Top Stories
സൈബർ തട്ടിപ്പ്: ധാർവാഡ് ഡോക്ടർക്ക് നഷ്ടമായത് 1.8 കോടി രൂപ.
2024-01-16 17:23:13
Posted By :  Admin1

online-doctors-portal,health-news-articles,health-online-express,healthcare-india-news,medical-news-today-india

ഹുബ്ബള്ളി (കർണാടക): ധാർവാഡിൽ നിന്നുള്ള 45-കാരനായ ഒരു ഡോക്ടർ സൈബർ തട്ടിപ്പിന് ഇരയായി. സംഭവത്തിൽ ഡോക്ടർക്ക് നഷ്ടമായത് 1.8  കോടി രൂപയാണ്. രണ്ടു മാസം മുൻപ് ഒരു അജ്ഞാതനായ വ്യക്തി ഡോക്ടറെ വിളിച്ചത് മുതലാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. സാമ്പത്തിക ഉപദേഷ്ടാവ് എന്ന വ്യാജേന തട്ടിപ്പുകാരി ഡോക്ടറെ സ്റ്റോക്ക് മാർക്കറ്റിലെ നിക്ഷേപത്തിൽ നിന്ന് ലാഭകരമായ വരുമാനം വാഗ്ദാനം ചെയ്തു കബളിപ്പിക്കുകയായിരുന്നു. പ്ലാനറ്റ് ഇമേജ് ഇന്റർനാഷണൽ കമ്പനിയുടെ ഐ.പി.ഒയിൽ ഗണ്യമായ ലാഭത്തിനായി നിക്ഷേപിക്കാൻ തട്ടിപ്പുകാരി ഡോക്ടറോട് നിർദ്ദേശിച്ചു. വിളിച്ചയാളുടെ നിർദേശപ്രകാരം ഡോക്ടർ ഒരു സോഷ്യൽ മീഡിയ സൈറ്റിൽ ചേരുകയും ചെയ്തു. തുടർന്ന്, സൈബർ കുറ്റവാളികൾ ഡോക്ടറുടെ ബാങ്ക് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട പല പ്രധാനപ്പെട്ട വിവരങ്ങളും (വ്യക്തിഗത വിവരങ്ങൾ ഉൾപ്പടെ) ഹാക്ക് ചെയ്തു. ശേഷം, ഡോക്ടറുമായി ബന്ധപ്പെട്ട വിവിധ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് 1.8 കോടി രൂപ ഇവർ സ്വന്തമാക്കുകയായിരുന്നു. കുറ്റവാളികൾ ഇത്തരം വ്യക്തിഗത വിവരങ്ങൾ നേടിയ രീതി ഇപ്പോഴും അവ്യക്തമാണ്. ഇത് കൂടുതൽ അന്വേഷണം നടത്താൻ പോലീസിനെ പ്രേരിപ്പിക്കുന്നു. സംഭവവുമായി ബന്ധപ്പെട്ട് ശക്തമായ അന്വേഷണം നടന്നു വരികയാണ്.


velby

Advertise With Us

We have various options to advertise with us including Events, Advertorials, Banners, Mailers, etc.