
ചണ്ഡീഗഡ്: ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ) സംഘടിപ്പിച്ച ക്യാമ്പിൽ ഡോക്ടർമാർ, നഴ്‌സുമാർ, സാങ്കേതിക വിദഗ്ധർ, വിദ്യാർഥികൾ, ഉദ്യോഗസ്ഥർ, സി.ആർ.പി.എഫ്, സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന 360-ലധികം സന്നദ്ധപ്രവർത്തകർ രക്തം ദാനം ചെയ്തു. റിപ്പബ്ലിക്ക് ദിനത്തോടും, നേതാജി സുഭാഷ് ചന്ദ്ര ബോസ് ജയന്തിയോടും അനുബന്ധിച്ച് സ്ഥാപനത്തിലെ സുരക്ഷാ വിഭാഗമാണ് ഈ ക്യാമ്പ് സംഘടിപ്പിച്ചത്. ദാതാക്കളുടെ മനോവീര്യം വർധിപ്പിക്കാൻ വേണ്ടി ഉദ്യോഗസ്ഥർ തന്നെയാണ് ആദ്യം രക്തം ദാനം ചെയ്‌തത്. സമയ പരിമിതിയും ആരോഗ്യ കാരണങ്ങളും കാരണം 75 ഓളം സന്നദ്ധപ്രവർത്തകർക്ക് സംഭാവന നിഷേധിച്ചതായും പി.ജി.ഐ.എം.ഇ.ആർ ഇറക്കിയ പ്രസ്താവനയിൽ പറയുന്നു. ക്യാമ്പിൽ 27 വളണ്ടിയർമാരും അവയവദാന പ്രതിജ്ഞ എടുക്കുകയും ഇവർ റീജിയണൽ ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാൻറ് ഓർഗനൈസേഷനിൽ രജിസ്റ്റർ ചെയ്യുകയും ചെയ്‌തു. പി.ജി.ഐ.എം.ഇ.ആർ ഡയറക്ടർ പ്രൊഫ വിവേക് ലാൽ ആണ് ക്യാമ്പ് ഉദ്ഘാടനം ചെയ്‌തത്. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ വിഭാഗത്തിലെ ഡോക്ടർമാരാണ് ക്യാമ്പിന് നേതൃത്വം നൽകിയത്. മെഡിക്കൽ സൂപ്രണ്ട് വിപിൻ കൗശലും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പരിപാടിയിൽ പങ്കെടുത്തു. പ്രൊഫ. ലാൽ ഉത്സാഹികളായ വോളണ്ടിയർമാരെ പ്രോത്സാഹിപ്പിക്കുകയും ഈ സാമൂഹിക ലക്ഷ്യത്തിനായുള്ള ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ സുരക്ഷാ വിഭാഗത്തിൻ്റെ ശ്രമങ്ങളെ അഭിനന്ദിക്കുകയും ചെയ്‌തു. നേതാജി സുഭാഷ് ചന്ദ്ര ബോസിനെ ഇതിലൂടെ അനുസ്‌മരിച്ചതിന് അദ്ദേഹം അഭിനന്ദനം അറിയിക്കുകയും ചെയ്തു.
Rajasthan Hospital Denies Viral Claim of 10 Doctors Testing HIV Positive
Two Fake Doctors Arrested in Odisha's Ganjam District
Cisplatin is a crucial chemotherapy agent for various cancers, yet it carries a significant risk of causing cisplatin-associated acute kidney injury (CP-AKI), limiting treatment options and increasing toxicity risks.
Allahabad High Court Orders Action Against Government Doctors Engaged in Private Practice
Bengaluru: Shortage of 16,000 Medical Professionals Prompts Karnataka High Court to Issue Notice to State Government. Responding to a newspaper report citing a study by the Federation of Indian Chambers of Commerce and Industry (FICCI), the High Court took cognizance and directed the registrar general to file a public interest litigation.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.