Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
വിദേശ രാജ്യങ്ങളിലെ എം.ബി.ബി.എസ് പഠനം: ഇന്റേൺഷിപ് 10 വർഷത്തിനുള്ളിൽ പൂർത്തിയാക്കണം.
2023-12-11 12:58:43
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ന്യൂ ഡൽഹി: മറ്റ് രാജ്യങ്ങളിൽ മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ ഇന്ത്യയിൽ എം.ബി.ബി.എസിന് തുല്യമായ യോഗ്യത നേടുന്നതിന് വിദേശ മെഡിക്കൽ സ്ഥാപനങ്ങളിൽ ചേരുന്ന തീയതി മുതൽ 10 വർഷത്തിനുള്ളിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കണമെന്ന് ദേശീയ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) വ്യക്തമാക്കി. ഇന്റേൺഷിപ്പ് പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് ഇന്ത്യയിൽ പരിശീലനം ലഭിക്കൂ എന്ന്  എൻ.എം.സി പറഞ്ഞു.  ഫിലിപ്പീൻസിലെ ബി.എസ് കോഴ്‌സിനുള്ള അംഗീകാരം 2021 നവംബറിൽ എൻ.എം.സി റദ്ദാക്കിയിരുന്നു. എന്നിരുന്നാലും, ഈ തീരുമാനം എടുക്കുന്നതിന് മുൻപ് കോഴ്‌സ് പൂർത്തിയാക്കിയ അല്ലെങ്കിൽ പ്രവേശനം നേടിയ വിദ്യാർത്ഥികൾക്ക് ഇളവുകൾ നൽകുമെന്ന് എൻ.എം.സി പറയുന്നു. ഫിലിപ്പീൻസിൽ വിദ്യാഭ്യാസം തുടരുന്നവർക്കാണ് ഒറ്റത്തവണ ഇളവ് അനുവദിച്ചിരിക്കുന്നത്. അവർ ഒരു വർഷത്തെ അധിക ഇന്റേൺഷിപ്പിന് വിധേയരാകണമെന്ന്  എൻ.എം.സി നിർദ്ദേശിച്ചു.


More from this section
2023-07-13 11:46:12

മുംബൈ: ഡോക്ടർക്ക് 500 രൂപയുടെ വ്യാജ നോട്ട് നൽകി ഒരു രോഗി കബളിപ്പിച്ച സംഭവം സാമൂഹ്യ മാധ്യമങ്ങളിൽ വൻ ചർച്ചയ്ക്ക് ഇടയായി. മുംബൈയിൽ ജോലി ചെയ്യുന്ന ഓർത്തോപീഡിക് സർജനായ ഡോ.മനൻ വോറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. തൻറെ ഇൻസ്റ്റാഗ്രാം ത്രെഡ് അക്കൗണ്ട് വഴി ആണ് ഡോ.മനൻ ഈ വിവരം പങ്കു വെച്ചത്. "അടുത്തിടെ എന്നെ കാണാൻ വന്ന ഒരു രോഗി പേയ്മെന്റ് നടത്തിയത് ഈ നോട്ട് വെച്ചാണ്.

2024-04-15 15:41:25

Mumbai: On the eve of World Parkinson’s Day, Jaslok Hospital and Research Centre announced findings from a groundbreaking clinical trial led by Prof (Dr) Paresh Doshi.

2023-12-14 14:25:13

ചെന്നൈ: ചെന്നൈയിൽ രണ്ടു ദിവസത്തിനിടെ രണ്ടു ഡോക്ടർമാരെ അവരുടെ  വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. 

2023-10-04 17:10:29

ഡൽഹി: ശനിയാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ ടാഗോർ ഗാർഡൻ എക്സ്റ്റൻഷൻ ഏരിയയിലെ ക്ലിനിക്കിൽ 40- കാരിയായ ഡോക്ടറെ അജ്ഞാതനായ ഒരു വ്യക്തി കത്തികൊണ്ട് ആക്രമിച്ചു. ഇക്കഴിഞ്ഞ ശനിയാഴ്ച്ച ഉച്ചയ്‌ക്കായിരുന്നു സംഭവം നടന്നത്.

2024-01-17 16:35:52

Bilaspur (Himachal Pradesh): Under the aegis of Himachal Medical Officers Association, doctors working in hospitals of Bilaspur district are going to protest from January 18 regarding their five-point demands.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.