Top Stories
പാമ്പ് കടിയേറ്റ് രോഗി മരണപ്പെട്ടു: വെസ്റ്റ് ബംഗാളിൽ ജൂനിയർ ഡോക്ടർമാർക്‌ നേരെ ആക്രമണം
2023-08-04 17:14:19
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

മാൽഡ: പാമ്പു കടിയേറ്റ് രോഗി മരണപ്പെട്ടതിനെ തുടർന്ന് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന അഞ്ചു ജൂനിയർ ഡോക്ടർമാരെ 20 പേരടങ്ങുന്ന സംഘം ആക്രമിച്ചു. വെസ്റ്റ് ബംഗാളിലെ മാൽഡ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്‌പിറ്റലിൽ ആണ് സംഭവം നടന്നത്. പാമ്പു കടിയേറ്റ ഒരു സ്ത്രീയെ മാൽഡ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ എത്തുന്നത് വരെ രോഗി സ്റ്റേബിൾ ആയിരുന്നുവെന്നും പൂർണ്ണ ആത്മവിശ്വാസത്തിൽ  ആയിരുന്നുവെന്നും രോഗിയുടെ ചില ബന്ധുക്കൾ ആരോപിച്ചു. "മുറിവിനു മുകളിൽ ഞങ്ങൾ ഒരു തുണി കെട്ടിയിരുന്നു. ആ കെട്ടഴിച്ച് ജൂനിയർ ഡോക്ടർമാർ ഇൻജെക്ഷൻ വെച്ചതിന് ശേഷമാണ് രോഗി മരണപ്പെട്ടത്." രോഗിയുടെ ഒരു ബന്ധു അറിയിച്ചു. അശ്രദ്ധ ആരോപിച്ച് രോഗിയുടെ ബന്ധുക്കൾ ജൂനിയർ ഡോക്ടർമാരെ ആക്രമിക്കുകയും ആശുപത്രിയുടെ യൂണിറ്റ് അടിച്ചു തകർക്കുകയും ചെയ്തു. 20 പേർ അടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തിയവർക്കെതിരെ ആശുപത്രി അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഡോക്ടർമാർ കൃത്യമായി രോഗിയുടെ ബ്ലഡ് സാമ്പിൾ എടുത്തെന്നും ഏത് പാമ്പിൻറെ വിഷമാണ് എന്ന് തിരിച്ചറിഞ്ഞു പ്രോട്ടോക്കോൾ പ്രകാരമാണ് ഇൻജെക്ഷൻ എടുത്തതെന്നും പക്ഷേ അതിന് ശേഷം രോഗി പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നുവെന്ന് മാൽഡ മെഡിക്കൽ കോളേജിലെ ഡോ. ആകാശ് ദത്ത അറിയിച്ചു. സംഭവത്തെത്തുടർന്ന് മെഡിക്കൽ സ്റ്റാഫിനും ഡ്യൂട്ടിയിലുള്ള ജൂനിയർ ഡോക്ടർമാർക്കും മതിയായ സുരക്ഷ ആവശ്യപ്പെട്ട് നൂറോളം ജൂനിയർ ഡോക്ടർമാർ പ്രതിഷേധ പ്രകടനം നടത്തി. ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ കൃത്യമായ സുരക്ഷാസന്നാഹങ്ങൾ  വേണമെന്ന് ഡോക്ടർമാർ ആവശ്യപ്പെട്ടു.


velby
More from this section
2023-12-19 13:04:47

ബരാസത് (കൊൽക്കത്ത): നാഷണൽ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റലിലെ മൂന്നാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പൃഥ്വിരാജ് ദാസ് (21) ഡെങ്കിപ്പനി ബാധിച്ച് മരണപ്പെട്ടു. 

2023-07-31 11:09:05

ന്യൂഡൽഹി: പരിശോധനക്കിടെ ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ. ന്യൂ ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ ആയിരുന്നു സംഭവം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ സർജൻ ആയ ഡോ.സത്നം സിംഗ് ചെബ്ബറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജ്‌കുമാർ എന്ന 21-കാരനാണ് ഡോക്ടറെ ആക്രമിച്ചത്.

2023-11-25 16:23:18

കിഷൻഗഞ്ജ് (ബീഹാർ): സിലിഗുരിയിൽ നിന്നുള്ള ഡോ. കൗശിക് ഭട്ടാചാര്യക്ക് ദേശീയ മികച്ച മെഡിക്കൽ അധ്യാപകനുള്ള പുരസ്‌കാരം നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ.എം.എ).

2023-09-07 10:29:32

ഗുവാഹത്തി: ഗുവാഹത്തിയിൽ വ്യാജ ഡോക്ടർ അറസ്റ്റിൽ. ഇതിലെ ഏറ്റവും ഞെട്ടിക്കുന്ന കാര്യം 17 വർഷമായി ഇദ്ദേഹം എം.ബി.ബി.എസ് ഡോക്ടറായി പ്രാക്റ്റീസ് ചെയ്യുന്നു! പരമേശ്‌ ചക്രവർത്തി (63) ആണ് ഇത്രയും കാലം എല്ലാവരെയും കബളിപ്പിച്ച ആ വ്യാജ ഡോക്ടർ. .

2025-08-23 19:05:12

FAIMA Launches Toll-Free Mental Health Helpline for Doctors Across India

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.