പെരിന്തൽമണ്ണ: ശിശുരോഗ-ഗൈനക്കോളജി ഡോക്ടർമാരുടെ വിദഗ്ദ്ധരടങ്ങുന്ന സംസ്ഥാന സമ്മേളനം പെരിന്തൽമണ MES മെഡിക്കൽ കോളേജ് ഹാളിൽ വെച്ച് നടന്നു. സംസ്ഥാന പ്രസിഡന്റ് ആയ ഡോ. ഒ. ജോസ് സമ്മേളനത്തിൻറെ ഉദ്ഘാടനം നിർവ്വഹിച്ചു. ഡോ.വിഷ്ണു മോഹൻ ആണ് അധ്യക്ഷത വഹിച്ചത്. ശിശുരോഗ-ഗൈനക്കോളജി വിഭാഗങ്ങളിലെ കൂടുതൽ സാധ്യതകളെക്കുറിച്ചും ഈ രംഗത്തെ ചികിത്സയുടെ നൂതന പ്രവണതകൾ സംബന്ധിച്ച് സെമിനാറുകളും മറ്റ് പേപ്പറുകളും അവതരിപ്പിച്ചു. പ്രസവം നടക്കുന്ന എല്ലാ ആശുപത്രികളും മാതൃ-ശിശു സൗഹൃദ ആശുപത്രികളാക്കി മാറ്റേണ്ടത്തിന്റെ പ്രാധാന്യത്തെ കുറിച്ച് സമ്മേളനത്തിൽ എടുത്തു പറഞ്ഞു. സമ്മേളനത്തിൽ ഡോ.ബിന്ദു സ്വാഗതവും ഡോ.മൊയ്‌ദീൻ നന്ദിയും രേഖപ്പെടുത്തി. ഡോ.മുഹമ്മദ് സാജിദ്, ഡോ.അശ്വന്ത്, ഡോ.കൃഷ്ണമോഹൻ, ഡോ.വി.സി.മനോജ്, ഡോ.വി.പി.പൈലി, ഡോ.പുരുഷോത്തമൻ, ഡോ.മുംതാസ്, ഡോ.കൊച്ചു എസ് മണി, ഡോ.ഫൈസൽ, ഡോ.കുഞ്ഞിമൊയിദീൻ, ഡോ.രാംദാസ്, ഡോ.ഷഫീദ്, ഡോ.ദീപു, ഡോ.കെ.കെ.ജോഷി, ഡോ.വിഷ്ണുമോഹൻ എന്നിവർ സമ്മേളനത്തിൽ സംസാരിച്ചു.
Three Senior Doctors Suspended for Ragging at Pune's BJ Medical College
ഗുരുഗ്രാം (ഹരിയാന): സെക്ടർ 51ലെ സർവീസ് റോഡിൽ വാഹനം പാർക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് ഗുരുഗ്രാമിലെ ഒരു ഡോക്ടർ ദമ്പതികളെയും അവരുടെ കുടുംബാംഗങ്ങളെയും 15 പേരടങ്ങുന്ന സംഘം ആക്രമിച്ചു.
Kerala High Court Orders Doctors to Preserve Foetuses in Cases Involving Minor Victims
AIIMS Surgeons Remove Extra Limbs from Teen in Rare Procedure
തിരുവാരൂർ: ടൈഫോയിഡ് ബാധിച്ച് ചികിത്സയിലായിരുന്ന തിരുവാരൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ട്രെയിനി വനിതാ ഡോക്ടർ വെള്ളിയാഴ്ച പുലർച്ചെ മരിച്ചു. ഡോ. സിന്ധു (21) ആണ് മരണപ്പെട്ടത്.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.