Top Stories
ചൈനയിലെ ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണ വൈറസുകൾ മൂലം: എയിംസ് ഡോക്ടർ .
2023-11-28 17:38:54
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂ ഡൽഹി: ചൈനയിൽ വർദ്ധിച്ചുവരുന്ന ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ സാധാരണയായി കണ്ട് വരുന്ന വൈറസുകൾ മൂലമാണെന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഒരു മുതിർന്ന ഡോക്ടർ പറഞ്ഞു. ശൈത്യകാലത്ത് വൈറൽ അണുബാധകൾ സാധാരണമാണെന്നും കൊവിഡ് പോലെ മറ്റൊരു മഹാമാരി ഉണ്ടാകാനുള്ള സാധ്യതയില്ലെന്നും ഡോ. എസ്. കെ കബ്ര പറഞ്ഞു. അടുത്ത ആഴ്ചകളിൽ വടക്കൻ ചൈനയിലെ കുട്ടികളിൽ ശ്വാസകോശ സംബന്ധമായ അസുഖങ്ങളിൽ ശ്രദ്ധേയമായ വർദ്ധനവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒക്ടോബറിനും നവംബറിനുമിടയിൽ ശ്വാസകോശ സംബന്ധമായ അണുബാധകൾ പെട്ടെന്ന് വർധിച്ചതായി ചൈനയിൽ നിന്നുള്ള റിപ്പോർട്ടുകൾ കാണിക്കുന്നു. ഇത് കൂടുതൽ സാധാരണമാണെന്ന് അവർ നിരീക്ഷിച്ചതായി എയിംസിലെ മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് ഡിപ്പാർട്ട്‌മെന്റ് ഹെഡ് ഡോ എസ്. കെ കബ്ര പറഞ്ഞു. "മൈകോപ്ലാസ്മ ബാക്റ്റീരിയയെ കണ്ടിട്ടുണ്ട്. പുതിയതോ അസാധാരണമോ ആയ വൈറസുകളൊന്നും അവർ കണ്ടിട്ടില്ല. ഇതൊരു പുതിയ വൈറസോ അല്ലെങ്കിൽ മറ്റു പുതിയ സൂക്ഷ്‌മ ജീവികളോ ആണെന്ന സൂചനകളൊന്നും ലഭിച്ചിട്ടില്ല. ഇത് കോവിഡ് പോലുള്ള ഒരു പകർച്ചവ്യാധിക്ക് കാരണമാകുമോ എന്ന് പറയാൻ പ്രയാസമാണ്. ഈ സാധ്യത ഇതുവരെ ഇല്ല." ഡോ എസ്. കെ കബ്രയുടെ വാക്കുകൾ. ചൈനയിൽ നിന്ന് വരുന്ന റിപ്പോർട്ടുകളിൽ നിന്നും ശൈത്യകാലത്ത് കാണപ്പെടുന്ന വൈറസുകളെ കണ്ടെത്തിയിട്ടുമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.