Login
    Contact
    OrganizationRegistration
  Hospital Registration
  Doctors Registration
online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-indiaTop Stories
ഡോക്ടർ എബി ഫിലിപ്‌സിൻ്റെ അക്കൗണ്ട് പുനഃസ്ഥാപിക്കാൻ അനുമതി നൽകി കർണാടക ഹൈക്കോടതി.
2023-10-13 16:44:33
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ബാംഗ്ലൂർ: തൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിച്ചതിനെ ചോദ്യം ചെയ്‌ത്‌ മലയാളി ഡോക്ടറായ ഡോ. സിറിയാക് എബി ഫിലിപ്‌സ് നൽകിയ ഹർജി കർണാടക ഹൈക്കോടതി പരിഗണിച്ചു. ആയുർവേദ ഫാർമ കമ്പനിയായ ഹിമാലയ ഇന്ത്യയ്‌ക്കെതിരെയുള്ള അപകീർത്തികരമായ ട്വീറ്റുകൾ മറച്ചുവെക്കണമെന്ന വ്യവസ്ഥയിൽ ആണ് അക്കൗണ്ട് പുനഃസ്ഥാപിക്കാൻ അനുമതി നൽകിയത്. ഹിമാലയ വെൽനസ് കോർപ്പറേഷൻ തങ്ങളുടെ ഉൽപ്പന്നങ്ങൾക്കെതിരെ അപകീർത്തികരമായ പ്രസ്താവനകൾ പോസ്റ്റുചെയ്തുവെന്നാരോപിച്ച് സമർപ്പിച്ച ഹർജിയെത്തുടർന്നായിരുന്നു ഡോക്ടറുടെ ട്വിറ്റർ അക്കൗണ്ട് പിൻവലിക്കാൻ ഉത്തരവായത്. അപകീർത്തികരമായ പരാമർശങ്ങൾ ട്വീറ്റ് ചെയ്യുന്നതിനോ പ്രചരിപ്പിക്കുന്നതിനോ ഫിലിപ്സിനെ വിലക്കിക്കൊണ്ടുള്ള ഒരു ഇടക്കാല ഉത്തരവ് ബെംഗളൂരു കോടതി പുറപ്പെടുവിക്കുകയായിരുന്നു. ഇദ്ദേഹത്തിൻ്റെ ട്വിറ്റർ അക്കൗണ്ട് പിൻവലിക്കുകയും ചെയ്‌തു. തൻ്റെ സോഷ്യൽ മീഡിയയിലെ വിശദമായ പോസ്റ്റുകളിലൂടെ "ഹോം റെമെഡീസ്" എന്ന് വിളിക്കപ്പെടുന്നവയെ വെല്ലുവിളിക്കുന്നതിൽ ഫിലിപ്സ് പ്രശസ്തനാണ്. വിചാരണക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെ അദ്ദേഹം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഫിലിപ്‌സിൻ്റെ പോസ്റ്റുകൾ അപകീർത്തികരമല്ലെന്ന് അദ്ദേഹത്തിൻ്റെ അഭിഭാഷകൻ വാദിച്ചു. ശേഷം ഹിമാലയൻ വെൽനെസ്സ് ഉൽപ്പന്നങ്ങൾക്കെതിരെയുള്ള അപകീർത്തികരമായ പോസ്റ്റുകൾ മറച്ചു വെച്ചാൽ ഡോക്ടറുടെ അക്കൗണ്ടിൻ്റെ സസ്പെൻഷൻ ഒഴിവാക്കാമെന്ന് കോടതി അറിയിക്കുകയായിരുന്നു. കേസിൻ്റെ അടുത്ത വാദം കേൾക്കൽ നവംബർ രണ്ടിനാണ്. തൻ്റെ ട്വിറ്റർ അക്കൗണ്ട് സസ്പെൻഡ് ചെയ്തതിന് ശേഷം ഹിമാലയൻ വെൽനസ് പെറ്റീഷനെ കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഫിലിപ്‌സ് പറഞ്ഞു. ഹിമാലയത്തിൻ്റെ ചില ഉൽപ്പന്നങ്ങൾ "തെളിവുകളില്ലാതെ വിചിത്രമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനാൽ" താൻ വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.


More from this section
2024-04-18 11:58:09

New Delhi: The South Delhi Branch of the Indian Medical Association has appointed Dr. Vipender Sabharwal as its new President, succeeding Dr. Alka Malhotra.

2023-08-17 17:32:43

ബൂഡൗൺ: ഉത്തർ പ്രദേശിൽ ആയുധധാരികളായ ചില ആളുകൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പ്രായമായ ഡോക്ടർ ദമ്പതികളെ കൊള്ളയടിച്ചു. ഇക്കഴിഞ്ഞ ബുധനാഴ്ച്ച രാത്രി 7.30-ന് ആയിരുന്നു സംഭവം.

2023-12-27 14:07:20

ഗുരുഗ്രാം (ഹരിയാന): ഇരട്ട സ്റ്റെന്റിംഗ് നടപടിക്രമം വിജയകരമായി പ്രയോഗിക്കുന്ന ഉത്തരേന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി ഗുരുഗ്രാമിലെ പരാസ് ഹെൽത്ത് മാറിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

2024-01-06 16:06:17

ന്യൂ ഡൽഹി: ഇനി മുതൽ എല്ലാ പി.ജി വിദ്യാർത്ഥികളും മുഴുവൻ സമയവും റസിഡന്റ് ഡോക്ടര്മാരായി ജോലി ചെയ്യണമെന്ന പുതിയ നിയമം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കൊണ്ട് വരുന്നു.

2023-10-05 16:58:05

കെങ്കേരി (കർണ്ണാടക): ദക്ഷിണേന്ത്യയിൽ ആരോഗ്യ സംരക്ഷണം പുരോഗമിക്കുന്നതിനായുള്ള ഒരു മഹത്തായ മുന്നേറ്റത്തിൽ, കെങ്കേരിയിലെ ഗ്ലെൻഈഗിൾസ് ഹോസ്‌പിറ്റൽ അഭിമാനപൂർവ്വം റെക്കോ എസ്.എം.എ ലേസർ സാങ്കേതികവിദ്യ അവതരിപ്പിച്ചു.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.