ഷില്ലോങ്: നോർത്ത് ഈസ്റ്റേൺ ഇന്ദിരാഗാന്ധി റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മെഡിക്കൽ സയൻസസിലെ (NEIGRIHMS) ഡോക്ടർമാർ, സംസ്ഥാനത്തും ഒരുപക്ഷേ നോർത്ത് ഈസ്റ്റ് മേഖലയിലും ആദ്യമായി, വളരെ അപൂർവമായ ശ്വാസകോശ സംബന്ധമായ അസുഖം ബാധിച്ച ഒരു രോഗിയിൽ അപൂർവമായ ഒരു സർജറി നടത്തി. എട്ടു മാസത്തിലേറെയായി ശ്വാസതടസ്സം അനുഭവിക്കുന്ന പ്രായപൂർത്തിയായ ഒരു പുരുഷനായിരുന്നു രോഗി. ഇന്റർസ്റ്റീഷ്യൽ ശ്വാസകോശ രോഗത്തെത്തുടർന്ന് സംസ്ഥാനത്തിന് പുറത്ത് ചികിത്സയിലായിരുന്നു ഇയാൾ. പക്ഷെ ഇദ്ദേഹത്തിൻ്റെ കാര്യത്തിൽ ഒരു പുരോഗതിയും ഉണ്ടായില്ല. ഇതിന് ശേഷമായിരുന്നു രോഗി NEIGRIHMS-ലേക്ക് വന്നത്. ശേഷം അസിസ്റ്റന്റ് പ്രൊഫസർ ഡോ. വിജയ് നോയൽ നോങ്‌പിയൂർ, സീനിയർ റസിഡന്റ് ഡോ. ജോൺ മുചഹാരി, ജൂനിയർ റസിഡന്റ് ഡോ. ഗിഡിയോൻ താങ്‌ക്യൂ എന്നിവരുടെ നേതൃത്വത്തിൽ NEIGRIHMS-ലെ ക്ഷയരോഗ ശ്വാസകോശ രോഗ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സംഘം രോഗിയെ വിലയിരുത്തി. പരിശോധനയിൽ, രോഗിക്ക് പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് എന്ന വളരെ അപൂർവമായ രോഗമുണ്ടെന്ന് കണ്ടെത്തി. പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് ഒരു ദശലക്ഷത്തിൽ 6.87 പേർക്ക് മാത്രം വരുന്ന ഒരു അപൂർവ ശ്വാസകോശ സംബന്ധമായ അസുഖമാണ്. ശ്വാസകോശത്തെ സംരക്ഷിക്കുന്ന പ്രോട്ടീനായ സർഫക്റ്റന്റ് ലിപ്പോപ്രോട്ടീൻ ഒരു അളവിൽ കൂടുതൽ ഉണ്ടാവുകയും ശ്വാസകോശത്തിൽ അടിഞ്ഞു കൂടുകയും ചെയ്യുന്നു. ഇതിൻ്റെ ഫലമായി വാതക കൈമാറ്റം തകരാറിലാവുകയും രോഗിക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നു. ഈ അസുഖത്തിന് ശരിയായ ചികിത്സ നൽകിയില്ലെങ്കിൽ ശ്വാസതടസ്സം സങ്കീർണമാകും. ചില ഘട്ടങ്ങളിൽ മരണം വരെ സംഭവിച്ചേക്കാം. പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് ചികിത്സയിൽ ഹോൾ ലംഗ് ലാവേജ് എന്ന ഒരു ടെക്‌നിക് ഉൾപ്പെടുന്നു. ഇതിൽ ശ്വാസകോശം പൂർണ്ണമായും ലവണാംശം കൊണ്ട് നിറയ്ക്കുകയും അധിക പ്രോട്ടീൻ നീക്കം ചെയ്യുന്നതിനായി കഴുകുകയും ചെയ്യുന്നു. NEIGRIHMS-ലെ ജനറൽ അനസ്തേഷ്യയിൽ രോഗിക്ക് ഹോൾ ലംഗ് ലാവേജ് നടത്തി. ഓരോ ശ്വാസകോശവും കഴുകാൻ 7 ലിറ്റർ ഉപ്പുവെള്ളം സർജറി ടീം ഉപയോഗിച്ചു. സർജറിക്ക് ശേഷം രോഗിയുടെ ആരോഗ്യനില നല്ല രീതിയിൽ തന്നെ മെച്ചപ്പെട്ടിട്ടുണ്ട്. സർജറി വിജയമായതിന് ശേഷം രോഗിയെ ഡിസ്ചാർജ് ചെയ്‌തെന്നും രോഗിയുടെ പുരോഗതി തങ്ങൾ നിരീക്ഷിച്ച് വരികയാണെന്നും NEIGRIHMS വൃത്തങ്ങൾ അറിയിച്ചു. ക്ഷയരോഗ, ശ്വാസകോശ രോഗങ്ങൾ, അനസ്തേഷ്യ, സിടിവിഎസ് ഒടി എന്നിവയിലെ ഒരു കൂട്ടം ഡോക്ടർമാരും സാങ്കേതിക ജീവനക്കാരും ചേർന്നാണ് ഈ സർജറി നടത്തിയത്. നോർത്ത് ഈസ്റ്റ് മേഖലയിലെ പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് ചികിത്സയിൽ ഇത് ഒരു പ്രധാന വഴിത്തിരിവാണ്. NEIGRIHMS-ലെ ഈ സർജറിയുടെ വിജയം പൾമണറി ആൽവിയോളാർ പ്രോട്ടീനോസിസ് എന്ന അപൂർവ രോഗമുള്ള പലരെയും രക്ഷിക്കാൻ സാധിക്കുമെന്ന് NEIGRIHMS വൃത്തങ്ങൾ പറഞ്ഞു
Bhubaneswar: Kalinga Institute of Medical Sciences (KIMS) has inaugurated its state-of-the-art Stroke Center today, aimed at providing advanced resources to combat the devastating impact of strokes in the region.
ന്യൂ ഡൽഹി: ഇനി മുതൽ എല്ലാ പി.ജി വിദ്യാർത്ഥികളും മുഴുവൻ സമയവും റസിഡന്റ് ഡോക്ടര്മാരായി ജോലി ചെയ്യണമെന്ന പുതിയ നിയമം നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻ.എം.സി) കൊണ്ട് വരുന്നു.
INDIAN MEDICAL ASSOCIATION (HQs.)
RE ENVISION THE NMC LOGO
Hyderabad: RegenOrthoSport Hospital, a leading institution in regenerative medicine, marks a significant milestone with the completion of 10,000 successful procedures since its establishment in 2015.
A medical intern, identified as Dr. Anushka, enrolled in the MBBS program at Guru Gobind Singh Medical College and Hospital, tragically took her own life by hanging herself.
We have various options to advertise with us including Events, Advertorials, Banners, Mailers, etc.