ലോകാരോഗ്യ സംഘടന എല്ലാവർഷവും ഓഗസ്റ്റ് മാസം 1 മുതൽ 7 വരെ ലോക മുലയൂട്ടൽ വാരമായി ആചരിക്കുന്നു. മുലയൂട്ടലിനെ കുറിച്ച് മാതാപിതാക്കളിൽ ബോധവത്കരണം നൽകുകയും അതുവഴി കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തുക എന്നതുമാണ് വരാഘോഷത്തിന്റെ ലക്ഷ്യം. പ്രസ്തുത പരിപാടിയുടെ ഉദ്‌ഘാടനം കെ.എം.സി.ടി ശിശുരോഗ വിഭാഗം മേധാവി ഡോ. പ്രൊഫ. റിയാസുദ്ധീൻ എ നിർവഹിച്ചു. ഡോ. നിയാസ് അഹമ്മദ് കെ സ്വാഗതം പറഞ്ഞു. ഓഗസ്റ്റ് 1ന് ആദ്യം പ്രസവം കഴിഞ്ഞ കുടുംബത്തിന് ഗിഫ്റ്റ് നൽകിയും, ആദ്യമായി ഏറ്റവും കൂടുതൽ പ്രസവം കഴിഞ്ഞ കുടുംബത്തിന് ഗോൾഡ് കോയിൻ നൽകിയും ആദരിച്ചു. പ്രൊഫ. ഡോ. ചെല്ലമ്മ വി കെ (ഗൈനക്കോളജി വിഭാഗം മേധാവി), പ്രൊഫ. മഞ്ജുള ശിവകുമാർ (വൈസ്. പ്രിൻസിപാൾ കെ.എം.സി.ടി നഴ്സിങ് കോളേജ് ) എന്നിവർ പരിപാടിക്ക് ആശംസ പറഞ്ഞുകൊണ്ട് സംസാരിച്ചു. ലോക മുലയൂട്ടല്‍ വാരാചരണത്തിനോട് അനുബന്ധിച്ചു നടന്ന സെമിനാറിൽ ഡോ. അബ്ദുൽ സമദ് ടി ഇ, ഡോ. അഞ്ജലി ടി, ഡോ. തമന്ന, സിസ്റ്റർ അൽഫോൻസ, സിസ്റ്റർ നിദ സന്തോഷ് എന്നിവർ ബോധവത്കരണ ക്ലാസ് നൽകി. ഡോ. സൗമ്യ ജോസ്, ഡോ. നിലീന പോൾ എന്നിവർ പരിപാടിയോടനുബന്ധിച്ചു നടന്ന പോസ്റ്റർ മത്സരം ജഡ്ജ്‌മെന്റ് ചെയ്തു. ഡോ. ഷറഫിയ പി നന്ദി പറഞ്ഞു.
മെഡിക്കൽ വിദ്യാഭ്യാസം ഒരു നീണ്ട സംഗീർണ്ണമായ പ്രക്രിയയാണ്. നാലര വർഷം പഠനം കഴിഞ്ഞു പരീക്ഷ പാസ്സായി ഒരു വർഷത്തെ ഇന്റേൺഷിപ്പോടു കൂടി അവസാനിച്ച് മെഡിക്കൽ കൗൺസിലിന്റെ റെജിസ്ട്രേഷൻ കിട്ടുന്നതോടെ ഒറ്റക്ക് പ്രാക്ടീസ് ചെയ്യാനുളള അംഗീകാരം ലഭിക്കുന്നു.
പയ്യന്നൂരിൽ സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെ മൊബൈൽ മോഷണം; പ്രതി പിടിയിൽ.
ഡോക്ടർമാർക്ക് നേരെ കയ്യേറ്റ ശ്രമവും ഭീഷണിയും ; നടപടിയെടുക്കണമെന്ന് ആവശ്യവുമായി കെജിഎംഒഎ
AI May Replace Doctors, But Not Nurses, Says Google DeepMind CEO
Bhopal Doctors Perform Rare Surgery to Replace Patient’s Stomach
We have various options to advertise with us including Events, Advertorials, Banners, Mailers, etc.