Top Stories
ഡോക്‌ടറുടെ സ്റ്റാമ്പ് ഉപയോഗിച്ചതിനും വ്യാജ ബില്ലുകൾ നൽകിയതിനും വ്യാജനെതിരെ കേസ്.
2023-10-27 10:53:36
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

അമൃദ് സർ (പഞ്ചാബ്): അജ്‌നാലയിലെ ജഗ്‌ദേവ് ഖുർദ് റോഡിൽ ഒരു ഡോക്ടറുടെ സ്റ്റാമ്പ് ഉപയോഗിച്ച് നഴ്‌സിംഗ് ഹോം നടത്തിയ ഒരു വ്യാജ ഡോക്ടർക്കെതിരെ പോലീസ് കേസെടുത്തു. ഡോക്ടറുടെ പിതാവ് ആരോഗ്യവകുപ്പ് അധികൃതരോട് സംഭവവുമായി ബന്ധപ്പെട്ട് പരാതി നൽകുകയായിരുന്നു. ജഗ്‌ദേവ് ഖുർദ് റോഡിലെ രാജ് നഴ്‌സിംഗ് ഹോം ഉടമ ബൽരാജ് സിംഗിനെതിരെ ഐ.പി.സി സെക്ഷൻ 420, ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ആക്‌ട് സെക്ഷൻ 15 (2) എന്നിവ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇയാളെ ഇത് വരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടില്ല. രാജ് നഴ്‌സിംഗ് ഹോം അധികൃതർ തൻ്റെ മകൻ ഡോ. വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പ് ഉപയോഗിക്കുന്നുവെന്ന് പിതാവായ ബൽവീന്ദർ സിംഗ് ആരോപിച്ചതായി അജ്‌നാലയിലെ സിവിൽ ഹോസ്പിറ്റലിലെ എമർജൻസി മെഡിക്കൽ ഓഫീസർ ഡോ.ഗുർപർത്തപ് സിംഗ് പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. ഡോക്ടർ വിശാൽദീപ് സിംഗിൻ്റെ സ്റ്റാമ്പും പേരും ഉപയോഗിച്ച് മെഡിക്കൽ ബില്ലുകൾ നൽകുകയും അതുവഴി രോഗികളെ ഇവർ ചികിൽസിക്കുകയും ചെയ്യുന്നു. ഇതൊന്നുമറിയാത്ത രോഗികൾ അക്ഷരാർത്ഥത്തിൽ കബളിപ്പിക്കപ്പെടുകയാണ്. അന്വേഷണത്തിൽ പ്രതി ബൽരാജ് സിംഗിന് യാതൊരു മെഡിക്കൽ ബിരുദവുമില്ലെന്ന് തെളിഞ്ഞു. ഇതേത്തുടർന്ന്, ഡോക്ടർമാരുടെ ഒരു സംഘം ബൽരാജ് സിംഗിൻ്റെ നഴ്‌സിംഗ് ഹോമിൽ റെയ്ഡ് നടത്തുകയും അവിടെ നിന്ന് ഒരു മൊബൈൽ ഫോണും ഡോ.വിശാൽദീപ് സിംഗിൻ്റെ പേരിലുള്ള ഒരു സർജറി സ്ലിപ്പും ഒരു സ്റ്റാമ്പും കണ്ടെടുക്കുകയും ചെയ്‌തു. റെയ്ഡിന് ശേഷം ഒളിവിൽ പോയ ബൽരാജിനെതിരെ ഉചിതമായ നടപടിയെടുക്കാൻ സംഘം പോലീസിന് കത്ത് നൽകി


velby
More from this section
2025-07-16 18:31:51

Punjab Specialist Doctors Quit Service, Skirt ₹50 Lakh Bond Penalty

 

2025-06-21 13:03:21

India Sees Dip in COVID-19 Cases, But Doctors Urge Caution Over New Variants

 

2023-11-23 17:04:50

ചെന്നൈ: ശങ്കര നേത്രാലയ സ്ഥാപകനും പ്രശസ്ത വിട്രിയോറെറ്റിനൽ (നേത്രരോഗവിദഗ്ധൻ) സർജനുമായ 

 ഡോ. എസ്.എസ്.ബദരീനാഥ് (83) നവംബർ 21-ന് അന്തരിച്ചു. കുറച്ചുകാലമായി അദ്ദേഹം അസുഖബാധിതനായിരുന്നു.

2024-01-01 17:32:01

കെങ്ങേരി (കർണാടക): 300 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി കെങ്ങേരി ബി.ജി.എസ് ഗ്ലെൻ ഈഗിൾസ് ആശുപത്രി അധികൃതർ അറിയിച്ചു.

2023-10-06 21:33:45

നാഗ്പ്പൂർ(മഹാരാഷ്ട്ര): രാജ്യത്തെ ഡോക്ടർമാർക്ക് ലോകമെമ്പാടും ആദരവ് ലഭിക്കുന്നുണ്ടെന്നും യു.കെയിലെയും യു.എസിലെയും മികച്ച 10 ഡോക്ടർമാരിൽ ആറ് പേരും ഇന്ത്യൻ വംശജരാണെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കാരി പറഞ്ഞു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.