
കൊച്ചി: ഒരു ആശുപത്രിയിലെ രണ്ടു വകുപ്പുകൾ പരസ്പരം സഹകരിച്ച് ഒരു പ്രധാനപ്പെട്ട ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയപ്പോൾ പിറന്നത് ചരിത്രം. കൊച്ചി ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ ആണ് ചരിത്രമുഹൂർത്തം നടന്നത്. ഇക്കഴിഞ്ഞ ജൂലൈ 3-നു ആയിരുന്നു സംഭവം. ആസ്റ്റർ മെഡ്സിറ്റിയിലെ ന്യൂറോളജി വിഭാഗവും യൂറോളജി വിഭാഗവും കൃത്യമായി ഇടപെട്ടത് കാരണം ആശ്വാസമായത് ഹരിഹരൻ (34) എന്ന കാക്കനാട്ട്കാരന്. അമിതമായി മൂത്രം ഒഴിക്കേണ്ടി വരുന്നതായിരുന്നു ഹരിഹരന്റെ പ്രശ്നം, അതും ഓരോ 5 മിനിറ്റ് കൂടുമ്പോൾ. ഇത് കാരണം ഇദ്ദേഹത്തിന് ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കേണ്ടി വന്നു. എന്തിനേറെ പറയുന്നു ജീവിക്കാൻ വരെ ബുദ്ധിമുട്ടായി. മെഡിക്കേഷൻ വഴി ഇത്തരത്തിലുള്ള അസുഖങ്ങൾ മാറ്റാവുന്നതാണെങ്കിലും ഹരിഹരന്റെ കേസിൽ അതും നടന്നില്ല. അങ്ങനെയിരിക്കെ ആണ് ഇദ്ദേഹം ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ എത്തുന്നത്. യൂറോളജി ഡിപ്പാർട്മെന്റിലെ സീനിയർ കൺസൾട്ടന്റ് ആയ ഡോ. കിഷോർ T.A ആയിരുന്നു ഹരിഹരനെ പരിശോധിച്ചത്. ഹരിഹരന്റെ കേസ് കുറച്ച് സങ്കീർണമായതിനാൽ ഡോ. കിഷോർ ലേസർ എൻഡോറോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ആയ ഡോ. സന്ദീപ് പ്രഭാകരന്റെ സഹായം തേടി. ഹരിഹരന്റെ കേസ് വ്യക്തമായി പഠിച്ച ഡോ. സന്ദീപ് ഇൻറ്റർസ്റ്റിം എംപ്ലാനറ്റേഷൻ സർജറി എന്ന ശസ്ത്രക്രിയയിലൂടെ മാത്രമേ ഇദ്ദേഹത്തിന്റെ അസുഖം മാറ്റാൻ കഴിയുള്ളൂ എന്ന് മനസിലാക്കുന്നു. കുടലിന്റെയും മൂത്രസഞ്ചിയുടെയും പ്രവർത്തനത്തിന് പ്രധാന പങ്ക് വഹിക്കുന്ന സാക്രൽ ഞരമ്പുകളെ ഏകോപിപ്പിക്കാൻ വേണ്ടി ഇൻറ്റർസ്റ്റിം സ്ഥാപിക്കാം. ഇത് വഴി ഈ പ്രശ്നം പരിഹരിക്കുകയും ചെയ്യാം, ഏതാണ്ട് പേസ്‌മേക്കർ ഒക്കെ സ്ഥാപിക്കുന്നത് പോലെ. അങ്ങനെ ശസ്ത്രക്രിയയിൽ ന്യൂറോളജി ഡിപ്പാർട്മെന്റിലെ ഡോ. അനൂപ് P. നായർ കൂടി സഹകരിച്ചു. ഒടുവിൽ ഈ രണ്ടു വകുപ്പുകൾ ചേർന്ന് ഹരിഹരന്റെ സർജറി പൂർത്തിയാക്കി. ഇൻറ്റർസ്റ്റിം കൃത്യമായി വർക്ക് ചെയ്യുന്നുണ്ടോ എന്നറിയാൻ ആദ്യം ഇവർ ട്രയൽ സർജറി ചെയ്തു. അതായത് ഒരു താത്കാലിക ഇൻറ്റർസ്റ്റിം സർജറിയിലൂടെ ഇമ്പ്ലാൻറ് ചെയ്തു. ഇത് ഫലം കണ്ടു. മുൻപ് 5 മിനിറ്റ് ഇടവേളയിൽ മൂത്രം ഒഴിക്കേണ്ടി വന്നിരുന്ന ഹരിഹരൻ ട്രയൽ സർജറിക്ക് ശേഷം 2 മണിക്കൂർ ഇടവേളയിൽ ആണ് മൂത്രം ഒഴിച്ചത്. അതായത് ഇടവേള നല്ല രീതിയിൽ കൂടി. ശസ്ത്രക്രിയ വിജയകരമാണെന്ന് മനസ്സിലാക്കിയ ഡോക്ടർമാർ അധികം വൈകാതെ തന്നെ ഇൻറ്റർസ്റ്റിം സ്ഥിരമായി ഹരിഹരനിൽ ഇമ്പ്ലാൻറ് ചെയ്തു. അതോടെ അദ്ദേഹത്തിന്റെ അസുഖം പൂർണമായി മാറുകയും ചെയ്തു. തന്നെ സഹായിച്ച എല്ലാ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും ഹരിഹരൻ നന്ദി അറിയിച്ചു. ഇതാദ്യമായാണ് കേരളത്തിൽ ഒരു ശസ്ത്രക്രിയക്ക് വേണ്ടി യൂറോളജി വിഭാഗവും ന്യൂറോളജി വിഭാഗവും ഒന്നിക്കുന്നത്.
India Mobilizes Hospitals Nationwide Amid Escalating Border Tensions with Pakistan
Kerala Doctors Perform Minimally Invasive Pulmonary Valve Replacement at Kozhikode Medical College
Doctors Express Concerns Over NEET-SS 2024 Postponement
Andhra Pradesh Doctors Urge Government to Stop Hiring Professors on Contract
ഹൗസ് സർജനായിരുന്ന ഡോ. വന്ദന ദാസിനെ വൈദ്യപരിശോധനയ്ക്കിടെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സന്ദീപിന്റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച കേരള ഹൈക്കോടതി തള്ളി.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.