മുസാഫർനഗർ (ഉത്തർ പ്രദേശ്): ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ വെച്ച് ഉണ്ടായ അപകടത്തിൽ ഒരു ഡോക്ടർ മരണപ്പെട്ടു. ഇദ്ദേഹത്തിൻ്റെ സഹപ്രവർത്തകൻ പരുക്കുകളോടെ രക്ഷപ്പെട്ടു. മുസാഫർനഗർ ജില്ലയിലെ മൻസൂർപൂർ മേഖലയിലെ ഡൽഹി-ഡെറാഡൂൺ ഹൈവേയിൽ ഒരു ട്രാക്ടർ ട്രോളി ഇവർ സഞ്ചരിച്ച കാറുമായി ഇടിക്കുകയായിരുന്നു. ഈ അപകടത്തിൽ ബെഗ്രജ്പൂർ മെഡിക്കൽ കോളേജിൽ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്ന ഔറയ്യ സ്വദേശി ഡോ.വിവേക് യാദവ് (26) മരിച്ചു. സഹ ഡോക്ടർ അർജവദന് പരിക്കേറ്റു. രണ്ട് യുവ ഡോക്ടർമാരും മീററ്റിൽ നിന്ന് കാറിൽ വരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മൻസൂർപൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ഷാപൂർ കട്ടിന് സമീപമാണ് അപകടമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാരെയും ബെഗ്രജ്പൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അവിടെ വെച്ചായിരുന്നു വിവേക് യാദവ് മരണപ്പെട്ടത്. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. രണ്ട് ഡോക്ടർമാരും ബെഗ്രജ്പൂർ മെഡിക്കൽ കോളേജിൽ ഒരു വർഷത്തെ ഇന്റേൺഷിപ്പ് ചെയ്യുകയായിരുന്നു. രണ്ട് ഡോക്ടർമാരുടെയും കുടുംബങ്ങളെ പോലീസ് വിവരം അറിയിച്ചിട്ടുണ്ട്.
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) നിന്ന് പീഡിയാട്രിക് എമർജൻസി മെഡിസിനിൽ ഡോക്ടർ ഓഫ് മെഡിസിൻ (ഡി.എം) ബിരുദം നേടിയ കേരളത്തിൽ നിന്നുള്ള ആദ്യ വ്യക്തിയായി ഡോ. സമ്രീൻ യൂസഫ് മാറി.
കെങ്കേരി (കർണ്ണാടക): ദക്ഷിണേന്ത്യയിൽ ആരോഗ്യ സംരക്ഷണം പുരോഗമിക്കുന്നതിനായുള്ള ഒരു മഹത്തായ മുന്നേറ്റത്തിൽ, കെങ്കേരിയിലെ ഗ്ലെൻഈഗിൾസ് ഹോസ്പിറ്റൽ അഭിമാനപൂർവ്വം റെക്കോ എസ്.എം.എ ലേസർ സാങ്കേതികവിദ്യ അവതരിപ്പിച്ചു.
New Delhi: According to the Delhi All India Institute Of Medical Sciences (AIIMS), there has been a notable rise in poor eyesight among children over the past decade.
Muzaffarnagar: In a tragic incident on Wednesday evening, a speeding truck collided with a group of people at a bus stop in Uttar Pradesh’s Shamli district. The truck, believed to be carrying cement, first hit a motorcyclist, crashed into a store, and then overturned on the Delhi-Saharanpur highway.
India Achieves Milestone with First Robotic heartTelesurgeries
We have various options to advertise with us including Events, Advertorials, Banners, Mailers, etc.