മംഗളൂരു: മംഗലാപുരത്തെ സോമേശ്വർ ബീച്ചിൽ യുവ ഡോക്ടർ (30) മുങ്ങി മരിച്ചു. ഇദ്ദേഹത്തിൻ്റെ മൃതദേഹം സോമേശ്വറിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും പോലീസിന് ലഭിച്ചു. മംഗലാപുരത്തെ എ.ജെ ഹോസ്പിറ്റലിൽ ജോലി ചെയ്യുകയായിരുന്ന ഡോ. അഷീക് ഗൗഡ ആണ് മരണപ്പെട്ടത്. ഇക്കഴിഞ്ഞ സെപ്റ്റംബർ 3-ന് രാത്രി 11 മണിക്കായിരുന്നു സംഭവം. ഡോക്ടറും തൻ്റെ നാല് സഹപ്രവർത്തകരും ബീച്ചിൽ കുറച്ച് സമയം ചെലവഴിക്കാൻ പോയതായിരുന്നു. ഏകദേശം 11 മണിയോടെ കൂട്ടത്തിലെ ഒരു ഡോക്ടർ കലുങ്കിൽ തെന്നുകയും കടലിലേക്ക് വീഴുകയും ചെയ്‌തു. തൻ്റെ സഹപ്രവർത്തകനെ രക്ഷിക്കാൻ ഡോ. അഷീക് മുൻപോട്ട് വന്നതും ഇദ്ദേഹത്തിനും ബാലൻസ് തെറ്റി കടലിലേക്ക് വീഴുകയായിരുന്നു. ഡോക്ടറുടെ സുഹൃത്ത് കടലിലെ ഒരു പാറക്കഷണത്തിൽ പിടിച്ച് രക്ഷപ്പെട്ടെങ്കിലും ഡോക്ടർ മുങ്ങിപ്പോവുകയായിരുന്നു. സംഭവത്തെ തുടർന്ന് ഡോക്ടറുടെ സഹപ്രവർത്തകർ ഉടൻ തന്നെ പോലീസിൽ വിവരമറിയിച്ചു. ഫയർ ഫോഴ്‌സിനെയും കുറച്ച് പ്രാദേശിക നീന്തൽക്കാരെയും കൂട്ടി പോലീസ് സ്ഥലത്തെത്തി തെരച്ചിൽ നടത്തിയെങ്കിലും ഡോക്ടറെ കണ്ടു കിട്ടിയില്ല. ഡോക്ടറുടെ മൃതദേഹം പിറ്റേ ദിവസം അതായത് ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച രാവിലെ രുദ്രപേഡ് കടൽത്തീരത്ത് നിന്നും ലഭിക്കുകയായിരുന്നു. പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിക്കുകയും ചെയ്‌തിട്ടുണ്ട്.
Pune Doctors Reconstruct Urinary Tract, Enabling Woman to Become a Mother
Doctors Advise Caution, Not Panic, Over New JN.1 COVID Variant
ജംഷഡ്പൂർ: ജംഷെദ്പൂരിലെ മഹാത്മാ ഗാന്ധി മെമ്മോറിയൽ (എം.ജി.എം) മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് നേരെ രോഗിയുടെ ബന്ധുക്കളുടെ ആക്രമണം.
ബെഗുസരായ് (ബീഹാർ): ബീഹാറിലെ ബെഗുസരായിൽ ക്ലിനിക് നടത്തുന്ന ഡോ. രൂപേഷ് കുമാർ എന്ന പീഡിയാർട്ടീഷൻ ഡോക്ടർക്ക് കഴിഞ്ഞ ദിവസം സ്പീഡ് പോസ്റ്റ് വഴി ഒരു ഭീഷണിക്കത്ത് ലഭിച്ചു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.