഹൃദയാഘതവുമായി ബന്ധപ്പെട്ട പല കേസുകളും മരണങ്ങളും ഈ അടുത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.