ബരാസത് (കൊൽക്കത്ത): നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പൃഥ്വിരാജ് ദാസ് (21) ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു. കടുത്ത പനിയെ തുടർന്ന് ഇദ്ദേഹത്തെ നോർത്ത് 24-പർഗാനാസിലെ ബരാസത്തിലെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡിസംബർ പകുതിയാണ്, ഒപ്പം കൊൽക്കത്തയിലും സമീപ പ്രദേശങ്ങളിലും ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസിലേക്ക് എത്തി നിൽക്കുന്ന ഈ സമയത്ത് ഡെങ്കിപ്പനി മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നത് ആരോഗ്യ ഉദ്യോഗസ്ഥർക്ക് ഏറെ ആശങ്ക ഉളവാക്കുന്ന കാര്യമാണ്. കാലാവസ്ഥാ വ്യതിയാനം മൂലമാണ് സംസ്ഥാനത്ത് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യുന്നതെന്ന് ആരോഗ്യ വിദഗ്ധർ പറഞ്ഞു. ദ്രുതഗതിയിലുള്ള മെർക്കുറിയിലെ ഉയർച്ചയും താഴ്ചയും ആളുകൾക്കിടയിൽ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നതായും അവർ ചൂണ്ടിക്കാട്ടി. നിലവിലെ കാലാവസ്ഥ കേസുകളുടെ വർദ്ധനവിന് കാരണമായേക്കാമെന്നതിനാൽ ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സ്വന്തമായി മരുന്നുകൾ കഴിക്കരുതെന്നും ജനങ്ങളോട് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. ഓരോ വർഷവും താപനിലയിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകുന്ന ഈ സമയത്ത് ചില അണുബാധകൾ സാധാരണമാണ്. നിലവിലെ കാലാവസ്ഥാ വ്യതിയാനങ്ങൾക്കിടയിൽ ജലദോഷവും ചുമയും പോലുള്ളവയെയും അവഗണിക്കരുതെന്നും ഏറെ ശ്രദ്ധ ആവശ്യമാണെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും കുറഞ്ഞ താപനില 15 ഡിഗ്രി സെൽഷ്യസിലെത്തിയതിനാൽ ഡെങ്കിപ്പനി ഇനിയും പടരാനുള്ള സാധ്യതയുണ്ടെന്നും അവർ പറഞ്ഞു.
Two Fake Doctors Arrested in Odisha's Ganjam District
Jalandhar (Punjab): Dr. Deepak Chawla has officially taken on the role of President for the Jalandhar branch of the Indian Medical Association for the year 2024.
Dr. Sundar Sankaran, Program Director at Aster Institute of Renal Transplantation in Bengaluru, recently criticized HDFC for inundating him with spam calls from their loan team.
ബാംഗ്ലൂർ: ജോലി ചെയ്യുന്നതിനിടെ കൈ അറ്റ് പോയ യുവതിക്ക് (28) ആശ്വാസമായി ബാംഗ്ലൂരിലെ ഫോർട്ടിസ് ഹോസ്പിറ്റൽ. ആറു മണിക്കൂർ നീണ്ടു നിന്ന കോംപ്ലക്സ് ഹാൻഡ് റീപ്ലാന്റേഷൻ ശസ്ത്രക്രിയയിലൂടെ ഫോർട്ടിസ് ഹോസ്പിറ്റലിലെ ഡോക്ടർമാർ യുവതിയുടെ കൈ വിജയകരമായി പുനഃസ്ഥാപിച്ചു.
Kohima: In a recent incident, authorities from Nagaland Police successfully arrested two suspects in Nagpur, Maharashtra. These individuals are believed to have defrauded a doctor from Nagaland of Rs 55 lakh.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.