Top Stories
പ്രമുഖ പ്ലാസ്റ്റിക് സർജൻ മാതംഗി രാമകൃഷ്ണൻ വിടവാങ്ങി; വിടവാങ്ങുന്നത് 2002ലെ പത്മശ്രീ ജേതാവ്
2025-10-28 10:08:42
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

പൊള്ളലേറ്റ് സാധാരണ ശരീരഘടനയിൽ നിന്നും മാറിയ ആയിരക്കണക്കിന് ആളുകളെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവന്ന ദക്ഷിണേന്ത്യയിലെ തന്നെ പ്രമുഖ പ്ലാസ്റ്റിക് സർജൻ ആയിരുന്ന തൃശ്ശൂർ പാറമേക്കാവ് കരിമ്പേറ്റ് വീട്ടിൽ കെ. മാതംഗി രാമകൃഷ്ണൻ (91) നിര്യാതയായി. പ്ലാസ്റ്റിക് സർജറി രംഗത്ത് പുത്തൻ മുന്നേറ്റങ്ങൾ ഇവർ സ്വന്തം പേരിൽ എഴുതി ചേർത്തു. ഇന്ത്യൻ പ്ലാസ്റ്റിക് സർജറി രംഗത്ത് തന്നെ പുതിയ കാൽവെപ്പുകൾ കൊണ്ടുവന്നത് മാതംഗി രാമകൃഷ്ണൻ ആയിരുന്നു.

 

2002-ൽ പത്മശ്രീ നൽകി രാജ്യം ആദരിച്ചിരുന്നു. പ്ലാസ്റ്റിക് സർജറി രംഗത്ത് ഇന്ത്യയിൽ കൊണ്ടുവന്ന വിപ്ലവം മനസ്സിലാക്കി കൊണ്ടായിരുന്നു ഇവർക്ക് രാജ്യം പത്മശ്രീ നൽകിയ ആദരിച്ചത്. ക്ലിനിക്കൽ മെഡിസിൻരംഗത്തെ സേവനങ്ങൾ മുൻനിർത്തി ഡോ. ബി.സി. റോയ് ദേശീയ പുരസ്കാരം നേടിയിരുന്നു. പീഡിയാട്രിക് ബേൺ കെയറിലെ മികച്ചസേവനത്തിന് തമിഴ്‌നാട് സർക്കാർ 2014-ൽ ഔവ യ്യാർ പുരസ്സാരംനൽകി ആദരി ച്ചു. നാഷണൽ അക്കാദമി ഓഫ് ബേൺസ് ഇന്ത്യയുടെ ആജീവനാന്ത പുരസ്കാരം, അസോസിയേഷൻ ഓഫ് സർജൻസ് ഓഫ് ഇന്ത്യയുടെ സുശ്രുത ഗോൾഡ് മെഡൽ തുടങ്ങി രാജ്യത്തിനക ത്തും പുറത്തുനിന്നുമായി ഒട്ടേറെ അംഗീകാരങ്ങൾ ഇവരെ തേടി എത്തി.

 

മദ്രാസ് മെഡിക്കൽ കോളേജിൽനിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷമായിരുന്നു മെഡിക്കൽ രംഗത്ത് ഇവർ വിപ്ലവം സൃഷ്ടിച്ചത്. തുടർന്ന് യു കെയിലും അമേരിക്കയിലും പ്ലാസ്റ്റിക് സർജറിയിൽ ഉപരിപഠനം നടത്തിയശേഷം ചെന്നൈ ഗവൺമെന്റ് കിൽപ്പോക്ക് മെഡിക്കൽ കോളേജിൽ (കെഎംസി) ജോലിയിൽ പ്രവേശിച്ചു. ഇവിടെ പ്ലാസ്റ്റിക് സർജറി വകുപ്പും പൊള്ളൽ ചികിത്സായൂണിറ്റും ആരംഭിച്ചത് മാതംഗിയായിരുന്നു.

വിരമിച്ചശേഷം തമിഴ്‌നാട് ഡോ. എംജിആർ മെഡിക്കൽ സർവകലാശാലയിൽ പ്ലാസ്റ്റിക് സർജറിയിൽ എമറിറ്റസ് പ്രൊഫസറും സെൻട്രൽ ലെതർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ എമറിറ്റസ് ശാസ്ത്ര ജ്ഞയുമായി പ്രവർത്തിച്ചു. 

 

ഇന്ത്യയിലും അന്താരാഷ്ട്ര ജേണലുകളിലും നിരവധി ലേഖനങ്ങളും പ്ലാസ്റ്റിക് സർജറി, പൊള്ളൽ പരിചരണം എന്നിവയിൽ ഒട്ടേറെ ഗ്രന്ഥങ്ങളും ഇവർ എഴുതി.

മദ്രാസ് ബേൺസ് അസോ സിയേഷൻ ഓഫ് ഇന്ത്യ ഓണറ റി സെക്രട്ടറി, ഇന്റർനാഷണൽ കോൺഫെഡറേഷൻ ഓഫ് പ്ലാസ്റ്റിക് ആൻഡ് റീകൺസ്ട്രക്ടീവ് ആൻഡ് എസ്തെറ്റിക് സർജൻസ് അംഗം, ഇന്റർനാഷണൽ സൊസൈറ്റി ഫോർ ബേൺ ഇൻജുറീസ് അംഗം, നാഷണൽ അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് (ഇന്ത്യ) ഫെലോ തുടങ്ങി ഒട്ടേറെ പദവികൾ ഇവർ അലങ്കരിച്ചിരുന്നു. ഭർത്താവ് പരേതനായ ഡോ. എം.എസ്. രാമകൃഷ്ണൻ (ചെന്നൈ യിലെ ചൈൽഡ്സ് ട്രസ്റ്റ് ആശുപത്രി സ്ഥാപകൻ). മകൾ: ഡോ. പ്രിയാ രാമചന്ദ്രൻ. മരുമകൻ: ബി. രാമചന്ദ്രൻ. ഡോക്ടറുടെ മരണത്തിൽ നിരവധി ആളുകൾ അനുശോചനം രേഖപ്പെടുത്തി.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.