
പാലക്കാട്: പാലക്കാട്ട് ആയുർവേദ ഡോക്ടർ (32) സ്വന്തം വീട്ടിൽ വെച്ച് ആത്മഹത്യ ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 22-ന് രാത്രി 9-നും 10.45-നും ഇടയിൽ ആയിരുന്നു സംഭവം നടന്നത്. വാഷ് റൂമിൽ തൂങ്ങി മരിച്ച നിലയിൽ ആയിരുന്നു ഡോക്ടറെ കണ്ടത്. ഉടൻ തന്നെ കൂട്ടനാട്ടിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ഇവരെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ശേഷം മൃതദേഹം പോസ്റ്റ് മോർട്ടം ചെയ്യാനായി തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിച്ചു. ഉന്നത വിദ്യാഭ്യാസത്തിന് പോകാൻ പറ്റാത്തതിൻ്റെ ഡിപ്രെഷൻ കാരണമാണ് ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നാണ് ഡോക്ടറുടെ മാതാപിതാക്കൾ പോലീസിനോട് പറഞ്ഞത്. സംഭവസ്ഥലത്ത് നിന്നും ആത്മഹത്യാ കുറിപ്പൊന്നും ലഭിച്ചില്ലെന്ന് പോലീസ് അറിയിച്ചു. ഒരു ആത്‍മഹത്യാ കേസ് എടുത്തിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. ഡോക്ടർ പെരിങ്ങോടുള്ള ഒരു സ്വകാര്യ ട്രീറ്റ്മെൻറ് സെന്ററിൽ ആയുർവേദ പ്രാക്റ്റീഷനർ ആയി ജോലി ചെയ്യുകയായിരുന്നു. നാല് വയസ്സുള്ള ഒരു മകൻറെയും ഒന്നര വയസ്സുള്ള ഒരു മകളുടെയും അമ്മ കൂടിയാണ് മരണപ്പെട്ട ഡോക്ടർ.
കൊച്ചി: ഒരു ആശുപത്രിയിലെ രണ്ടു വകുപ്പുകൾ പരസ്പരം സഹകരിച്ച് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പിറന്നത് ചരിത്രം. കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രിയിൽ ആണ് ചരിത്രമുഹൂർത്തം നടന്നത്.
കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ രണ്ടു പേരുടെ മരണത്തിനിടയാക്കിയ നിപ്പ വൈറസ് ബംഗ്ലാദേശ് വകഭേദമാണെന്ന് കേരള സർക്കാർ അറിയിച്ചു. ഈ വകഭേദം ഒരു പകർച്ചവ്യാധി ആയി മാറാൻ സാധ്യത കുറവാണെന്നും എന്നാൽ ഇതിന് ഉയർന്ന മരണനിരക്ക് ഉണ്ടാക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു.
കൊച്ചി: ന്യൂറോളജിക്കൽ, ന്യൂറോസർജിക്കൽ അവസ്ഥകൾ അനുഭവിക്കുന്ന രോഗികൾക്കായി അമൃത സെന്റർ ഫോർ ന്യൂറോ എൻഡോസ്കോപ്പി (എ. സി. എൻ. ഇ) എന്നറിയപ്പെടുന്ന കേരളത്തിലെ ആദ്യത്തെ ന്യൂറോ എൻഡോസ്കോപ്പി സെന്റർ കൊച്ചിയിലെ അമൃത ഹോസ്പിറ്റൽ ആരംഭിച്ചു.
കൊച്ചി: ഡ്യൂട്ടിക്കിടെ കൊല ചെയ്യപ്പെട്ട ഡോ. വന്ദനയുടെ മാതാപിതാക്കളെ കണ്ട് അന്വേഷണവുമായി ബന്ധപ്പെട്ട അവരുടെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന പോലീസ് മേധാവിയോട് ഹൈക്കോടതി നിർദ്ദേശം നൽകി.
തിരുവനന്തപുരം: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആശുപത്രി സംരക്ഷണ നിയമത്തിൽ ആവശ്യമായ ഭേഗദതി വരുത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. നിയമ ഭേദഗതി സംബന്ധിച്ച ഓർഡിനൻസ് അടുത്ത മന്ത്രിസഭാ യോഗത്തിൽ കൊണ്ടുവരും. സുരക്ഷ ഉറപ്പാക്കുന്നതിന് പ്രധാന ആശുപത്രികളിൽ പൊലീസ് ഔട്ട്പോസ്റ്റുകൾ സ്ഥാപിക്കും. കൊട്ടാരക്കരയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട സംഭവത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണു തീരുമാനം.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.