Top Stories
2025ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം പങ്കിട്ട് മൂന്നുപേർ ; അർബുദം പോലുള്ള രോഗങ്ങൾക്ക് ഉള്ള ചികിത്സയിൽ ഇനി വലിയ പുരോഗതി
2025-10-07 10:47:26
Posted By :  

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

2025ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം മൂന്നുപേർ പങ്കെടുത്തു. മേരി ഇ. ബ്രങ്കോ, ഫ്രെഡ് റാംസ്ഡെൽ, ഷിമോൺ സകാഗുച്ചി എന്നിവർ ആണ് ഇത്തവണത്തെ നോബൽ സമ്മാനം പങ്കിട്ടെടുത്തത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനത്തെ കുറിച്ചുള്ള നിർണായക കണ്ടെത്തലുകൾ ആണ് ഇവർ മൂന്നുപേരും നടത്തിയത്. ഈ പ്രധാന കണ്ടെത്തൽ ഓടുകൂടി അർബുദം പോലെയുള്ള മാരകരോഗങ്ങൾക്കുള്ള ചികിത്സയിൽ വലിയ പുരോഗതി ഉണ്ടാകും എന്നാണ് കണക്കുകൂട്ടൽ. 

 

ശരീരത്തിൻ്റെ പ്രതിരോധ സംവിധാനം അതിൻ്റെ സ്വന്തം അവയവങ്ങളെ ആക്രമിക്കുന്നത് എങ്ങനെ തടയുന്നു എന്ന് വിശദീകരിക്കുന്ന നിർണായക കണ്ടെത്തലുകലാണ് ഇവർക്ക് നോവൽ സമ്മാനത്തിന് അർഹമാക്കിയ പ്രധാന കണ്ടെത്തൽ. പെരിഫറൽ ഇമ്മ്യൂൺ ടോളറൻസ് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ളതാണ് ഇവർ മൂന്നുപേരും നടത്തിയ നിർണായക പഠനത്തിലെ കണ്ടെത്തൽ. റെഗുലേറ്ററി ടി സെല്ലുകൾ എന്ന പ്രത്യേകതരം പ്രതിരോധ കോശങ്ങൾ ഇത്തരം രോഗങ്ങളിൽ നിന്ന് എങ്ങനെ ഒരു മനുഷ്യനെ രക്ഷപ്പെടുത്തും എന്നതാണ് പുത്തൻ കണ്ടത്തിൽ അല്ലേ കൂടി ഇവർ മൂന്നുപേരും നടത്തിയ പ്രധാന മുന്നേറ്റം.

 

 ഇവരുടെ പഠനത്തിന്റെ അടിസ്ഥാനത്തിൽ കാൻസർ പോലെയുള്ള കോശങ്ങളെ ബാധിക്കുന്ന രോഗങ്ങളിൽ നിന്ന് രക്ഷനേടാൻ കഴിയുന്ന ഘടകങ്ങളിൽ പ്രധാന മുന്നേറ്റം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷ. ഈ പഠന ഫലങ്ങൾ അവയവമാറ്റം പോലെയുള്ള നിർണായകമായ ആരോഗ്യ പ്രതിസന്ധികളിൽ ഉൾപ്പെടെ വലിയ മുന്നേറ്റം സൃഷ്ടിക്കും. ആയിരക്കണക്കിന് സൂക്ഷ്മാണുക്കളിൽ നിന്ന് നമ്മളുടെ ശരീരത്തിന്റെ പ്രതിരോധ സംവിധാനം എല്ലാ ദിവസവും നമ്മളെ സംരക്ഷിച്ചു പോരുന്നു. 

 

 എന്നാൽ ചില സമയങ്ങളിൽ മനുഷ്യരുടെ കോശങ്ങളെ അനുകരിച്ചുകൊണ്ട് പല രോഗങ്ങൾക്ക് കാരണമായ അണുക്കളും ശരീരത്തിൽ കടന്നു കൂടുന്നു. അണുക്കൾ നമ്മുടെ കോശങ്ങളെ അനുകരിക്കുന്നത് കൊണ്ട് തന്നെ പലപ്പോഴും നമ്മുടെ ശരീരത്തിന് ഇത് തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ വരുന്നതിനാൽ തന്നെ നമ്മുടെ ശരീരവും കോശങ്ങളും പല അവസ്ഥയിലും ദുർബലമാകുന്നു. ഈ അവസ്ഥയെയാണ് പെരിഫറൽ ടോളറൻസ് എന്നു പറയപ്പെടുന്നത്. ഈ പെരിഫറൽ ടോളറൻസ് എന്ന പ്രതിഭാസത്തെക്കുറിച്ച് വിശദമായ ഒരു പഠനമാണ് നോബൽ സമ്മാന ജേതാക്കൾ നടത്തിയിരിക്കുന്നത്.

 

 മുമ്പും പല ആളുകളും ഈ പ്രതിഭാസത്തെക്കുറിച്ച് പഠനങ്ങൾ നടത്തിയിട്ടുണ്ട് എങ്കിലും അതിനെക്കുറിച്ച് ഇപ്പോൾ ഇവർ മൂന്നുപേരും നടത്തിയിരിക്കുന്നത് വിശദമായ ഒരു പഠനമാണ്. പെരിഫറൽ ടോളൻസിനെ കുറിച്ച് കൂടുതൽ ഇവർ പഠിച്ചതിനാൽ തന്നെ ഇതിൽ ഊന്നി അർബുദം പോലുള്ള മാരക രോഗങ്ങൾക്ക് പുതിയ ചികിത്സാരീതി കൊണ്ടുവരാൻ സാധിക്കും. പലപ്പോഴും ക്യാൻസർ എന്നത് എല്ലാവരും ഭയക്കുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു. ഈ പഠനം മുൻനിർത്തി ഈ രോഗത്തിന് കൃത്യമായ ചികിത്സ മാർഗം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ആരോഗ്യരംഗത്തെ വിദഗ്ധർ.

 

 വരും വർഷങ്ങളിൽ ക്യാൻസർ എന്ന രോഗത്തെ തടയാനുള്ള മാരക വിപ്ലവത്തിന് വരെ പെരിഫറൽ ഡോളറൻസിനെ കുറിച്ച് ഇവർ നടത്തിയ പഠനം കാരണമായേക്കാം എന്നാണ് പറയപ്പെടുന്നത്. ഒരുപക്ഷേ എല്ലാവരും ഭയപ്പെട്ടിരുന്ന രോഗത്തെ ഇനി വളരെ എളുപ്പത്തിൽ ഇവർ നടത്തിയ പഠനത്തെ മുൻനിർത്തി തടയാൻ സാധിച്ചേക്കാം. ആരോഗ്യരംഗത്ത് വലിയൊരു വിപ്ലവമായ മാറ്റത്തിന് കാരണമാക്കുന്ന പഠനമാണ് ഇവർ നടത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തവണത്തെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് ഇവർ മൂന്നുപേരും അർഹമായിരിക്കുന്നത്.

 

 

 


velby
More from this section
2023-11-11 17:08:50

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐ. എം. എ) കേരള സ്റ്റേറ്റ് ബ്രാഞ്ചിൻ്റെ സോഷ്യൽ മീഡിയ അവാർഡ് ലിവർ ഡോക്ടർ എന്നറിയപ്പെടുന്ന ഡോ. എബി ഫിലിപ്‌സിന്.

2023-07-06 18:38:13

Vadakara: The Vadakara Indian Medical Association (IMA) unit has declared their first ever best doctor award and the prestigious award goes to Dr. M. Muraleedharan, the national convener of IMA Anti-microbial Resistance Committee.The award is given in recognition of overall contributions to the society and doctor community. The best doctor award was presented to M. Muraleedharan on the special day of National Doctors Day.

2023-07-06 17:49:58

ആലപ്പുഴ: IMA അവാർഡ് കരസ്ഥമാക്കി മലയാളികൾക്ക് അഭിമാനം ആയിരിക്കുകയാണ് ആലപ്പുഴക്കാരനായ ഡോ. K. വേണുഗോപാൽ.

2023-12-30 10:38:38

Dr M I Sahadulla, Group Chairman and Managing Director KIMSHEALTH receiving IMA Tharang  Golden Global Excellence Award from Chief Minister of Kerala Shri Pinarayi Vijayan

2024-04-27 13:20:36

Chennai: The Indian Academy of Neurology Practitioners and the South India Neurological Academic Forum recently bestowed the esteemed Legend of Medicine Award upon three distinguished figures in the medical realm, as reported by The Hindu.

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.