ഛത്രപതി സാംഭാജിനഗർ (മഹാരാഷ്ട്ര): മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലുള്ള ഘാട്ടി ഹോസ്പിറ്റലിലെ ഒരു വനിതാ ഡോക്ടർക്ക് നേരെ ഇരുമ്പ് വടി ഉപയോഗിച്ച് ആക്രമണം. റസിഡന്റ് ഡോക്ടറായ പ്രീതി ഭോഗിയാണ് ആക്രമണത്തിന് ഇരയായത്. ഇത് രാജ്യവ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. ക്രൂരമായ ഈ ആക്രമണം ആശുപത്രിയിലെ സി.സി.ടി.വിയിൽ പതിയുകയും തുടർന്ന് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയുമായിരുന്നു. ഒരു കൂട്ടം ആളുകൾ ആശുപത്രിയിലേക്ക് അതിക്രമിച്ച് കയറുകയും ഒരു രോഗിയെ ആക്രമിക്കുകയുമായിരുന്നു. പരിസരത്ത് ഉണ്ടായിരുന്ന ഡോ. പ്രീതിയെയും ഇവർ ആക്രമിച്ചു. ഇരുമ്പ് വടി ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്ക് സാരമായി പരുക്കേറ്റ ഡോ. പ്രീതി, കൈ കൊണ്ട് തല മറച്ച് സംഭവസ്ഥലത്ത് നിന്നും മാറുന്നത് വിഡിയോയിൽ വ്യക്തമായി കാണാമായിരുന്നു. ആക്രമണത്തിന് ഇരയായ രോഗിക്കും സാരമായി തന്നെ പരുക്കേറ്റു. ആശുപത്രിയുടെ പരിസരത്തുള്ള ഒരു കടയുടമയുമായി അക്രമികൾ പാർക്കിങ്ങിനെച്ചൊല്ലി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. ഈ തർക്കമാണ് ഇത്രയും ഭീകരമായ ഒരു ആക്രമണത്തിൽ കലാശിച്ചത്. ഡോക്ടർമാർക്കും മറ്റു ആരോഗ്യപ്രവർത്തകർക്കുമെതിരെ വർദ്ധിച്ച് വരുന്ന ഇത്തരം ആക്രമണങ്ങൾ അവരുടെ സുരക്ഷയ്ക്ക് ഒരു ചോദ്യച്ചിഹ്നം തന്നെയാണ്. സംഭവവുമായി ബന്ധപ്പെട്ട് ബേഗംപുര പോലീസ് സ്റ്റേഷനിൽ ഒരു കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. ഏഴ് അക്രമകാരികളിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്‌തിട്ടുമുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 353 (ഒരു പൊതുപ്രവർത്തകനെ തൻ്റെ കടമ നിർവഹിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ ക്രിമിനൽ രീതിയിൽ ഉള്ള ആക്രമണം) പ്രകാരമാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് അറിയിച്ചു. മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്സിൽ (എം.എസ്.എഫ്) ഉള്ള നാലു പേരെ ആശുപത്രി അധികൃതർ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തു. സംഘർഷം തടയുന്നതിലും ഡോക്ടറെ സംരക്ഷിക്കുന്നതിലും ഇവർ പരാജയപ്പെട്ടത് കൊണ്ടാണ് ആശുപത്രി ഇങ്ങനെ ഒരു തീരുമാനം എടുത്തത്. സംഭവത്തിൽ എൻ.സി.പി എം.പി സുപ്രിയ സുലെ അപലപിക്കുകയും സർക്കാരിനെ വിമർശിക്കുകയും ചെയ്‌തു. "ഇത് വളരെ ഗൗരവമേറിയ ഒരു കാര്യമാണ്. ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്ടർമാർ പോലും സുരക്ഷിതർ അല്ലെങ്കിൽ പിന്നെ രോഗി പരിചരണം എങ്ങനെ നിലനിൽക്കും. യഥാർത്ഥത്തിൽ ഈ സംസ്ഥാനത്തിന് ഒരു മുഴുവൻ സമയ ആഭ്യന്തര മന്ത്രി ഇല്ല. അതുകൊണ്ട് തന്നെ ക്രമസമാധാനം തകരുകയും ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുകയും ചെയ്യുന്നു. സർക്കാർ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തി കലാപകാരികൾക്കെതിരെ കർശന നടപടി സ്വീകരിക്കേണ്ടത് അനിവാര്യമാണ്." സുപ്രിയയുടെ വാക്കുകൾ
MMC Introduces Credit Points for Doctors Serving in Rural Camps
ചെന്നൈ: പാപ്പുവ ന്യൂ ഗിനിയയിൽ നിന്നുള്ള 58 വയസ്സുള്ള ഒരു വ്യക്തിയിൽ ലേസർ ആൻജിയോപ്ലാസ്റ്റി വിജയകരമായി ചെയ്‌ത് കൗവേരി ഹോസ്പിറ്റലിലെ ഡോക്ടർമാർ.
Mumbai: The Maharashtra Medical Council (MMC) and the National Medical Commission (NMC) have joined forces to equip doctors with crucial skills and expertise in managing medico-legal issues effectively.
Hyderabad Doctors Use Patient’s Appendix to Save His Kidneys
Registered Medical Practitioners (RMPs) should follow SOCIAL MEDIA ETHICS: NMC
NMC releases Guidelines
We have various options to advertise with us including Events, Advertorials, Banners, Mailers, etc.