
ഭുബനേശ്വർ: ഒഡീഷയിലെ ഗഞ്ചം ജില്ലയിൽ ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. തൻ്റെ ഭാര്യ വീട്ടിലാണ് ഡോക്ടറെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഡോ. സുരേന്ദ്ര നാഥ് രഥ് (51) ആണ് മരണപ്പെട്ടത്. ഡോക്ടറുടെ ആത്മഹത്യക്കുള്ള കാരണം ഇത് വരെ വ്യക്തമല്ല. പരലഖെമുണ്ടിയിലെ ഗജപതി ജില്ലാ ഹെഡ്ക്വാർട്ടേഴ്‌സ് ഹോസ്പിറ്റലിൽ ജോയിന്റ് ഡയറക്ടറായിരുന്നു ഇദ്ദേഹം. ബെർഹാംപൂരിലെ എം.കെ.സി.ജി മെഡിക്കൽ കോളേജിലെ പൂർവ്വ വിദ്യാർത്ഥി കൂടിയായിരുന്നു ഇദ്ദേഹം. പോലീസ് ഇദ്ദേഹത്തിൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി എം.കെ.സി.ജി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. "ഡോക്ടർ സുരേന്ദ്ര നാഥ് രതിൻ്റെ അസ്വാഭാവിക മരണത്തെക്കുറിച്ച് ഞങ്ങളെ ഇൻഫോം ചെയ്‌തിരുന്നു. ഡോക്ടർ തൂങ്ങി മരിച്ചതാണെന്നാണ് പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം എന്താണെന്ന് വ്യക്തമാവുകയുള്ളു." എം.കെ.സി.ജി മെഡിക്കൽ കോളേജിലെ ഡോ. സുദീപ ദാസ് പറഞ്ഞു. ഇത്തരമൊരു ദുഃഖകരവും ദാരുണവുമായ സംഭവം ഉണ്ടായത് ദൗർഭാഗ്യകരമാണെന്നും അവർ കൂട്ടിച്ചേർത്തു.
ബംഗളൂരു: ഏറെ സന്തോഷിക്കേണ്ട ദിനത്തിൽ ഒരു ദുരന്തം, അതായിരുന്നു ബംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളേജിൽ സംഭവിച്ചത്.
ബാംഗ്ലൂർ: ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റൽ ഇന്നലെ ബ്രെസ്റ്റ് കാൻസർ സേനാംഗങ്ങളെയും അവരെ പരിചരിക്കുന്നവരെയും ആദരിച്ചുകൊണ്ട് ബ്രെസ്റ്റ് കാൻസർ ബോധവൽക്കരണ മാസം ആചരിച്ചു.
Nearly 80% of Bhubaneswar Residents Self-Medicate Without Consulting Doctors
Punjab Doctor Sets World Record by Curing 117-Cm Fistula with Ayurveda
Doctors appeal to Health Ministry over procedural lapses in NEET-PG counselling
We have various options to advertise with us including Events, Advertorials, Banners, Mailers, etc.