Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി കവർന്നത് 2.10 ലക്ഷം രൂപ: മൂന്ന് പേർ അറസ്റ്റിൽ.
2023-10-27 19:51:59
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

നാഷിക് (മഹാരാഷ്ട്ര): നാഷിക്കിൽ ഡോക്ടറെ തട്ടിക്കൊണ്ടുപോയി 2.10 ലക്ഷം രൂപ കവർന്നതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇക്കഴിഞ്ഞ ഒക്ടോബർ 13-നായിരുന്നു സംഭവം നടന്നത്. അന്ന് രാത്രി നന്ദുർ മാധ്മേശ്വറിലുള്ള തൻ്റെ ക്ലിനിക് പൂട്ടി വിൻജൂരിൽ ഡോക്ടർമാരുടെ ഒരു യോഗത്തിൽ പങ്കെടുക്കാനായി ഡോക്ടർ പോകവെ ആയിരുന്നു സംഭവം നടന്നത്. കാറിൽ പോകുകയായിരുന്ന ഡോക്ടറെ ബൈക്കിൽ വന്ന രണ്ടു പേർ തടഞ്ഞു നിർത്തുകയായിരുന്നു. തുടർന്ന് ഇവർ ഡോക്ടർക്ക് നേരെ തോക്ക് ചൂണ്ടുകയും അദ്ദേഹത്തെ ശാരീരികമായി ആക്രമിക്കുകയും ചെയ്‌തു. ശേഷം, ഡോക്ടറുടെ മൊബൈൽ ഫോണും, 9000 രൂപയും, 4 എ.ടി.എം കാർഡുകളും ഇവർ കൈക്കലാക്കി. തുടർന്ന്, എ.ടി.എം കാർഡുകളുടെ പിൻ നമ്പർ ഡോക്ടറെ ഭീഷണിപ്പെടുത്തി മനസ്സിലാക്കിയ അക്രമികൾ 2.10 ലക്ഷം രൂപ എടുക്കുകയും ചെയ്‌തു. 

ഒടുവിൽ ഡോക്ടറെ ഒരു തുണി ഉപയോഗിച്ച് ബന്ധിച്ചതിന് ശേഷം അക്രമികൾ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ടു. ഒരു വിധത്തിൽ സ്വയം കെട്ടഴിച്ചതിന് ശേഷം ഡോക്ടർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. വലിയ താമസമില്ലാതെ തന്നെ ഇതുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്‌തു. നൈറ്റലെ സ്വദേശിയായ ശ്രാവൺ (26), രാജൂർ റോഡ് സ്വദേശിയായ നിതീഷ് (32), ചത്രപതി സാംബാജിനഗർ സ്വദേശിയായ സച്ചിൻ (25) എന്നിവരാണ് പിടിയിലായത്. ശേഷം, പ്രതികളെ കോടതിയിൽ ഹാജരാക്കുകയും കോടതി ഇവരെ പോലീസ് കസ്റ്റഡിയിൽ 5 ദിവസം റിമാൻഡ് ചെയ്യാനും ഉത്തരവിട്ടു. ഈ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.

 


More from this section
2023-09-30 17:09:00

വഡോദര (ഗുജറാത്ത്): വഡോദരയിലെ റായ്‌പൂർ ഗ്രാമത്തിൽ 20 വർഷമായി പ്രാക്റ്റീസ് ചെയ്യുകയായിരുന്ന വ്യാജ ഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇദ്ദേഹത്തിൻ്റെ ക്ലിനിക്കിന് ലൈസൻസ് ഇല്ല എന്ന് മനസ്സിലാക്കിയ അധികാരികൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

2023-07-31 11:09:05

ന്യൂഡൽഹി: പരിശോധനക്കിടെ ഡോക്ടറെ കത്തി കൊണ്ട് ആക്രമിച്ച രോഗി അറസ്റ്റിൽ. ന്യൂ ഡൽഹിയിലെ സർ ഗംഗ റാം ആശുപത്രിയിൽ ആയിരുന്നു സംഭവം. ന്യൂറോളജി വിഭാഗത്തിലെ സീനിയർ സർജൻ ആയ ഡോ.സത്നം സിംഗ് ചെബ്ബറക്കാണ് ഈ ദുരനുഭവം ഉണ്ടായത്. രാജ്‌കുമാർ എന്ന 21-കാരനാണ് ഡോക്ടറെ ആക്രമിച്ചത്.

2023-09-06 12:16:16

ചെന്നൈ: റാണിപ്പേട്ടിലെ ചില വ്യാജ അലോപ്പതി ക്ലിനിക്കുകൾക്കെതിരെ മുഖ്യമന്ത്രിയുടെ സ്പെഷ്യൽ സെല്ലിൽ പരാതി നൽകിയ എം.ബി.ബി.എസ് ഡോക്ടർക്ക് നേരെ ആക്രമണം. കലവായ് ടൗണിൽ പ്രൈവറ്റ് ക്ലിനിക് നടത്തുന്ന  ഡോ. എസ്. വിഘ്‌നേശ് ആണ് ആക്രമണത്തിന് ഇരയായത്.

2023-10-12 14:58:29

പാത്ന (ബീഹാർ): ബി.ജെ.പി എം.എൽ.എ ആയ പ്രണവ് കുമാർ തന്നെ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ബിഹാർ മുൻഗറിലെ സർക്കാർ ആശുപത്രിയിലെ ഒരു ഡോക്ടർ ആരോപിച്ചു.

2024-01-26 10:46:06

New Delhi: AIIMS Delhi revealed on Wednesday its plans to expand the implementation of the AIIMS Smart Card from a pilot phase in specific departments to a comprehensive rollout across all sections by March 31, allowing for diverse payment functionalities.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.