കെങ്ങേരി (കർണാടക): 300 കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾ പൂർത്തിയാക്കിയതായി കെങ്ങേരി ബി.ജി.എസ് ഗ്ലെൻ ഈഗിൾസ് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ഈ നേട്ടം കൈവരിക്കുന്ന കർണാടകയിലെ ആദ്യ ആശുപത്രിയായി മാറി ബി.ജി.എസ് ഗ്ലെൻ ഈഗിൾസ് ആശുപത്രി. ഈ നേട്ടത്തിൻ്റെ മുഴുവൻ ക്രെഡിറ്റും തങ്ങളുടെ മെഡിക്കൽ പ്രൊഫഷണലുകൾക്കുള്ളതാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ട്രാൻസ്‌പ്ലാന്റ് സർജന്മാർ, ഫിസിഷ്യൻമാർ, തീവ്രപരിചരണ വിദഗ്ധർ, അനസ്‌തേഷ്യോളജിസ്റ്റുകൾ, നഴ്‌സുമാർ, കോ-ഓർഡിനേറ്റർമാർ, മറ്റ് ജീവനക്കാർ എന്നിവർ ആശുപത്രിയിലെ ശസ്ത്രക്രിയാ നടപടിക്രമങ്ങൾ മികച്ച രീതിയിൽ മുൻപോട്ട് കൊണ്ട് പോകാൻ ഒരുപാട് പ്രയത്നിച്ചിട്ടുണ്ടെന്ന് ആശുപത്രി ഒരു പത്രക്കുറിപ്പിൽ പറയുന്നു. ഓരോ ശാസ്ത്രക്രിയയുടെയും വിജയം ഉറപ്പാക്കുന്നതിൽ തങ്ങളുടെ ടീമിൻ്റെ അദമ്യമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നേട്ടമെന്ന് ചീഫ് ലിവർ ട്രാൻസ്പ്ലാൻറ് സർജൻ ഡോ. സുരേഷ് രാഘവയ്യ പറഞ്ഞു. "ആരോഗ്യ സംരക്ഷണത്തിലെ ഐക്യത്തിൻ്റെ ശക്തി പ്രകടമാക്കുന്ന ഈ നാഴികക്കല്ലിലെത്തുന്നതിൽ ഞങ്ങളുടെ പ്രൊഫഷണലുകൾക്കിടയിലെ സഹകരണ മനോഭാവം ഏറെ നിർണായകമായി." ചീഫ് ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജിസ്റ്റ് ഡോ. ആദർശ് സി.കെ പറഞ്ഞു. "ഓരോ ടീമംഗത്തിന്റെയും അർപ്പണബോധവും സഹിഷ്ണുതയുമാണ് 300 വിജയകരമായ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് വഴിയൊരുക്കിയത്. ഇത് ആരോഗ്യ രംഗത്ത് മികച്ച ഒരു നേട്ടം തന്നെയാണ്." ലീഡ് ലിവർ ട്രാൻസ്പ്ലാൻറ് സർജൻ ഡോ.പ്രദീപ് കൃഷ്ണ പറഞ്ഞു. “ഈ നേട്ടം ഞങ്ങളുടെ മെഡിക്കൽ പ്രൊഫഷണലുകളുടെ വൈദഗ്ധ്യം മാത്രമല്ല, രോഗികൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസത്തെയും പ്രതിഫലിപ്പിക്കുന്നു. ഇത് മുഴുവൻ ബി.ജി.എസ് ഗ്ലെൻ ഈഗിൾസ് കമ്മ്യൂണിറ്റിയുടെയും വിജയമാണ്." ലീഡ് ട്രാൻസ്പ്ലാൻറ് ഹെപ്പറ്റോളജിസ്റ്റ് ഡോ. പ്രമോദ് കുമാറിൻ്റെ വാക്കുകൾ.
Rajasthan High Court Restricts Lab Report Signatures to Qualified Pathologists
A 27-year-old man from Africa underwent pulmonary endarterectomy at a private hospital in the city due to a serious pulmonary condition.
ഡൽഹി: ഡൽഹിയിൽ ഡോക്ടറെ ആക്രമിച്ച് മോഷണം നടത്തിയതിന് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. തുഷാർ (21), മുഹമ്മദ് ഉമർ (24) എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തത്.
Dr. V Mohan, a renowned diabetes specialist and recipient of the Padma Shri award, recently criticized a promotional advertisement by the multivitamin brand Centrum, deeming it misleading.
പൂനെ (മഹാരാഷ്ട്ര): ബ്രെസ്റ്റ് കാൻസർ പുരുഷന്മാരിലും വന്നേക്കാമെന്ന് പാറ്റ്ന മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ പറഞ്ഞു.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.