Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ന്യൂറോ എൻഡോസ്കോപ്പി ശസ്ത്രക്രിയകൾക്കായുള്ള കേരളത്തിലെ ആദ്യത്തെ നൂതന കേന്ദ്രം അമൃത ആശുപത്രിയിൽ.
2023-11-11 16:48:37
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

കൊച്ചി: ന്യൂറോളജിക്കൽ, ന്യൂറോസർജിക്കൽ അവസ്ഥകൾ അനുഭവിക്കുന്ന രോഗികൾക്കായി അമൃത സെന്റർ ഫോർ ന്യൂറോ എൻഡോസ്കോപ്പി (എ. സി. എൻ. ഇ) എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ എൻഡോസ്കോപ്പി സെന്റർ കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ ആരംഭിച്ചു. എൻഡോസ്കോപ്പിക് ന്യൂറോ സർജറി മേഖലയിൽ സമഗ്രമായ പരിചരണം നൽകുന്നതിനായി സ്കൾ ബേസ് എൻഡോസ്കോപ്പി, ക്രാനിയൽ എൻഡോസ്കോപ്പി, സ്പൈൻ എൻഡോസ്കോപ്പി, റോബോട്ടിക് എൻഡോസ്കോപ്പി, പീഡിയാട്രിക് എൻഡോസ്കോപ്പി എന്നിവയുൾപ്പെടെ വിവിധ സ്പെഷ്യാലിറ്റികളിൽ നിന്നുള്ള വിദഗ്ധരുടെ ഒരു സമർപ്പിത സംഘത്തെ തന്നെ ആശുപത്രി അധികൃതർ ഒരുമിച്ച് കൊണ്ടുവരുന്നു. ഇത് രോഗികൾക്ക് മികച്ച ചികിത്സയാണ് വാഗ്‌ദാനം ചെയ്യുന്നത്. എ. സി. എൻ. ഇ-യുടെ വരവ് ആരോഗ്യ സംരക്ഷണത്തിൽ ഒരു സുപ്രധാന നാഴികക്കല്ല് അടയാളപ്പെടുത്തുന്നു. സമഗ്രമായ രോഗനിർണ്ണയ ചികിത്സാ സേവനങ്ങൾ നൽകുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ എൻഡോസ്കോപ്പി സെന്റർ ആണ് എ. സി. എൻ. ഇ. ന്യൂറോ എൻഡോസ്കോപ്പി സേവനങ്ങളുടെ ഒരു പ്രധാന ഉറവിടമായി മാറുക എന്നതാണ് എ. സി. എൻ. ഇ-യുടെ ലക്ഷ്യം. നൂതന ന്യൂറോ എൻഡോസ്കോപ്പി ടെക്നിക്കുകൾ അവതരിപ്പിച്ചുകൊണ്ട് വികലമായ ശസ്ത്രക്രിയയിൽ വിപ്ലവം സൃഷ്ടിക്കാൻ ആണ് ആശുപത്രി ലക്ഷ്യമിടുന്നത്. രോഗികൾക്ക് മികച്ച ചികിത്സകൾ നൽകാനും അധികം മുറിവുകൾ ഒന്നും അടങ്ങാത്ത സർജറികൾ ചെയ്യാനുമാണ് ആശുപത്രിയുടെ ലക്ഷ്യം. ഇത് രോഗികൾക്ക് മികച്ച ചികിത്സാ ഫലങ്ങൾ നൽകുകയും അപകട സാധ്യതകൾ കുറയ്ക്കുകയും പെട്ടെന്ന് സുഖം പ്രാപിക്കാൻ സഹായിക്കുകയും ചെയ്യുന്നു.


Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.